എന്താണ് നോളൻ്റെ 70 mm IMAX ഫോർമാറ്റ് ?
ഒരു ഐ മാക്സ് തിയറ്ററിൽ നിങ്ങൾ ഓപ്പണ്ഹയ്മർ കാണുകയാണ്. ഏത് സീറ്റിങ് പൊസിഷനിൽ ഇരുന്നാലാണ് ദ ബെസ്ററ് തിയറ്റർ എക്സ്പീരിയൻസ് കിട്ടുന്നത്? 'ദ ബെസ്ററ് സ്പോട്ട്' എന്നത് പുറകിൽ നിന്ന് അതായത് സ്‌ക്രീനിൽ നിന്ന് ഏറ്റവും ദൂരം കൂടിയ 'ടോപ് പൊസിഷനിൽ' നിന്ന് ഫ്രെണ്ടിലോട്ടുള്ള മൂന്നാമത്തെ റോ ആണ്. അതും ആ റോവിലെ മിഡ്പൊസിഷൻ.
എന്തുകൊണ്ട് ഈ പൊസിഷൻ?
'വ്യൂവിങ് ആങ്കിൾ, സൗണ്ട് ഫാക്ടർ' ഈ രണ്ട് ഫാക്ടർസ് വച്ചാണ് ഈ സ്പോട് നിശ്ചയിക്കുന്നത്. ഒരു ഐമാക്സ് തിയറ്ററിന്റെ സെന്റർ ലൈൻ എടുത്താൽ ഈ പറഞ്ഞ 'ബെസ്റ്റ് സ്പോട്ട്' വരുന്നത് സെന്റർ ലൈനിന്റെ തൊട്ട് മുകളിലാണ്.
ഓപ്പണ്ഹയ്മർ ട്രെയ്ലറിന്റെ അവസാനം ശ്രദ്ധിച്ചാൽ ഒരു ക്രഡിറ്റ്സ് കാർഡ് കാണാം. വിത്ത് സ്പെഷ്യൽ എൻഗേജ്മെന്റ്സ് ഇൻ 70 mm , 35 mm ആൻഡ് ഐമാക്സ് ഫിലിം. ഐമാക്സ് 70 mm ക്യാമറ. അതാണ് ക്രിസ്റ്റഫർ നോളൻ ഈ സിനിമ ചിത്രീകരിക്കാൻ വേണ്ടി ഉപയോഗിച്ച എക്വിപ്മെന്റ്.
എന്താണ് ഈ 70 mm ?
ഐമാക്സ് ക്യാമറ? ഇപ്പോൾ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും ഡിജിറ്റലി ഷൂട്ട് ചെയ്ത് അതിന്റെ ഡിജിറ്റൽ ഫോര്മാറ്റിന്റെ കോപ്പി ആണ് തിയറ്ററിൽ എത്തിച്ച് അത് പ്രോജക്ട് ചെയ്യുന്നത്. ഐമാക്സ് ക്യാമറയിൽ ഷൂട്ട് ചെയ്യുമ്പോൾ പണ്ടത്തെ സിനിമകൾ ചിത്രീകരിക്കുന്ന പോലെ ഫിലിമിൽ ആണ് ഷൂട്ട് ചെയ്യുന്നത്. ഡിജിറ്റലിനോട് കംപെയർ ചെയ്‌താൽ ഫിലിമിൽ ഷൂട്ട് ചെയ്യുമ്പോൾ ഓരോ ടേക് പോകുംതോറും അത്രയും ഫിലിം റോളുകൾ ഉപയോഗിക്കേണ്ടി വരും,പ്രൊഡക്ഷൻ കോസ്റ്റും കൂടും. എന്നിട്ടും എന്തുകൊണ്ടാണ് നോളൻ ഇമാക്സിൽ ഷൂട്ട് ചെയ്യുന്നത്?
ഒരു പ്രേക്ഷകൻ തിയറ്റർ എന്ന ക്ലോസ്ഡ് റൂം സ്‌പേസിൽ ഇരിക്കുമ്പോൾ സ്ക്രീൻ എന്ന ഒബ്ജെക്റ്റ് ഇൻവിസിബിൾ ആയി പ്രേക്ഷകരെ മുഴുവനായി ആ കഥയിലും കഥാപാത്രങ്ങളിലും ഇമ്മേഴ്സ് ചെയ്യാനും ഒരു ഇമ്പാക്റ്ഫുൾ എക്സ്പീരിയൻസ് ക്രീയേറ്റ് ചെയ്യാനും ഐമാക്സിൽ സാധിക്കും എന്നാണ് നോളൻ തന്നെ പറയുന്നത്.
