മാവേലി ആകണം എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത് , നമ്മുടെ തലമുറയിലെ മാവേലി എന്നെ പോലെയൊരാളല്ലലോ : മണികണ്ഠന്‍ ആചാരി

മാവേലി ആകണം എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത് , നമ്മുടെ തലമുറയിലെ മാവേലി എന്നെ പോലെയൊരാളല്ലലോ : മണികണ്ഠന്‍ ആചാരി
Published on

മാംഗോസ്റ്റീന്‍ ക്ലബ്ബിന്റെ മാവേലിപ്പാട്ടില്‍ മാവേലിയാകാന്‍ വിളിച്ചപ്പോള്‍ ആദ്യം തനിക്ക് ചിരിയാണ് വന്നതെന്ന് നടന്‍ മണികണ്ഠന്‍ ആചാരി. സാധാരണ നമ്മള്‍ കാണുന്ന വെളുത്ത് ഉയരം കൂടി മീശയൊക്കെ വെച്ച മാവേലിയെപ്പോലെ ഒരാളല്ല താനെന്നും അതുകൊണ്ട് എന്തിനാണ് തന്നെപ്പോലെയൊരാളെ മാവേലിയാകാന്‍ വിളിക്കുന്നതെന്ന് സംശയിച്ചുവെന്നും മണികണ്ഠന്‍ ആചാരി ദ ക്യൂവിനോട് പറഞ്ഞു.

മണികണ്ഠന്‍ ആചാരി പറഞ്ഞത്:

'ഒരു കൂട്ടം ചെറുപ്പക്കാരാണ് എന്റെയടുത്തേയ്ക്ക് ഓണപ്പാട്ട് ചെയ്യണം എന്ന ആവശ്യവുമായി വന്നത്. ഓണപ്പാട്ടില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍ മാവേലി ആകണം എന്നാണ് പറഞ്ഞത്. മാവേലി ആകണം എന്ന കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. സാധാരണ നമ്മള്‍ കാണുന്ന മാവേലി എന്ന ആള്‍ വേറയൊരു രീതിയില്‍ ആണല്ലോ. വെളുത്ത് ഉയരമുളള വയറൊക്കെ ചാടിയ ഒരാള്‍. തുണിക്കടയുടെയും സിനിമ കൊട്ടകയുടെയും മുന്നിലും പിന്നെ റോഡിലൂടെ വണ്ടിയില്‍ കൈവീശികൊണ്ട് പോകുന്ന വലിയ മീശയൊക്കെ ഉള്ള ഒരാള്‍ ആണല്ലോ നമ്മുടെ തലമുറയിലെ മാവേലി. ഞാന്‍ അങ്ങനെയുള്ള ഒരാള്‍ അല്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു എന്തിനാണ് എന്നെപ്പോലെയൊരാളെ മേക്കപ്പ് ഒക്കെ ചെയ്ത് അങ്ങനെ വെളുപ്പിക്കുന്നത്? അങ്ങനെയുള്ള അള്‍ക്കാരെ വേറെ കിട്ടുമല്ലോ എന്ന്. അപ്പോള്‍ അവര്‍ക്ക് എന്നപ്പോലെ ഒരാളെയാണ് അവര്‍ക്കവാശ്യമെന്നും അവരുടെ ആലോചനയിലെ മാവേലി എന്നെപ്പോലെ ആണെന്നും പറഞ്ഞു.'

മാംഗോസ്റ്റീന്‍ ക്ലബ്ബ് പുറത്തിറക്കിയ മാവേലിപ്പാട്ട് എന്ന മ്യൂസിക് വീഡിയോയില്‍ മാവേലി ആയിട്ടാണ് മണികണ്ഠന്‍ ആചാരി എത്തിയത്. അജയ് ജിഷ്ണു സുധേയന്‍, അന്‍സിഫ് അബു എന്നിവരുടെ വരികള്‍ക്ക് ഹരി പ്രസാദ് എസ് ആര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. അജയ് ജിഷ്ണു സുധേയന്‍, ഹരിപ്രസാദ് എസ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജയ് ഗോപാല്‍ നിര്‍മിച്ചിരിക്കുന്ന വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സച്ചിന്‍ രവിയും എഡിറ്റിംഗ് പ്രത്യുഷ് ചന്ദ്രനുമാണ്.

മ്യൂസിക് പ്രൊഡക്ഷന്‍ : അശോക് പൊന്നപ്പന്‍, കലാസംവിധാനം : ഡെല്‍വിന്‍ ദാസ്, സൗണ്ട് ഡിസൈന്‍ : ജിഷ്ണു എം ജോഷി, സൗണ്ട് മിക്സ് : വിനോദ് പി ശിവറാം, കോസ്റ്റിയൂം :അഞ്ജന എസ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഇംതിയാസ് എം.കെ, കോ ഡയറക്ടര്‍ : തോമസ് ജോര്‍ജ്, സ്റ്റില്‍ ഫോട്ടോഗ്രഫി : അഭിശങ്കര്‍, സഹസംവിധാനം : ശ്രീജിത്ത് കാഞ്ഞിലശേരി, ബല്‍റാം ജെ, ഡിഐ : ബിലാല്‍ റഷീദ്, അസോസിയേറ്റ് എഡിറ്റര്‍ : എഎസ് അരവിന്ദ്, ഡ്രോണ്‍ :ഡിപിഎന്‍

Related Stories

No stories found.
logo
The Cue
www.thecue.in