ചേറിലും ചോരയിലും പുതഞ്ഞ പോത്തിന്റെ ജല്ലിക്കട്ട്, സിനിമയുടെ അകമറിഞ്ഞ് ഡിസൈനൊരുക്കിയ പ്രതിഭ ഇനി ഓര്‍മ്മ

ചേറിലും ചോരയിലും പുതഞ്ഞ പോത്തിന്റെ ജല്ലിക്കട്ട്, സിനിമയുടെ അകമറിഞ്ഞ് ഡിസൈനൊരുക്കിയ പ്രതിഭ ഇനി ഓര്‍മ്മ

Published on

ലിജോ ജോസ് പെല്ലിശേരി ജല്ലിക്കട്ട് എന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ പ്രധാന ആകര്‍ഷണമായിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചേറില്‍ പുതഞ്ഞൊരു പോത്തിന്റെ ഇല്ലസ്‌ട്രേഷന്‍, അതേ ചെളിയില്‍ തന്നെ ജല്ലിക്കട്ട് എന്ന് തലക്കെട്ടും. നവതലമുറ മലയാള സിനിമയില്‍ പരസ്യകലയില്‍ നൂതന പരീക്ഷണങ്ങള്‍ നടത്തിയ ഓള്‍ഡ്മങ്ക്‌സ് ടീമിലെ ലീഡ് ഡിസൈനര്‍ ആര്‍ മഹേഷ് ആയിരുന്നു ചേറും ചോരയും ചാലിച്ച ജല്ലിക്കട്ട് എന്ന ടൈറ്റില്‍ ഡിസൈനിന് പിന്നില്‍. ജല്ലിക്കട്ട് രാജ്യാന്തര ചലച്ചിത്രമേളകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേളയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മഹേഷിന്റെ വിയോഗം. ജല്ലിക്കട്ട് മാത്രമല്ല സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി സിനിമകളുടെ ഫസ്റ്റ് ലുക്കിന് പിന്നിലെ ഭാവസമ്പന്നതയ്ക്കും ഭാവനയ്ക്കും പിന്നിലുള്ള ആര്‍ട്ടിസ്റ്റ് കൂടിയാണ് ആര്‍ മഹേഷ്. തിരുവനന്തപുരം നേമം സ്വദേശിയാണ് മഹേഷ്.

ചെളിയും കുപ്പിച്ചില്ലും കമ്പും കൊണ്ട് തീര്‍ത്ത പോത്തും ജല്ലിക്കട്ടും

ജല്ലിക്കട്ട് ഫസ്റ്റ് ലുക്ക് തയ്യാറാക്കാന്‍ മഹേഷ് നടത്തിയ പരിശ്രമത്തെക്കുറിച്ച് ഓള്‍ഡ് മങ്ക്‌സ് കോ ഫൗണ്ടര്‍ ശ്രീജിത്ത് എന്‍ പറയുന്നു. ''ലിജോ ജല്ലിക്കട്ട് എന്ന സിനിമയുടെ ബേസിക് തോട്ട് ആണ് ആദ്യം പറഞ്ഞത്. ആ ഡിസക്ഷനില്‍ ആണ് എങ്ങനെയാണ് ഫസ്റ്റ് ലുക്ക് എന്ന് സംസാരിച്ചത്. സിനിമ വളരെ നേരത്തെ അനൗണ്‍സ് ചെയ്യുന്നതിനാല്‍ ഫോട്ടോ ഷൂട്ടും വേറെ സ്റ്റില്‍സും കിട്ടില്ലെന്ന് ലിജോ പറഞ്ഞു. ഇല്ലസ്‌ട്രേഷന്‍ ചെയ്തുള്ള പോസ്റ്റര്‍ ചെയ്യാമെന്ന നിര്‍ദേശവും പറഞ്ഞു. അനൗണ്‍സ് ചെയ്യുമ്പോള്‍ തന്നെ സിനിമയുടെ പൂര്‍ണ സത്തയും പവറും വരുന്ന രീതിയില്‍ ആവണം ഫസ്റ്റ് ലുക്ക് എന്ന നിര്‍ബന്ധവും പറഞ്ഞിരുന്നു. ലിജോ നമ്മളുടെയടുത്ത് പറഞ്ഞത് മണ്ണ്,മൃഗം, മനുഷ്യന്‍ എന്ന ഐഡിയ ആയിരുന്നു. ക്ലൈമാക്‌സ് ഐഡിയ കൂടി അന്ന് പറഞ്ഞു. പിന്നീട് ഞങ്ങളുടെ ടീമിന്റെ ഡിസ്‌കഷനിലാണ് ചെളിയില്‍ ഇല്ലസ്‌ട്രേഷന്‍ ചെയ്യാമെന്ന് തീരുമാനിച്ചത്. ഐഡിയ ആദ്യമായി ഞങ്ങള്‍ ലിജോയോട് പറയുകയാണ് ചെയ്തത്. ലിജോ എക്‌സൈറ്റഡായി നിങ്ങള്‍ ചെയ്ത് കാണിക്കൂ എന്ന് പറഞ്ഞു. അത് ചെയ്യാന്‍ മഹേഷിനെയാണ് ചുമതലപ്പെടുത്തിയത്. മഹേഷ് തൃപ്പുണിത്തുറ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ സ്‌കള്‍പ്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പോയി കളിമണ്ണ് കൊണ്ടുവന്നു. ഏതാണ്ട് പൂര്‍ണമായും മാനുവലി ചെയ്യുകയാണുണ്ടായത്. ഡ്രോയിംഗ് പേപ്പറില്‍ വലിയൊരു ഷീറ്റ് ഉണ്ടാക്കി ചെളിയും കമ്പും കുപ്പിച്ചില്ലുമൊക്കെ വച്ചാണ് പോത്തിനെയും ജല്ലിക്കട്ട് എന്ന എഴുത്തും പോസ്റ്ററില്‍ കാണുന്ന ഇല്ലസ്‌ട്രേഷനും ചെയ്തു. അത് ഫൈന്‍ ട്യൂണ്‍ ചെയ്യാനാണ് സിസ്റ്റം ഉപയോഗിച്ചത്. 95 ശതമാനം ഹാന്‍ഡ് വര്‍ക്കാണ് ആ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ലിജോ ഭയങ്കര എക്‌സൈറ്റഡായി അത് കണ്ട്. മനസില്‍ എങ്ങനെയാണ് ചിത്രീകരിക്കാന്‍ ആലോചിച്ചത് അതുപോലെയുണ്ട് എന്ന് പറഞ്ഞു. ലിജോയ്ക്ക് മഹേഷിനെ പരിചയപ്പെടുത്തിക്കൊടുത്തു. ജല്ലിക്കട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ മഹേഷിനെയും കൂട്ടി ലൊക്കേഷനില്‍ പോയി. ആ സമയത്ത് ലിജോ ഷൂട്ട് ചെയ്ത ഫുട്ടേജ് കാണിച്ചു.

