ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസില്‍ ആദായനികുതി വകുപ്പ് പരിശോധന

ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസില്‍ ആദായനികുതി വകുപ്പ് പരിശോധന
Published on

മൂന്ന് സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി പരിശോധന. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ കൊച്ചിയിലെ ഓഫിസുകളിലാണ് പരിശോധന. ഒ.ടി.ടി. പ്ലാറ്റുഫോമുകളുമായുള്ള സാമ്പത്തിക ഇടപാടുകളും നികുതിയുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിര്‍മ്മാണ കമ്പനികളുടെ ഓഫീസുകള്‍ മാത്രം കേന്ദ്രീകരിച്ചാണ് പരിശോധന.

ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ്- മാക്‌സ് ലാബ് കച്ചേരിപ്പടിയിലെ ഓഫീസിലും, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നടന്നത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ആശിര്‍വാദ് സിനിമാസിന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. ട്വല്‍ത് മാന്‍, ബ്രോ ഡാഡി, ബറോസ്, എലോണ്‍, മോണ്‍സ്റ്റര്‍ എന്നിവയാണ് നിര്‍മ്മാണ ഘട്ടത്തിലുള്ള മറ്റ് സിനിമകള്‍. ഇതില്‍ മരക്കാര്‍ ഒഴികെ എല്ലാ സിനിമകളും ഒടിടി റിലീസാണ്. മാലിക് ആണ് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവാണ് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ അടുത്ത സിനിമ. ഗോഡ്ഫി ബാബു സംവിധാനം ചെയ്യുന്ന എന്താടാ സജിയാണ് മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in