ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് തന്റെ സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിനോട് ഇഷ്ടക്കേടാണെന്ന് നേരത്തെ അറിയാമായിരുന്നു എന്ന് സംവിധായകൻ വിനയൻ. അതിനാലാണ് അവാർഡ് വന്നപ്പോൾ മൂന്ന് അവാർഡ് കിട്ടിയതിന് സന്തോഷമുണ്ടെന്നും അക്കാഡമി ചെയർമാൻ രഞ്ജിത്തിന് നന്ദി രേഖപ്പെടുത്തുന്നു എന്ന് ഫേസ്ബുക് പോസ്റ്റിട്ടത്. രഞ്ജിത്ത് ഇഷ്ടക്കേട് പറയുന്നതിനോട് ഞാൻ യോജിക്കുന്നു കാരണം ഇത് പഴയ കാലത്തിൽ മാറ് മറക്കാൻ പറ്റാത്ത പെണ്ണുങ്ങളുടെ കഥയാണ് രഞ്ജിതാണെങ്കിൽ വലിയ തമ്പുരാക്കന്മാരുടെ പടം എടുക്കുന്ന ആളും അതിനാൽ ചിന്തയിൽ വ്യത്യാസം ഉണ്ടാകുമെന്നും വിനയൻ പറഞ്ഞു. ജൂറിയെ സ്വാധീനിച്ച സ്ഥിതിക്ക് ആ സ്ഥാനാതിരിക്കാൻ രഞ്ജിത്ത് പാടില്ലെന്നും അദ്ദേഹമിത് നിഷേധിക്കുകയാണെങ്കിൽ അപ്പോൾ തെളിവുകൾ പുറത്തുവിടുമെന്നും വിനയൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
വിനയൻ പറഞ്ഞത് :
ഞാൻ അവാർഡിന് വേണ്ടി സിനിമയെടുക്കുന്ന ആളോ അവാർഡിന് വേണ്ടി പിന്നാമ്പുറങ്ങളിൽ പോയിട്ടുമില്ല. പത്തൊമ്പതാം നൂറ്റാണ്ടിനു മൂന്ന് അവാർഡ് ലഭിച്ചപ്പോൾ ഈ മൂന്ന് പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഞാൻ പ്രതികരിച്ചത്. ഒരു അവാർഡിന് ഒരു ചിത്രം കൊടുത്താൽ ഒരു ജൂറി എന്ത് പറയുന്നോ അത് ഞാൻ അംഗീകരിക്കുന്നു. ജൂറി ഇന്ന ആൾക്ക് അവാർഡ് ഉണ്ട് ഇന്നയാൾക്ക് ഇല്ലായെന്ന് പറഞ്ഞാൽ അതിനെ തർക്കിക്കുന്നതിനോട് യാതൊരു താല്പര്യവുമില്ലാത്ത ആളാണ് ഞാൻ. പക്ഷെ ഞാൻ ഇപ്പൊ സംസാരിക്കാൻ കാരണം ജൂറിയെ സ്വാധീനിക്കാൻ ജൂറിയെ കോൺസ്റ്റിറ്റൂട്ട് ചെയ്യുന്ന സർക്കാർ ശ്രമിച്ചു. സർക്കാർ എന്നാൽ ചലച്ചിത്ര അക്കാദമിയെ ആണ് ഉദ്ദേശിക്കുന്നത്. അക്കാദമി ചെയർമാൻ ശ്രമിച്ചു എന്നതുകൊണ്ടാണ് ഈ പ്രശ്നം. അക്കാദമി ചെയർമാന് ഈ സിനിമ ഇഷ്ടമില്ലായിരിക്കാം, എല്ലാവർക്കും എല്ലാ സിനിമയും ഇഷ്ടമാകണമെന്നില്ല അതിനൊന്നും എനിക്ക് യാതൊരു എതിർപ്പുമില്ല. പക്ഷെ അക്കാദമി ചെയർമാൻ അദ്ദേഹം തന്നെ കോൺസ്റ്റിട്യൂട് ചെയ്ത ഒരു ജൂറിയിൽ മെമ്പർമാരോട് പറയുകയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചവറുപടം ആണെന്നും ഒന്നും ഒരിക്കലും സെലക്ട് ചെയ്യാൻ പാടില്ലെന്ന് പറയുകയും അദ്ദേഹത്തോട് വിശ്വസ്തതയും ഉത്തരവാദിത്തവുമുള്ള ജൂറിയിലെ ഒരു സീനിയർ മെമ്പർ അത് ഏറ്റുപറയുകയും അത് എന്നോട് പറയുകയും ചെയ്തത് കൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് എഴുതാൻ കാര്യം.
