I am Kathalan - ഹാക്കിം​ഗിന്റെ റിയലസ്റ്റിക്ക് ശൈലി വന്ന വഴി

I am Kathalan - ഹാക്കിം​ഗിന്റെ റിയലസ്റ്റിക്ക് ശൈലി വന്ന വഴി
Published on

I am Kathalan എന്ന സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് സജിൻ എഴുതി തീർന്ന സമയത്താണ് ഒരു ദിവസം കഥ പറയാം എന്നു പറഞ്ഞു എന്നെ വിളിക്കുന്നത്. ഒരു പത്ത് മിനിറ്റ് എടുത്ത് കഥ പറഞ്ഞു. ഹാക്കിംഗ് ബേസ് ചെയ്ത് ഒരു റിവഞ്ച് സ്റ്റോറി, എന്നാൽ വലിയ ഒരു നഗരത്തിൽ അല്ലാതെ ചെറിയ ഒരു ടൗണിൽ നടക്കുന്ന കഥ. പ്രധാന പ്ലോട്ട് പോയിൻ്റ് എല്ലാം ഹാക്കിംഗ് ബേസ് ചെയ്താണ് നടക്കുന്നത്. എന്നോട് കഥ പറഞ്ഞതിൽ സജിൻ്റെ പ്രധാന ആവശ്യം കഥയിൽ ഉള്ള ഫീഡ്ബാക്കിനെക്കാൾ പക്ഷേ മറ്റൊന്നായിരുന്നു. ഹാക്കിംഗ് related രംഗങ്ങൾ നമ്മളെ കൊണ്ടാവും വിധം റിയലിസ്റ്റിക് ആക്കണം. മലയാളത്തിൽ വന്ന tech related സിനിമകളിൽ വന്നിട്ടുള്ളതു പോലെ ഫ്‌ളാഷിങ് മോണിറ്ററുകളും dramatize ചെയ്ത ഫാൻസി ഹാക്കിങ് വിഷ്വൽസും അല്ലാതെ (Anti?) Hero ചെയ്യുന്ന ഹാക്കിൻ്റെ സാധുതയോ (plausibility) വിജയ സാധ്യതയോ (possibility) കുറവാണെങ്കിലും സീനിൽ കാണുന്നത് ആയിരിക്കണം ഒരു ഹാക്കർ റിയൽ ലൈഫിൽ ചെയ്യുന്നത്/ചെയ്യേണ്ടത്.

ഈ ഡിസ്‌കഷന് ശേഷം വളരെ വൈകിയാണ് സിനിമ ഓൺ ആവുന്നതും ഗിരീഷ് സംവിധായകൻ ആവുന്നതും. വളരെ rooted ആയ ഒരു ഹാക്കറുടെ കഥ എന്ന രീതിയിലാണ് ഗിരീഷിന് ഈ തിരക്കഥ ഇഷ്ടപെട്ടത്. സജിൻ ഉദ്ദേശിച്ചിരുന്ന ഹാക്കിങ് സീനുകളിലെ ആകുറസി ഗിരീഷിനും നിർബന്ധം ഉണ്ടായിരുന്നു. സജിൻ അപ്പോഴേക്ക് അശോകിനെ കൂടി ഇതിന് വേണ്ടി കൂട്ടിയിരുന്നു. ഈ സിനിമയിലെ എല്ലാ ഹാക്കിംഗ് സീനുകളും concept ഡിസൈൻ ചെയ്തതും, execute ചെയ്തതും അശോക് ആണ്. Proven Infosec എന്നൊരു സൈബർ സെക്യൂരിറ്റി സ്ഥാപനം നടത്തുന്ന സൈബർ സെക്യൂരിറ്റി expert ആണ് അശോക്.