ചേറിലും ചോരയിലും പുതഞ്ഞ പോത്തിന്റെ ജല്ലിക്കട്ട്, സിനിമയുടെ അകമറിഞ്ഞ് ഡിസൈനൊരുക്കിയ പ്രതിഭ ഇനി ഓര്‍മ്മ
ലാലേട്ടന്‍ വിളിച്ചത്, ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള മൊമന്റ് 

നിങ്ങള്‍ ഇല്ലസ്‌ട്രേറ്റ് ചെയ്ത പോലെ ഷൂട്ട് ചെയ്യാന്‍ പറ്റിയെന്ന് മഹേഷിനോട് പറഞ്ഞത് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റാണെന്ന് മഹേഷ് പറഞ്ഞിരുന്നു. ലിജോ എന്ന ഫിലിം മേക്കറെ അത്ര ഇഷ്ടവുമായിരുന്നു മഹേഷ്. ചെയ്ത വര്‍ക്കിന്റെ പൂര്‍ണതക്ക് എത്ര റീവര്‍ക്ക് ചെയ്യാന്‍ തയ്യാറായ പാഷനേറ്റ് ആയ ആര്‍ട്ടിസ്റ്റ് ആയിരുന്നു മഹേഷ്. ഓള്‍ഡ് മങ്ക്‌സ് മറ്റൊരു ശൈലിയിലുള്ള വര്‍ക്ക് എക്‌സ്‌പ്ലോര്‍ ചെയ്തത് മഹേഷാണ്. കമ്പ്യൂട്ടറിനെക്കാള്‍ കൈ കൊണ്ട് പണിയെടുക്കുന്ന ആളാണ് മഹേഷ്. പ്യുവര്‍ ആര്‍ട്ടിനെ മുന്‍നിര്‍ത്തി ചെയ്യാനാണ് മഹേഷ് എപ്പോഴും ആഗ്രഹിച്ചിരുന്നത്.''

തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ പൂര്‍വ വിദ്യാര്‍ത്ഥിയാണ് മഹേഷ്. 2004ല്‍ പെയിന്റിംഗില്‍ ബിരുദം നേടി. ഓള്‍ഡ് മങ്ക്‌സിനൊപ്പം ചേര്‍ന്നിട്ട് മൂന്ന് വര്‍ഷമായി. രാജീവ് രവിയുടെ പിരീഡ് സിനിമ തുറമുഖം ഇനി വരാനിരിക്കുന്ന പോസ്റ്റര്‍, ഭദ്രന്‍ സംവിധാനം ചെയ്യുന്ന സൗബിന്‍ ഷാഹിര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്,

ചേറിലും ചോരയിലും പുതഞ്ഞ പോത്തിന്റെ ജല്ലിക്കട്ട്, സിനിമയുടെ അകമറിഞ്ഞ് ഡിസൈനൊരുക്കിയ പ്രതിഭ ഇനി ഓര്‍മ്മ
‘തളര്‍ന്നു പോകാഞ്ഞാല്‍ തക്ക സമയത്ത് കൊയ്യാം’; ട്രാന്‍സിന്റെ അഞ്ച് വര്‍ഷങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നെന്ന് തിരക്കഥാകൃത്ത് വിന്‍സെന്റ്

ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി ഫസ്റ്റ് ലുക്ക് ഡിസൈന്‍, സണ്ണി വെയിന്‍ നിര്‍മ്മിക്കുന്ന നിവിന്‍ പോളി ചിത്രം പടവെട്ട് ഡിസൈന്‍, പൂര്‍ണമായും ഹാന്‍ഡ് പെയിന്റില്‍ ചെയ്ത ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ (വരാനിരിക്കുന്നത്) എന്നിവ മഹേഷ് ചെയ്തവയാണ്.

logo
The Cue
www.thecue.in