ദി റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്‌സിന്‍ പാരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ '' ഫ്രം എ നേറ്റീവ് ഡോട്ടര്‍' നിര്‍ത്തിവെച്ചു. വേടനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മ്യൂസിക് വീഡിയോ നിര്‍ത്തിവെച്ചത്.
പ്രശ്‌നത്തിന് ബന്ധപ്പെട്ടവര്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ വര്‍ക്കുകളും നിര്‍ത്തിവെക്കുകയാണെന്ന് ദ റൈറ്റിംഗ് കമ്പനി അറിയിച്ചു.
ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്നും അടിയന്തിര ഇടപെടലും പരിഹാരവും ആവശ്യപ്പെടുന്നതാണെന്നും ദ റൈറ്റിംഗ് കമ്പനി വ്യക്തമാക്കി.
സംവിധായകനും എഴുത്തുകാരനുമായ മുഹ്‌സിന്‍ പാരാരിയുടെ നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോ ആയിരുന്നു ഫ്രം എ നേറ്റീവ് ഡോട്ടര്‍. ആല്‍ബത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയായിരുന്നു.
ഗായികയായ ചിന്മയിയും എന്‍ജോയ് എന്‍ജാമിയിലൂടെ സുപരിചിതനായ അറിവും സ്ട്രീറ്റ് അക്കാദമിക്‌സ് അംഗമായ റാപ്പര്‍ ഹാരിസും ഒരുമിക്കുന്ന ആല്‍ബം കൂടിയായിരുന്നു ഫ്രം എ നേറ്റീവ് ഡോട്ടര്‍.