അപര്‍ണയോട് യു ആര്‍ ബ്രില്യന്റ് എന്ന് പറയാന്‍ തോന്നും, ഇനി ഉത്തരത്തിലെ കഥാപാത്രം പ്രേക്ഷകരുടെ റെപ്രസന്റേഷന്‍ : ചന്തുനാഥ്

അപര്‍ണയോട് യു ആര്‍ ബ്രില്യന്റ് എന്ന് പറയാന്‍ തോന്നും, ഇനി ഉത്തരത്തിലെ കഥാപാത്രം പ്രേക്ഷകരുടെ റെപ്രസന്റേഷന്‍ : ചന്തുനാഥ്
Published on

സുധീഷ് രാമചന്ദ്രന്റെ സംവിധാനത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ്ണ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഇനി ഉത്തരം. സ്്ത്രീ കേന്ദ്രീകൃതമായ കഥ പറയുന്ന, ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് രഞ്ജിത്ത് -ഉണ്ണി എന്ന ഇരട്ട തിരക്കഥാകൃത്തുകളാണ്. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയില്‍ നടന്‍ ചന്തുനാഥും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എത്ര ചെറിയ കഥാപാത്രമായാലും സിനിമയില്‍ തനിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നോക്കിയാണ് തന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും, ഇനി ഉത്തരം സിനിമയിലെ പോലീസ് കഥാപാത്രവും അങ്ങനെ തെരഞ്ഞെടുത്തതാണെന്നും ചന്തുനാഥ് പറഞ്ഞു. തന്റെ അഭിനയജീവിതത്തെക്കുറിച്ചും ഇനി ഉത്തരം എന്ന ചിത്രത്തെക്കുറിച്ചും ചന്തുനാഥ് ദ ക്യുവിനോട്.

മാലിക്കിന് ശേഷം നിറയെ പൊലീസ് വേഷങ്ങള്‍ വന്നു

മാലികില്‍ പൊലീസ് വേഷം ചെയ്തതിനു ശേഷം നിറയെ പോലീസ് വേഷങ്ങള്‍ വന്നു. എന്റെ ശബ്ദമോ, ആകാരമോ എന്തൊക്കയോ അതിന് കാരണമാകാം. എന്നാല്‍ അങ്ങനെ റോളുകള്‍ വരുന്നു എന്നു കരുതി മാത്രം എനിക്ക് കഥാപാത്രങ്ങളെ സെലക്ട് ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ എന്തെങ്കിലും കോണ്‍ട്രിബ്യൂഷന്‍ ചെയ്യാന്‍ ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ അത് സെലക്ട് ചെയ്യൂ. 12ത്ത് മാന്‍ സിനിമയില്‍, സിനിമയുടെ അവസാനത്തിലേയ്ക്ക് വരുമ്പോഴാണ് എന്റെ കഥാപാത്രത്തിനു പ്രാധാന്യം വരുന്നത്. ഏതെങ്കിലും ഒരു പോയിന്റില്‍ എന്റെ കാരക്ടറിനു പ്രാധാന്യം വരണം. പാപ്പനില്‍ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ ജോഷി സാര്‍ എന്നെ അനുഗ്രഹിച്ച് വിട്ടു. മലയാളത്തിലെ മികച്ച സംവിധായകര്‍ക്കൊപ്പെം എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

സുധീഷേട്ടനുമായി ആത്മബന്ധമുണ്ട്

ഇനി ഉത്തരത്തിലെ കഥാപാത്രം എനിക്ക് സുധീഷേട്ടന്‍ തന്നതാണ്. അദ്ദേഹം ജീത്തു ജോസഫ് സാറിന്റെ അസോസിയേറ്റ് ആയിരുന്നു. എനിക്ക് അദ്ദേഹത്തോട് നല്ല ആത്മബന്ധമുണ്ട്. മുന്‍പ് രണ്ടു സിനിമകള്‍ ഞാന്‍ ജീത്തു സാറിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. എനിക്ക് പറ്റിയ റോള്‍ വന്നാല്‍ എന്നെ വിളിക്കാമെന്ന് സുധിയേട്ടന്‍ പറഞ്ഞിരുന്നു.

മുന്‍ഗണന എന്റെ കഥാപാത്രത്തിന്റെ സ്‌പേസിന്

എല്ലാം ത്രില്ലര്‍ സിനിമകള്‍ ആണല്ലോ ചെയ്യുന്നത്, ടൈപ്പ് ആയി തുടങ്ങിയല്ലോ എന്ന് എല്ലാരും ചോദിച്ചു തുടങ്ങിയിരുന്നു. ഒന്നാമത്തെ കാര്യം, എനിക്ക് അതിനും മാത്രം ചോയ്‌സുകള്‍ ഇല്ല എന്നുള്ളതാണ്. അതിനൊപ്പെം എന്റെ പ്രയോറിറ്റി എന്റെ കഥാപാത്രത്തിന് സിനിമയിലുള്ള സ്‌പേസ് ആണ്. ഇനി ഉത്തരം സിനിമയില്‍ എസ്.ഐ പ്രശാന്ത് എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഒരു പടികൂടെ കടന്നു പറഞ്ഞാന്‍ പ്രേക്ഷകരുടെ റെപ്രസ്‌ന്റേഷനാണ് എന്റെ കഥാപാത്രമെന്ന് പറയാം.