അശോക്
അശോക്സൈബർ സെക്യൂരിറ്റി expert

അശോക് ആദ്യം ചെയ്തത് സജിൻ്റെ തിരക്കഥയിൽ ഉള്ള ഹാക്കിംഗ് രംഗങ്ങൾ എല്ലാം നോട്ട് ചെയ്യുകയാണ്. രണ്ട് പ്രധാനപെട്ട അറ്റാക്കും, മൂന്നു മൈനർ ഹാക്കും, പിന്നെ സിമിയുടെ കൗണ്ടർ അറ്റാക്കും ആണ് പ്രധാനമായി വേണ്ടിയിരുന്നത്. അശോക് ഈ രംഗങ്ങൾക്ക് എല്ലാമുള്ള Proof of Concept (POC) വീഡിയോകൾ ഉണ്ടാക്കി സജിനു അയച്ചു കൊടുത്തു. ഓരോ ഹാക്കും എന്ത് മെത്തേഡ് ഉപയോഗിച്ചാണ് ചെയ്യുന്നത്, ഏതു ടൂൾ ആയിരിക്കും ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ അതിൽ ഉണ്ടായിരുന്നു. Parrot OS ആണ് അശോക് അതിൽ ഉപയോഗിച്ചത്.

പിന്നീട് Pre-production സമയത്ത് VFX ടീമുമായി നമ്മൾ ഒത്തു കൂടുകയും, അവരുടെ requirements മനസിലാക്കി സിനിമയിൽ ഉപയോഗിക്കാവുന്ന വിധത്തിൽ Kali Linux ഉപയോഗിച്ച് ഈ ഹാക്കുകൾ എല്ലാം സ്ക്രീൻ റെക്കോർഡ് ചെയ്തു എടുക്കുകയും ചെയ്തു. ഈ ഒരു സ്റ്റേജിൽ തന്നെ സ്‌ക്രീൻ നെയിം, ഡെസ്ക്ടോപ്പ് ഐക്കണുകൾ എന്നീ ഡീറ്റെയിൽസ് നമ്മൾ ഉദ്ദേശിച്ച രീതിയിൽ തന്നെ വയ്ക്കാനും ശ്രദ്ധിച്ചിരുന്നു. പോസ്റ്റ് പ്രോസസിംഗ് സമയത്തു VFX ടീമിന് മിനിമം ഇടപെടൽ മാത്രമേ ഈ സീനുകളിൽ ഉണ്ടാവാൻ പാടുള്ളൂ എന്നതായിരുന്നു ഉദ്ദേശം.

പ്രൊഡക്ഷൻ സമയത്തു ക്വാളിറ്റിക്കും കൺസിസ്റ്റ്‌ൻസിക്കും വേണ്ടി ഒറിജിനൽ വീഡിയോ replace ചെയ്തു എങ്കിലും ഷൂട്ടിംഗ് സമയത്ത് അതാതു വീഡിയോകൾ മോണിറ്ററിൽ പ്ലേ ചെയ്തു കൊണ്ടാണ് ഷൂട്ട് ചെയ്തത്. ഇത് നസ്‌ലന് കുറഞ്ഞ പക്ഷം keyboard/mouse use ചെയ്യുന്നതിന് cues കിട്ടാൻ ഉപകരിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു.

