ഇര്‍ഫാന് ഭൂമിയുടെ ഗന്ധമുണ്ടായിരുന്നു, നസറുദ്ദീന്‍ ഷാ

ഇര്‍ഫാന് ഭൂമിയുടെ ഗന്ധമുണ്ടായിരുന്നു, നസറുദ്ദീന്‍ ഷാ
Published on

ഡല്‍ഹിയിലെ നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ നസറുദ്ദീന്‍ ഷായുടെ സിനിമകള്‍ കണ്ട് അദ്ദേഹത്തെ പോലെ ഒരു നടനാകണം എന്ന ആഗ്രഹത്തോടെയാണ് ഇര്‍ഫാന്‍ ഖാന്‍ സിനിമയിലേക്ക് വരുന്നത്. ഇന്ത്യ ടുഡേ ചാനലില്‍ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തില്‍ നസറുദ്ദീന്‍ ഷാ ഇര്‍ഫാനെ കുറിച്ച്.

ഏതെങ്കിലും തരത്തില്‍ ഒരു അംഗീകാരം ലഭിക്കുന്നതിന് മുന്‍പ് ചെറിയ വേഷങ്ങള്‍ ഒക്കെ ചെയ്ത് ഒരുപാട് കാലം ശരിക്കും കഷ്ടപ്പെട്ട് പൊരുതിയ ആളാണ് ഇര്‍ഫാന്‍. ഞാന്‍ അഭിനയിച്ച 'പ്രൈവറ്റ് ഡിറ്റക്റ്റീവ്' എന്ന സിനിമയില്‍ അദ്ദേഹം ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഒരു ചെറിയ വേഷമായിരുന്നു എങ്കിലും, അതിനു ഒരു ജീവന്‍ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തെ ഞാന്‍ കാണുന്നത് 'ദി വാരിയര്‍'ല്‍ ആണ്. ആ സിനിമയിലെ ഇര്‍ഫാന്റെ അഭിനയം കണ്ട ശേഷം ഞാന്‍ എന്നോട് സ്വയം പറഞ്ഞത് അല്ലെങ്കില്‍ ഞാന്‍ ആഗ്രഹിച്ചത്, 'ഇര്‍ഫാന്റെ ആ പ്രായത്തില്‍ എനിക്ക് അദ്ദേഹത്തെപ്പോലെ മികച്ച അഭിനേതാവാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍' എന്നാണ്. ഇര്‍ഫാന് ഈ ഭൂമിയുടെ ഗന്ധമുണ്ടായിരുന്നു, അത്രയും വിശ്വസനീയമായിരുന്നു അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും. ഏറ്റവും മഹത്തായ കാര്യം, അദ്ദേഹത്തിന്റെ അഭിനയവിദ്യകള്‍ എല്ലാം അദൃശ്യമായിരുന്നു എന്നതാണ്. അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നു എന്ന് ഒരിക്കലും നമ്മള്‍ക്കു അനുഭവപ്പെട്ടില്ല. ഞാനടക്കം ഒരുപാട് അഭിനേതാക്കള്‍ക്ക് അതില്‍ അസൂയ ഉണ്ടായിരിന്നു എന്ന് പറയാം. അത്രയും അനായാസമായിരുന്നു ആ അഭിനയ മികവ്. തന്മേയത്വത്തോടെ ഓരോ കഥാപാത്രങ്ങളില്‍ അദ്ദേഹം ഇഴുകി ചേരുമായിരുന്നു. പല തരത്തിലുള്ള കഥാപാത്ര സമീപനങ്ങളാണ് ഓരോ നടന്മാര്‍ക്കുമുള്ളത്. ഇര്‍ഫാന്‍ അഭിനയിക്കുവാന്‍ വേണ്ടി വരുമ്പോള്‍ എല്ലാ തയ്യാറെടുപ്പോടെയും തന്നെയാണ് വരുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. ഓരോ പ്രകടനത്തിലും ആ വ്യക്തത കാണാം.