ഇനി ഐമാക്സ് ഫിലിമിൽ ഷൂട്ട് ചെയ്ത പ്രിന്റ് തിയറ്ററിൽ പ്രോജക്ട് ചെയ്യുന്ന വരെയുള്ള പ്രോസസ്സ് എങ്ങിനെയാണ് ? സാധാരണ രീതിയിൽ ഫിലിം പ്രിന്റിനെ നേരിട്ട് ഡിജിറ്റലി കൺവർട്ട് ചെയ്ത ശേഷം എഡിറ്റിംഗും കളർ കറക്ഷനും എല്ലാം ഡിജിറ്റലിയാണ് നടക്കുന്നത്. അതിന് ശേഷം ആ ഡിജിറ്റൽ കോപ്പിയാണ് തിയറ്ററിൽ എത്തിച്ച് പ്രദർശിപ്പിക്കുന്നത് . പക്ഷെ ഓപ്പണ്ഹയ്മർ അതിൽനിന്ന് വ്യത്യസ്തമാകുന്നു. എങ്ങിനെ? ഒപ്പെൻഹെയ്മർ ഐമാക്സ് ക്യാമറ ഉപയോഗിച്ച് ഫിലിമിൽ ഷൂട്ട് ചെയ്തു. എഡിറ്റിന് വേണ്ടി മാത്രം അത് ഡിജിറ്റലി കൺവെർട്ട് ചെയ്തു. ഫൈനൽ എഡിറ്റ് ലോക്ക് ആയതിന് ശേഷം അതിനനുസരിച്ച് ഫിലിം പ്രിന്റിന്റെ ഒറിജിനൽ നെഗറ്റീവ് കട്ട് ചെയ്ത ഒട്ടിച്ച് സ്കാൻ ചെയ്താണ് അതിന്റെ പൂർണരൂപത്തിലേക്ക് എത്തിച്ചത്.
ബാറ്റ്മാൻ ബിഗിൻസിന് ശേഷം നോളൻ സംവിധാനം ചെയ്ത എല്ലാ സിനിമകളും ഐമാക്സ് ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. നോളൻ അല്ലാതെ ഒരുപാട് ഫിലിം മേക്കേഴ്‌സും ഐമാക്സിൽ ഷൂട്ട് ചെയ്ത് അവരുടെ സിനിമകൾ ഇറക്കിയിട്ടുണ്ട്. അതിൽ നിന്നെല്ലാം ഒപ്പെൻഹെയ്മർ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്? ഒപ്പെൻഹെയ്മർ ഷൂട്ട് ചെയ്തിരിക്കുന്നത് '15 perf 70 mm ' എന്ന ഐമാക്സ് ഫോർമാറ്റിലാണ്. അതായത് ഇവിടെ നിലവിലുള്ള ഏറ്റവും കൂടിയ റെസൊല്യൂഷൻ ഫോർമാറ്റ്. സാധാരണ ചിത്രങ്ങൾ കാണുന്ന 'സ്റ്റാൻഡേർഡ് റെഗുലർ ഫോർമാറ്റിൽ' നിന്ന് 10 മടങ്ങ് ഡീറ്റെയ്‌ലിംഗ് കൂടുതലാണ് ഈ '15 perf 75 mm' ഫോർമാറ്റിൽ ഷൂട്ട് ചെയ്യുമ്പോൾ. ഈ 70 mm ഫിലിം ഫോർമാറ്റിനെ ഡിജിറ്റലൈസ് ചെയ്‌താൽ ഏകദേശം '18K റെസൊല്യൂഷൻ ' ആണ് കിട്ടുന്നത്.
ഫിലിം ഫോർമാറ്റിന്റെ വിവിധ താരങ്ങൾ എന്തൊക്കെയാണ് ?
35 mm , 5 perf 65 mm , 15 perf 70 mm IMAX. ഇതിൽ 15 perf 70 mm ഐമാക്സ് എന്നത് സാധാരണ ഗതിയിൽ ഡോക്യൂമെന്ററികളിൽ അല്ലെങ്കിൽ 20 മിനിറ്റ് ഷോർട് ഫിലിംസ് ഒക്കെ ഷൂട്ട് ചെയ്യാനാണ് ഉപയോഗിച്ചിരുന്നത്. നോളൻ ആണ് ആദ്യമായി ഈ ഫോർമാറ്റ് ഉപയോഗിച്ച ഒരു ഫീച്ചർ ഫിലിം ഷൂട്ട് ചെയ്യാനുള്ള സാധ്യത കണ്ടുപിടിക്കുന്നത്.
എന്താണ് ഈ 70 mm ഫോർമാറ്റ് ?
