നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പാല്‍തു ജാന്‍വര്‍.ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഭാവനാ സ്റ്റുഡിയോസാണ്. പാല്‍തു ജാന്‍വറിന്റെ കഥ പേഴ്സണല്‍ കണക്ഷനുള്ള ഒന്നാണെന്ന് സിനിമയുടെ സംവിധായകന്‍ സംഗീത് പി.രാജന്‍ പറഞ്ഞു. ഭാവന സ്റ്റുഡിയോസിലൂടെയുള്ള എന്‍ട്രിയെ കുറിച്ചും ആദ്യ സിനിമയെ കുറിച്ചും സംഗീത് ദ ക്യൂവിനോട്.
1. ഭാവന സ്റ്റുഡിയോസ് എന്ന ഒരു ബാനര്‍ സംവിധായകനെന്ന നിലയ്ക്കുള്ള എന്‍ട്രിയെ എളുപ്പമാക്കുന്നുണ്ടോ? അതോ ഉത്തരവാദിത്തം കൂടുതലാണോ?
തീര്‍ച്ചയായും എന്റെ എന്‍ട്രി ഈ ബാനര്‍ എളുപ്പമാക്കിയിട്ടുണ്ട്,എന്നു പറഞ്ഞാല്‍ ടെക്‌നിക്കലി എനിക്കു കിട്ടുന്ന സഹായങ്ങള്‍ വളരെ വലുതായിരുന്നു.പിന്നെ ഈ പ്രൊഡക്ഷന്‍ ഹൗസ് ഡിമാന്‍ഡ് ചെയ്യുന്ന ക്വാളിറ്റി കൊടുക്കാന്‍ നമുക്ക് പറ്റണം.ഈ ബാനറില്‍ നിന്ന് വരുന്ന സിനിമയ്ക്ക് ഉണ്ടാകേണ്ട മിനിമം ക്വാളിറ്റിയുള്ള സിനിമ തന്നെയായിരിക്കും പാല്‍തു ജാന്‍വര്‍.എനിക്ക് ശ്യാം ചേട്ടനെയൊക്കെ ഈയ്യോബിന്റെ പുസ്തകത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയം മുതലറിയാം,അപ്പോള്‍ കഥ പരസ്പരം അഭിപ്രായം ചോദിക്കുന്ന പരിപാടിയുണ്ട്.പാല്‍തുവിന്റെ കഥ പറയുമ്പോള്‍ ,ജസ്റ്റ് ഒന്നു കേള്‍ക്കാമോ ,ഒരു കഥയുണ്ടെന്ന് മാത്രമാണ് പറഞ്ഞത്.അതൊരു പ്രൊഡക്ഷനിലേയ്ക്ക്പോകുമെന്ന് കരുതിയില്ല.സിനിമയുടെ എഴുത്തുകാരില്‍ ഒരാളായ അനീഷിന്റെ അച്ഛന്റെ ലൈഫിലെ ഒരു സംഭവത്തില്‍ നിന്നാണ് കഥയുടെ ആലോചന തുടങ്ങുന്നത്.സിനിമ പൂര്‍ണ്ണമായും അതാണ് എന്നല്ല.പക്ഷേ,ആലോചനകള്‍ തുടങ്ങുന്നത് അവിടെനിന്നാണ്.ഇതിന്റെ കഥയ്ക്ക് അങ്ങനെയൊരു പേഴ്‌സണല്‍ കണക്ഷനുണ്ട്
2. മൃഗങ്ങള്‍ സിനിമയുടെ ഒരു പ്രധാന ഭാഗമാണെന്നുള്ളത് പ്രോമോ സോംഗിലും ,ട്രെയിലറിലും ഒക്കെ ക്ലിയറാണ് .മൃഗങ്ങളെ സിനിമയിലേയ്ക്ക് കൊണ്ടു വരുമ്പോള്‍ സാങ്കേതികമായി ഒരുപാട് കടമ്പകള്‍ ഉണ്ടാകുമല്ലോ? അതെങ്ങനെയാണ് കൈകാര്യം ചെയ്തത്? അതുപോലെ പാല്‍തു ഫാഷന്‍ഷോ വന്‍ ഹിറ്റായി ,കുട്ടികളും മൃഗങ്ങളും അതിലുണ്ടായിരുന്നു.