ഇര്‍ഫാന് ഭൂമിയുടെ ഗന്ധമുണ്ടായിരുന്നു, നസറുദ്ദീന്‍ ഷാ
ആ ഡിവിഡിയില്‍ എന്റെ ജീവിതം മാറ്റിമറിച്ച നടന്‍, ഇര്‍ഫാനെ കണ്ടില്ലായിരുന്നെങ്കില്‍ ഇവിടെ എത്തില്ലായിരുന്നു

ഒരുപാട് മികച്ച സിനിമാ സംവിധായകര്‍ വന്നത് കൊണ്ട്, എഴുപതുകളിലെ പോലെ 'ആര്‍ട് സിനിമകള്‍ക്ക്' കാഴ്ച്ചക്കാരിലേക്ക് എത്താന്‍ ഇന്നത്തെ കാലത്ത് വലിയ ബുദ്ധിമുട്ടുകള്‍ ഇല്ല. ഒരുപാട് നല്ല സിനിമകള്‍ വരുന്നുമുണ്ട്. ഈ കാലയളവില്‍ ഇര്‍ഫാന് അനുകൂലമായി മാറിയത് എന്തെന്നാല്‍ അദ്ദേഹത്തിനെ മനസ്സില്‍ കണ്ടു കൊണ്ട് ഒരുപാട് സിനിമകള്‍ എഴുതപ്പെട്ടു എന്നുള്ളതാണ്. ഇര്‍ഫാന്‍ എന്ന നടന്റെ അഭിനയസാധ്യതകളും മികവും സംവിധായകരും എഴുത്തുകാരും മനസിലാക്കി. അങ്ങനെ നോക്കുമ്പോള്‍ എന്നെ പോലെ ഭാഗ്യമുള്ള ഒരു നടനായിരുന്നു ഇര്‍ഫാന്‍. എന്നെ ആവശ്യമുണ്ടായിരുന്ന ഒരു കാലത്താണ് ഞാന്‍ സിനിമയില്‍ വന്നത്, അതേപോലെ തന്നെയാണ് ഇര്‍ഫാനും എത്തിയത്. സിനിമാ സംവിധായാരും എഴുത്തുകാരുമൊക്കെ നടന്മാരുടെ മികവ് എന്തെന്ന് മനസിലാക്കിയ കാലത്താണ് ഇര്‍ഫാന്‍ വരുന്നത്.

ഇര്‍ഫാന് ഭൂമിയുടെ ഗന്ധമുണ്ടായിരുന്നു, നസറുദ്ദീന്‍ ഷാ
വിഷാദത്തിൽ നിന്ന് സ്വപ്നത്തിലേക്ക്

അഭിനേതാക്കള്‍ ഓര്‍മ്മിക്കപ്പെടുന്നത് അവര്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആണ്. അവരുടെ പ്രകടനങ്ങള്‍ എല്ലാവര്‍ക്കും എല്ലാകാലത്തേക്കും കണ്ട് ആസ്വദിക്കുവാന്‍ നമ്മുടെ മുന്നിലുണ്ട്. ഇര്‍ഫാനില്‍ നിന്ന് ഞാന്‍ പഠിച്ച പാഠം അദ്ദേഹം എങ്ങനെ ഈ സാഹചര്യത്തെ (അര്‍ബുദം) കൈകാര്യം ചെയ്തു എന്നതാണ്. അത് എന്നെ ഒരുപാട് സ്വാധീനിച്ചു. ഒരിക്കലും മരണത്തെ സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്ന ഒരാള്‍ പക്ഷേ അതിനു വേണ്ടി ഒരുങ്ങി ഇരിക്കുകയായിരുന്നു. അദ്ദേഹം ഈ സാഹചര്യത്തെ അസാമാന്യ ഉള്‍ക്കരുത്തോടെയാണ് സമീപിച്ചത്. ആത്മാനുകമ്പയുടെ ഒരംശം പോലും അദ്ദേഹത്തില്‍ ഉണ്ടായിരുന്നില്ല

വിവര്‍ത്തനം: ഗോകുല്‍ കെ.എസ്

Related Stories

No stories found.
logo
The Cue
www.thecue.in