ഡിജിറ്റലി ഷൂട്ട് ചെയ്യുമ്പോഴാണ് റെസൊല്യൂഷൻ എന്ന ടെം വരുന്നത്. നമ്മൾ സാധാരണ പറയുന്നത് പോലെ 2K , 4K , 6K എന്നൊക്കെ. പക്ഷെ ഫിലിമിൽ ഷൂട്ട് ചെയുന്ന ഒരു വർക്കിനെ സംബന്ധിച്ച അവിടെ റെസൊല്യൂഷൻ എന്നത് ഇല്ല. ഇമേജ് ക്വാളിറ്റി പൂർണമായും ഡിപെൻഡ് ചെയ്യുന്നത് ഫിലിം സ്ട്രിപ്പിന്റെ സൈസ് വെച്ചാണ്. 70 mm ഫോർമാറ്റിൽ 70 മില്ലിമീറ്റർ എന്നത് ഫിലിം സ്ട്രിപ്പിലെ ഒരു ഫ്രയിമിന്റെ വീതി ആണ്. 35 mm ഫോർമാറ്റ് ആണെങ്കിൽ ഒരു ഫ്രയിമിന്റെ വീതി 35 മില്ലിമീറ്റർ ആണ്. ഒപ്പെൻഹെയ്മറിൽ ഒരു ഫ്രയിമിന്റെ വീതി 70 മില്ലിമീറ്റർ ആണ്. അത്കൊണ്ട് തന്നെ ഒപ്പെൻഹെയ്മർ സിനിമയുടെ മൊത്തം ഫിലിം പ്രിന്റ് റോളിന്റെ ഭാരം ഏകദേശം 600 pounds വരും, അതായത് 272 കിലോഗ്രാം. ഇത്രയും ഭാരമേറിയ പ്രിന്റ് റോളുകളാണ് തിയറ്ററിലേക്ക് എത്തിക്കേണ്ടത്. പക്ഷേ നിലവിലെ സാഹചര്യത്തിൽ എല്ലാ തിയേറ്ററുകളിലും ഈ പ്രിന്റുകൾ നേരിട്ട് റോൾ ചെയ്ത് പ്രദർശിപ്പിക്കാൻ സാധിക്കില്ല.സെലെക്ടഡ് തിയറ്ററുകളിൽ മാത്രമേ ഇത് സംഭവിക്കുന്നു. ബാക്കി എല്ലാ തിയറ്ററുകളിലും ഈ ഫിലിം പ്രിന്റിന്റെ ഡിജിറ്റൽ ഫോർമാറ്റ് ആയിരിക്കും എത്തിക്കുന്നത്.
ഒപ്പെൻഹെയ്മറിന്റെ മറ്റൊരു പ്രത്യേകത, ഐമാക്സ് ഫോർമാറ്റിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണ് എന്നതാണ്. 70 mm ബ്ലാക്ക് ആൻഡ് വൈറ്റ് എന്നത് ഇതുവരെ എക്സിസ്റ്റ് ചെയ്യാത്ത ഒരു ഫോർമാറ്റ് ആണ്. ഒപ്പെൻഹയ്‌മറിന് വേണ്ടി നോളൻ 'കൊഡാക്' എന്ന കമ്പനിയുമായി ചേർന്ന് ഈ സിനിമക്ക് വേണ്ടി '70 mm ബ്ലാക്ക് ആൻഡ് വൈറ്റ്' എന്ന ഫോർമാറ്റ് നിര്മിക്കുകയായിരുന്നു. ഹിസ്റ്റോറിക്കൽ റഫറൻസ് ഉള്ള ചിത്രമായത് കൊണ്ടാണ് ചില സീൻസ് ബ്ലാക്ക് ആൻഡ് വൈറ്റിൽ അവതരിപ്പിക്കുന്നത്.
ഇന്റെർസ്റ്റെല്ലാർ അല്ലെങ്കിൽ ഡാർക്ക് നൈറ്റ് റൈസസ് ശ്രദ്ധിച്ചാൽ അറിയാം അതിലെ ആസ്പെക്ട് റേശ്യോ സ്വിച്ച് ചെയ്യുന്നുണ്ട്. ചില സീൻസ് ഫുൾ സ്ക്രീനിലും ചിലത് ബ്ലാക്ക് ബാറിലും ആണ് പ്രദർശിപ്പിക്കുന്നത് . അതിലെ ഫുൾ സ്ക്രീൻ ഭാഗങ്ങൾ ഐമാക്‌സും, ബ്ലാക്ക് ബാർ പോർഷൻസ് നോർമൽ റെഗുലർ ഫോർമാറ്റും ആണ്. അതുപോലെ തന്നെ ഒപ്പെൻഹയ്‌മറും ആസ്പെക്ട് റേശ്യോ സ്വിച്ച് ചെയ്യും 1.43 ഐമാക്‌സും , 2.20 : 1 റെഗുലർ ഫോർമാറ്റും. അതുപോലെ മെമൻറ്റോയിലെന്നത് പോലെ ഒപ്പെൻഹെയ്‌മറിലും ബ്ലാക്ക് ആൻഡ് വൈറ്റിനെ കളറിലേക്ക് സ്വിച്ചിങ്ങും ഉണ്ടാകും.
The best, most important film of the century.If you see one film in cinemas this year, it should be Oppenheimer.
എന്നാണ് ടാക്സി ഡ്രൈവറിന്റെ തിരക്കഥാകൃത്തായ പോൾ ഷ്റേഡർ സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.