മൃഗങ്ങള്‍ സിനിമയില്‍ ഉള്ളത്‌കൊണ്ട് തന്നെ അനിമല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്‌മെന്റും ആയി ചേര്‍ന്ന് തന്നെയാണ് ഇതെല്ലാം ഞങ്ങള്‍ ഷൂട്ട് ചെയ്തത്.കണ്ണൂര്‍ ഭാഗത്തെ ഹൈറേഞ്ചിലാണ് സിനിമ കൂടുതലും ഷൂട്ട് ചെയ്തിരിക്കുന്നത്.കുട്ടികളെ വെച്ച് ആദ്യമായി മലയാള സിനിമയില്‍ നമ്മള്‍ കാണുന്ന പ്രൊമോഷന്‍ ഒന്നും അല്ല പാല്‍തുവിന്റേത്.വെള്ളിമൂങ്ങയിലും നമ്മളിത് കണ്ടതാണ്.ഓണത്തിനു റിലീസാകുന്ന സിനിമയാണല്ലോ പാല്‍തു ജാന്‍വര്‍.തിയേറ്ററിലേയക്ക് കുടുംബപ്രേക്ഷകര്‍ എത്തുക എന്നുള്ളത് തന്നെയാണ് കാര്യം.കുട്ടികളെ നമ്മള്‍ സ്‌നേഹത്തോടെ കണ്ടിരിക്കും,അവരെ കണ്ടിരിക്കാന്‍തന്നെ രസമാണ്.സിനിമയുടെ കണ്ടന്റിനൊപ്പം തന്നെ പ്രധാനമാണ് അതിനു നമ്മള്‍ കൊടുക്കുന്ന പ്രൊമോഷനും.പാല്‍തു ഫാഷന്‍ ഷോ അതിന്റെ ഭാഗമാണ്.
3. മൃഗങ്ങള്‍ അല്ലേ മനുഷ്യരല്ലലോ' എന്നൊരു ഡയലോഗുണ്ടല്ലോ സിനിമയില്‍? സിനിമയുടെ തീം അതായിരിക്കുമോ? സംവിധായകനെ നായകനാക്കി സിനിമ എടുക്കുമ്പോള്‍ എങ്ങെനയുണ്ടായിരുന്നു?
സിനിമ നടക്കുന്നത് വെറ്റിനറി ആശുപത്രിയുമായി ബന്ധപ്പെട്ടാണ്.അപ്പോള്‍ അതില്‍ വരുന്ന ക്യാരക്ടേഴസ് എല്ലാം അതുമായി ബന്ധപ്പെട്ടവര്‍ തന്നെയായിരിക്കുമല്ലോ. മൃഗങ്ങളുമെല്ലാം അതിന്റെ ഭാഗം തന്നെയാണ്.ബേസില്‍ അടിപൊളിയാണല്ലോ.ബേസില്‍ എന്ന നടനെ നമ്മള്‍ നേരത്തെ കണ്ടതാണ്.ആ നിഷ്‌കളങ്കതയും ,അതുപോലെ സിനിമ ഡിമാന്‍ഡ് ചെയ്യുന്ന സിമ്പിളായിട്ടുള്ള ഈ ക്യാരക്ടര്‍ പ്ലേ ചെയ്യാന്‍ ഈ ഏയ്ജ് ഗ്രൂപില്‍ നിന്നും അനുയോജ്യനായ ഒരാള്‍ ബേസില്‍ തന്നെയായിരുന്നു.