'സില്‍ക്ക് സ്മിതയെന്ന് ആളുകള്‍ പറയുമ്പോള്‍ വരുന്ന ഇമേജല്ലായിരുന്നു അവര്‍ക്ക്, ഏറ്റവും മാന്യമായി പെരുമാറിയവരിലൊരാള്‍' ; ഡെന്നിസ് ജോസഫ്

'സില്‍ക്ക് സ്മിതയെന്ന് ആളുകള്‍ പറയുമ്പോള്‍ വരുന്ന ഇമേജല്ലായിരുന്നു അവര്‍ക്ക്, ഏറ്റവും മാന്യമായി പെരുമാറിയവരിലൊരാള്‍' ; ഡെന്നിസ് ജോസഫ്
Published on
Summary

'ഞാന്‍ വര്‍ക്ക് ചെയ്ത നായികനടിമാരില്‍ ഏറ്റവും മാന്യമായി പെരുമാറിയവരിലൊരാള്‍ സില്‍ക്ക് സ്മിതയാണ്'.2020 സെപ്തംബര്‍ 23ന് പ്രസിദ്ധീകരിച്ചത്

സില്‍ക്ക് സ്മിതയില്ലാത്ത ഒരു സിനിമയില്ലെന്ന ഒരു സമയം തെന്നിന്ത്യയിലുണ്ടായിരുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച് നായികനടി സ്മിതയായേക്കാം. പക്ഷേ ഒരു ഗ്ലാമര്‍ നടി എന്നതിനപ്പുറം അഭിനത്രേിയായി സ്മിതയെ സിനിമലോകം പരിഗണിച്ചത് വളരെക്കുറിച്ച് ചിത്രങ്ങളിലാണ്, മൂന്റ്രാം പിറൈ, അലൈകള്‍ ഒഴിവതില്ലേ, അഥര്‍വ്വം തുടങ്ങിയ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമായിരിക്കും ആ അവസരം ഒരുക്കിയത്. അഥര്‍വ്വത്തിലെ പൊന്നി എന്ന കഥാപാത്ത്രതിലേക്ക് സ്മിതയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് സംവിധായകന്‍ ഡെന്നിസ് ജോസഫ് ദ ക്യുവിനോട് സംസാരിക്കുന്നു.

ചിത്രത്തിലേക്ക് സ്മിതയെ വിളിക്കുന്നത് എന്റെ ഒരു ആലോചനയായിരുന്നു. പക്ഷേ നിര്‍മാതാക്കളും പല സുഹൃത്തുക്കളും അതിനെ എതിര്‍ത്തു. സില്‍ക്ക് സ്മിത വന്നാല്‍ അത് അത്തരം ഒരു സിനിമയാണോ എന്ന് ആള്‍ക്കാര്‍ തെറ്റിദ്ധരിക്കും, ഫാമിലി ഓഡിയന്‍സ് വരാതിരിക്കാം, മാത്രമല്ല അക്കാലത്തെ ചില പ്രധാന നായികനടിമാര്‍ എന്നോട് ഇങ്ങോട്ട് വേഷം ചോദിക്കുകയും ചെയ്തിരുന്നു. പക്ഷേ ഞാന്‍ സില്‍ക്ക് സ്മിത വന്നാല്‍ അതൊരു പുതുമയായിരിക്കും എന്ന് ധരിച്ചു പിന്നെ മമ്മൂട്ടി ഒരു ഫാമിലി മാനായിട്ട് നില്‍ക്കുന്നയാളാണ്. അദ്ദേഹം ഒരിക്കലും ഇറോട്ടിക് സിനിമയില്‍ അഭിനയിക്കില്ല എന്ന് ജനത്തിനറിയാം, അദ്ദേഹത്തിന്റെ സിനിമയില്‍ സില്‍ക്ക് സ്മിത അഭിനയിക്കുന്നുവെന്ന് കരുതി ജനം തെറ്റിദ്ധരിക്കില്ലെന്നും അതിനെ ഓവര്‍കം ചെയ്യാന്‍ കഴിയുമെന്നും ഞാന്‍ വിചാരിച്ചു. പിന്നെ ഞാനും അത്തരമൊരു സിനിമ ചെയ്യുന്നയാളല്ല, സില്‍ക്ക് സ്മിത വളരെ നന്നായിട്ട് ആ കഥാപാത്രം ചെയ്തു, വളരെ നന്നായിട്ട് പെരുമാറുകയും ചെയ്തു.