യൂ ആര്‍ ബ്രില്ല്യന്റ് എന്ന് അപര്‍ണ്ണയോട് പറയാന്‍ തോന്നും

അപര്‍ണ്ണയുടെ കാലിബര്‍ നമുക്ക് നേരത്തെ അറിയാവുന്നതാണ്. സെറ്റില്‍ കുട്ടികളെപ്പോലെ പെരുമാറുന്ന അപര്‍ണ്ണ സ്വിച്ചിട്ടതുപോലെയാണ് കാമറ ഓണ്‍ ആകുമ്പോള്‍ കാരക്ടറിലേയ്ക്ക് കടക്കുന്നത്. ദേശീയ അവാര്‍ഡിനപ്പുറത്തേയ്ക്ക് അപര്‍ണ്ണയത് ഡിസര്‍വ് ചെയ്യുന്നുവെന്നാണ് എനിക്ക് തോന്നിയത്. യൂ ആര്‍ ബ്രില്ല്യന്റ് എന്ന് പറയാന്‍ തോന്നുന്ന പെര്‍ഫോമന്‍സാണ് അപര്‍ണ്ണയുടേത്. ഇനി ഉത്തരം ത്രില്ലര്‍ സിനിമയാണ്.സ്‌ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കഥയാണ് സിനിമയുടേത്.

ഒന്നും ശരിയാകുന്നില്ല എന്ന് കണ്ടപ്പോള്‍ ക്വിറ്റ് ചെയ്യണം എന്ന് തോന്നിയിട്ടുണ്ട്

ഞാന്‍ സിനിമാ പശ്ചാത്തലം ഇല്ലാത്ത ഒരാളാണ്. ജോലി വിട്ട് സിനിമയിലേയ്ക്ക് വരുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ആദ്യം അഭിനയിച്ച സിനിമ വലിയ വിജയമാവുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ല. 18-ാം പടിയില്‍ നിന്നാണ് എനിക്കൊരു ബ്രേക്ക് കിട്ടുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ സാറാണ് എനിക്ക് അങ്ങനെയൊരു സിനിമ കിട്ടിയതിന് പിന്നില്‍. നമ്മുടെ സിനിമാ ഇന്‍ഡസ്ട്രിയില്‍ മത്സരം വളരെ ഹൈയാണ്. കഴിവുള്ള ഒരുപാട് പേര്‍ വരുന്ന ഇന്‍ഡസ്ട്രിയാണ്. അതിനിടയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ പ്രൂവ് ചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ല. ഇടയ്ക്ക് വെച്ച് ഒന്നും ശരിയാകുന്നില്ല എന്ന് കണ്ടപ്പോള്‍ ക്വിറ്റ് ചെയ്യണം എന്ന് തോന്നിയിട്ടുണ്ട്. കാരണം, നമ്മളെ വലിച്ച് താഴെയിടാന്‍ ഒരുപാട് പേരുണ്ടാകും. അതുകൊണ്ടാണ് എന്നെപ്പോലെ തന്നെ സ്ട്രഗിളിങ് ആയ സിനിമാമോഹികള്‍ക്ക് പ്രചോദനമാകട്ടെ എന്നുകരുതി ഇന്‍സ്റ്റാഗ്രാമില്‍ ഞാനൊരു പോസ്റ്റ് ഇടുന്നത്. സ്ട്രഗിള്‍ ചെയ്യുന്നവര്‍ക്ക് ക്വിറ്റ് ചെയ്യാതിരിക്കാനുള്ള ഫ്യൂവലാകാന്‍ വേണ്ടിയായിരുന്നു അത്.

പ്രേക്ഷകര്‍ സിനിമയെ തള്ളിയാല്‍ ഒന്നും ചെയ്യാനില്ല

സിനിമ എല്ലാവരും കാണണം, ആള്‍ക്കാരെ തിയേറ്ററുകളില്‍ എത്തിക്കാനുള്ള പ്രമോഷന്‍സ് വരെയേ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. ബാക്കിയെല്ലാം പ്രേക്ഷകരുടെ കൈയ്യിലാണ്. അവര്‍ തള്ളിക്കളഞ്ഞാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഒരു സിനിമയുടെ ഭാവി തീരുമാനിക്കപ്പെടുന്നത് പ്രേക്ഷകരുടെ അഭിപ്രായത്തിലാണ്. റിവ്യൂ പറയുന്നവര്‍ മോശമാക്കി കാണിക്കാന്‍ ശ്രമിച്ച സിനിമകള്‍ വിജയമായിട്ടുണ്ട്. റിവ്യൂകളുടെ അപ്പുറത്തേയ്ക്ക് കോമണ്‍മാന്‍ എന്ന വിഭാഗമാണ് സിനിമയെ വിജയിപ്പിക്കുന്നത്. പ്രമോഷന്‍ എന്തായാലും നമ്മള്‍ ചെയ്യണം. പക്ഷേ, പ്രേക്ഷകര്‍ സിനിമയെ തള്ളിയാല്‍ ഒന്നും ചെയ്യാനില്ല. പ്രേക്ഷകരാണ് സിനിമയുടെ എല്ലാം.

എ ആന്‍ഡ് വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍ അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇനി ഉത്തരം നിര്‍മ്മിച്ചിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ഗാനരചന . എഡിറ്റര്‍ -ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, വിനോഷ് കൈമള്‍, കല- അരുണ്‍ മോഹന്‍, മേക്കപ്പ് -ജിതോഷ് പൊയ്യ, വസ്ത്രാലങ്കാരം -ധന്യ ബാലകൃഷ്ണന്‍, പരസ്യ കല -ജോസ് ഡൊമനിക്ക്, ഡിജിറ്റല്‍ പി.അര്‍.ഓ- വൈശാഖ് സി വടക്കേവീട്, സ്റ്റില്‍സ്്- ജെഫിന്‍ ബിജോയ് ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപക് സി നാരായണന്‍.

Related Stories

No stories found.
logo
The Cue
www.thecue.in