ഇദ്ദേഹത്തിന് ഈ സിനിമയോട് ഇഷ്ടക്കേടാണെന്നു നേരത്തെ അറിയാമായിരുന്നു അതുകൊണ്ടാണ് അവാർഡ് വന്നപ്പോൾ ഈ മൂന്ന് അവാർഡ് കിട്ടിയതിന് സന്തോഷമുണ്ടെന്നും അക്കാഡമി ചെയർമാൻ രഞ്ജിത്തിന് നന്ദി രേഖപ്പെടുത്തുന്നു എന്ന് ഫേസ്ബുക് പോസ്റ്റിട്ടത്. അങ്ങനെയെഴുതാൻ കാരണം രഞ്ജിത്തിന് ഈ പടം ഇഷ്ടമല്ല പിന്നെ ഈ മൂന്ന് അവാർഡ് എങ്ങനെകിട്ടി എന്നാണ് ചോദിച്ചത്. ഇടക്കാലത്ത് പി ൻ വാസവൻ സാംസ്കാരിക മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം എന്റെ സിനിമ അഭിനന്ദിക്കുകയും ഒരു നവോഥാന നായകന്റെ കഥ എന്ന നിലക്ക് ഇത് ഇന്നത്തെ തലമുറ അറിയാനായി ഇത് ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പക്ഷെ പിന്നെ അദ്ദേഹം എന്നോട് പറഞ്ഞത് ചെയർമാനും അക്കാദമിക്ക് എല്ലാം എതിർപ്പുണ്ടെന്നും. പക്ഷെ അത് കഴിഞ്ഞു രഞ്ജിത്തിന്റെ പാലേരിമാണിക്യം അവിടെ പ്രദർശിപ്പിച്ചു അപ്പോൾ ഞാൻ ചോദിച്ചു അത് പ്രദർശിപ്പിച്ചെങ്കിൽ പത്തൊമ്പതാം നൂറ്റാണ്ടും പ്രദർശിപ്പിക്കാമായിരുന്നല്ലോ എന്ന്. അപ്പോൾ പറഞ്ഞത് ടി പി രാജീവൻ കഥാകൃത് മരിച്ചത് കൊണ്ടാണെന്ന്. അപ്പോൾ ഞാൻ സെക്രട്ടറിയോട് ചോദിച്ചു പത്തൊമ്പതാം നൂറ്റാണ്ടിലെ നവോഥാന നായകൻ വേലായുധ പണിക്കർ മരിച്ചിട്ട് നൂറ്റാണ്ടുകളായി എന്നിട്ട് ചരിത്രത്തിൽ രേഖപ്പെടുത്തിയ നായകൻറെ സിനിമ പ്രദർശിപ്പിക്കാൻ പറ്റാത്തതെന്നു ചോദിച്ചിരുന്നു. രഞ്ജിത്ത് ഇഷ്ടക്കേട് പറയുന്നതിനോട് ഞാൻ യോജിക്കുന്നു കാരണം ഇത് ആ കാലത്തിലെ മാറ് മറക്കാൻ പറ്റാത്ത പെണ്ണുങ്ങളുടെ കഥയാണ് രഞ്ജിതാണെങ്കിൽ വലിയ തമ്പുരാക്കന്മാരുടെ പടം എടുക്കുന്ന ആളും. പക്ഷെ ജൂറിയെ സ്വാധീനിച്ച സ്ഥിതിക്ക് ആ സ്ഥാനാതിരിക്കാൻ പാടില്ല എന്നാണു ഞാൻ പറഞ്ഞത്.
തെളിവുകൾ എല്ലാം ഡിജിറ്റൽ ആണെന്നും രഞ്ജിത്ത് ഇതൊന്നും ചെയ്തില്ലെന്ന് പറയട്ടെ അപ്പോൾ എന്താണ് പറഞ്ഞതെന്നും ആരാണ് പറഞ്ഞതെന്നും ഒക്കെ പുറത്തുവിടുമെന്നും വിനയൻ പറഞ്ഞു. ഒരു ജൂറി മെമ്പർ മന്ത്രിയുടെ പി എസ്സിനെ വിളിച്ചു പറഞ്ഞു അദ്ദേഹം ഇടപെടണമെന്നും പറഞ്ഞു. ഒപ്പം സെക്രട്ടറിയേയും വിളിച്ചു പറഞ്ഞു. പക്ഷെ മന്ത്രി അങ്ങനെ ഇടപെട്ടിരുന്നെങ്കിൽ അവാർഡിന്റെ ലാസ്റ്റ് ഫയൽ ഒരിക്കലും ചെയർമാന് കൊടുക്കില്ലായിരുന്നെന്നും വിനയൻ കൂട്ടിച്ചേർത്തു.
മികച്ച സംഗീത സംവിധായകൻ, മികച്ച പിന്നണി ഗായിക, മികച്ച ഡബ്ബിങ് ആർട്ടിസ്റ് എന്നീ ക്യാറ്റഗറിയിലാണ് പത്തൊമ്പതാം നൂറ്റാണ്ടിന് അവാർഡ് ലഭിച്ചത്. സിജു വിൽസൺ, കയാദു ലോഹർ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, വിഷ്ണു വിനയൻ, സുരേഷ് കൃഷ്ണ, സുധീർ കരമന, ദീപ്തി സതി, സെന്തിൽ, മണികണ്ഠൻ ആചാരി, പൂനം ബാജുവ, ടിനി ടോം എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.