സില്‍ക്ക് സ്മിത എന്ന നടിയെക്കുറിച്ച് ആളുകള്‍ പറയുമ്പോള്‍ പെട്ടന്ന് വരുന്ന ഒരു ഇമേജ് ഒന്നുമല്ലായിരുന്നു അവര്‍, സെറ്റില്‍ വലിയ ഡിസിപ്ലിന്റായിട്ടും എല്ലാവരോടും നന്നായിട്ട് പെരുമാറുകയും ചെയ്തു. ഞാന്‍ വര്‍ക്ക് ചെയ്ത നായികനടിമാരില്‍ ഏറ്റവും മാന്യമായി പെരുമാറിയവരിലൊരാള്‍ സില്‍ക്ക് സ്മിതയാണ്.

ഡെന്നിസ് ജോസഫ്

'സില്‍ക്ക് സ്മിതയെന്ന് ആളുകള്‍ പറയുമ്പോള്‍ വരുന്ന ഇമേജല്ലായിരുന്നു അവര്‍ക്ക്, ഏറ്റവും മാന്യമായി പെരുമാറിയവരിലൊരാള്‍' ; ഡെന്നിസ് ജോസഫ്
'നന്മയമ്മ'യല്ലാത്തതിനാല്‍ ആഘോഷിക്കപ്പെടാതെ പോയ മീന, ഭാവവൈവിധ്യതകളിലൂടെ സഞ്ചരിച്ച അഭിനേത്രി

സില്‍ക്ക് സ്മിത എന്ന നടിയെക്കുറിച്ച് ആളുകള്‍ പറയുമ്പോള്‍ പെട്ടന്ന് വരുന്ന ഒരു ഇമേജ് ഒന്നുമല്ലായിരുന്നു അവര്‍, സെറ്റില്‍ വലിയ ഡിസിപ്ലിന്റായിട്ടും എല്ലാവരോടും നന്നായിട്ട് പെരുമാറുകയും ചെയ്തു. ഞാന്‍ വര്‍ക്ക് ചെയ്ത നായികനടിമാരില്‍ ഏറ്റവും മാന്യമായി പെരുമാറിയവരിലൊരാള്‍ സില്‍ക്ക് സ്മിതയാണ്.എങ്കിലും അവരെ കാസ്റ്റ് ചെയ്ത തീരുമാനം തെറ്റായി പോയി എന്നാണ് പിന്നെ തോന്നിയത്, അത് പക്ഷേ അവര് മോശമായത് കൊണ്ടല്ല, ചിത്രത്തിന് എന്റെ കൂട്ടുകാര്‍ സംശയിച്ചത് സംഭവിച്ചു, ഇത് അത്തരമൊരു സിനിമയാണോ എന്ന് വിചാരിച്ച് ഫാമിലി ഓഡിയന്‍സ് പ്രത്യേകിച്ചും സ്ത്രീകള്‍ വരാതിരുന്നു. അവര്‍ നന്നായിട്ട് സിനിമ ചെയ്‌തെങ്കിലും വ്യാപാരത്തില്‍ സിനിമ സാമ്പത്തികമായി പരാജയപ്പെടുകയായിരുന്നു. പക്ഷേ സിനിമയിറങ്ങിയ കാലത്ത് സിനിമ സാമ്പത്തികമായി പരാജയമായിരുന്നു. പില്‍ക്കാലത്ത് മീഡിയ സ്‌ട്രോങായപ്പോള്‍ യൂട്യൂബിലും മറ്റും ആള്‍ക്കാര്‍ സിനിമ കണ്ടു നല്ലത് പറഞ്ഞു, അത്തരമൊരു സിനിമയല്ലെന്ന് തിരിച്ചറിഞ്ഞു. അവര്‍ ഇപ്പോഴും സിനിമ ഓര്‍ത്തിരിക്കുന്നു.

'സില്‍ക്ക് സ്മിതയെന്ന് ആളുകള്‍ പറയുമ്പോള്‍ വരുന്ന ഇമേജല്ലായിരുന്നു അവര്‍ക്ക്, ഏറ്റവും മാന്യമായി പെരുമാറിയവരിലൊരാള്‍' ; ഡെന്നിസ് ജോസഫ്
കര്‍ണനില്‍ തുടക്കം, ആദ്യമിട്ട പേര് 'താപ്പാന', വെള്ളമടിച്ചാല്‍ രാജാവെന്ന് കരുതുന്ന വേലായുധന്‍; നരന്‍ 15ാം വര്‍ഷത്തില്‍ രഞ്ജന്‍ പ്രമോദ്

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in