സിനിമയിൽ ഉപയോഗിച്ച രണ്ട് പ്രധാന ഹാക്കിംഗ് മെത്തേഡുകൾ കൂടി പറയാം

ആദ്യത്തെ അറ്റാക്ക് താരതമ്യേന/വളരെ സെക്യൂരിറ്റി കുറഞ്ഞ സെർവർ ഉള്ള സംവിധാനത്തിൽ ആയതു കൊണ്ട് തന്നെ അറ്റാക്കും താരതമ്യേന സിംപിൾ ആയ ഒന്നാണ് തിരഞ്ഞെടുത്തത്. പബ്ലിക് ഐ.പിയിൽ ഉള്ള ഓപ്പൺ പോർട്ടിൽ RDP വഴി Brute force attack. RDP എന്നാൽ Remote Desktop Protocol. അകലെ ഇരിക്കുന്ന ഒരു കമ്പ്യൂട്ടറിനെ ഇന്റർനെറ്റ് വഴി ആക്സസ് ചെയ്യുന്ന സംവിധാനമാണ് ഇത്. ഇതിലേക്ക് ലോഗിൻ ചെയ്യാൻ administrator password ആവശ്യമാണ്. കോമൺ ആയി എല്ലാവരും ഉപയോഗിക്കുന്ന ഒന്നൊന്നര കോടിയോളം passwords ഉള്ള ഒരു ലിസ്റ്റ് ഉപയോഗിച്ച് ഓരോന്നോരോന്നായി എന്റർ ചെയ്തു നോക്കുന്ന അറ്റാക്കിനെയാണ് brute force attack എന്ന് പറയുന്നത്. അത്തരം കോമൺ ആയൊരു ഒരു പാസ്‌വേഡ് ആണ് സെർവർ ഉപയോഗിക്കുന്നത്. അത്രയും careless ആയ IT security ഉള്ളൊരു സ്ഥാപനം ആണ് എന്നത് നേരത്തേ establish ചെയ്യുന്നത് ഇത് believable ആക്കുന്നതിന് സഹായിച്ചിട്ടുണ്ട് എന്നു കരുതുന്നു.

രണ്ടാമത് IT security കൂട്ടിയ ശേഷം ഉള്ള അറ്റാക്ക് വിഷ്ണുവിനെ കുഴപ്പിക്കുന്നുണ്ട്. കുറച്ചധികം തിരച്ചിലിന് ശേഷം ആണ് reverse shell attack എന്ന ആശയത്തിൽ വിഷ്ണു എത്തുന്നത്. PhP based reverse shell attack പക്ഷേ ഫയർവാളിലേക്ക് ഒരു തവണ എങ്കിലും ഫിസിക്കൽ ആയി കണക്റ്റ് ആയാൽ മാത്രമേ നടക്കൂ. ഈ ഒരു ആവശ്യകത വിഷ്ണു സോൾവ് ചെയ്യുന്നത് ഈ സിനിമയിലെ ഒരു കോമിക്കൽ സീക്വൻസിലേക്കും നയിക്കുന്നുണ്ട്. ഈ ഹാക്കിന്റെ details കുറച്ചധികം technical ആയതു കൊണ്ട് വിശദീകരിക്കുന്നില്ല.

അശോകിനെ കൂടാതെ ജിഷ്ണു എന്നൊരു വ്യക്തി കൂടി ഇതിൽ ചെറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. നസ്ലെന് കീബോർഡ് ഉപയോഗിക്കുന്നതിൽ ഉള്ള ട്രെയിനിം​ഗ് നൽകിയത് ജിഷ്ണുവാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ജിഷ്ണു സ്വന്തന്ത്ര്യ മലയാളം കമ്പ്യൂട്ടിങ്ങിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്. അശോക് ചെയ്തു തന്ന വീഡിയോകളിൽ നടക്കുന്ന പ്രോസസ് അശോകിൽ നിന്ന് തന്നെ സമയം എടുത്തു മനസിലാക്കി അതിന്റെ വേഗതയ്ക്കു ആവശ്യമായ രീതിയിൽ എഡിറ്റിങ് നടത്തിയ ആകാശ് ജോസഫ് വർഗീസ് കൂടി ഇതിനെ believable ആക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്. ഇതെല്ലാം ആണെങ്കിലും ഹാക്കിംഗ് എന്ന കോംപ്ലക്സ് പരിസരത്തിൽ കെട്ടു പിണഞ്ഞു കിടക്കാതെ ഇമോഷനും ഡ്രാമയും അടങ്ങുന്ന ഒരു grounded ആയ revenge സ്റ്റോറി എന്ന പ്രിമൈസ് തന്നെ ആയിരുന്നു സജിന്റെ ലക്ഷ്യം. അതിനൊരു ടൂൾ ആയി മാത്രമേ ഹാക്കിംഗ് പ്രവർത്തിക്കുന്നുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in