ആറ് വര്‍ഷത്തിന് ശേഷം 'കോര്‍ട്ട്' സംവിധായകന്‍ ചൈതന്യ തമാന്നേ, അല്‍ഫോണ്‍സോ ക്യുറോണ്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍

ആറ് വര്‍ഷത്തിന് ശേഷം 'കോര്‍ട്ട്' സംവിധായകന്‍ ചൈതന്യ തമാന്നേ, അല്‍ഫോണ്‍സോ ക്യുറോണ്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍
Published on

ദ കോര്‍ട്ട് എന്ന സിനിമയിലൂടെ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ അമ്പരപ്പിച്ച ചൈതന്യ തമാന്നേയുടെ പുതിയ സിനിമ 'ദ ഡിസൈപ്പിള്‍' ചര്‍ച്ചയായത് വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടതോടെയാണ്. ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിനായി മത്സരിക്കുന്ന ദ ഡിസൈപ്പിളിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ലോകപ്രശസ്ത ഫിലിം മേക്കര്‍ അല്‍ഫോണ്‍സോ ക്യുറോണ്‍ ആണ്. സമകാലീന ലോക സിനിമയിലെ മാസ്‌റ്റേഴ്‌സിലൊരാള്‍ നിര്‍മ്മാണ നിരയിലുള്ള ഇന്ത്യന്‍ സിനിമയെന്ന പ്രശസ്തിയും ചൈതന്യയുടെ ദ ഡിസൈപ്പിളിന് സ്വന്തമായിരിക്കുകയാണ്.

അല്‍ഫോണ്‍സോ ക്യുറോണിനൊപ്പം ചൈതന്യ
അല്‍ഫോണ്‍സോ ക്യുറോണിനൊപ്പം ചൈതന്യ

റോമയുടെ എല്ലാ പ്രക്രിയയിലും ചൈതന്യ ഭാഗമായിരുന്നു. അതാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയിലേക്ക് എന്നെ എത്തിച്ചത്. സമകാലീന ലോകസിനിമയിലെ പുതിനിരയില്‍ ഏറ്റവും കരുത്തുറ്റ ശബ്ദങ്ങളിലൊന്ന് ചൈതന്യ തമാന്നെയാണ്.

അല്‍ഫോണ്‍സോ ക്യുറോണ്‍

റോളക്‌സ് മെന്റേര്‍ഷിപ്പ് പ്രോഗ്രാമിലൂടെ ചൈതന്യ തമാന്നേക്ക് അല്‍ഫോണ്‍സ് ക്യുറോണിനൊപ്പം ഡയറക്ഷന്‍ ടീമില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഈ അടുപ്പമാണ് കോര്‍ട്ട് എന്ന സിനിമക്ക് ശേഷമുള്ള പുതിയ പ്രൊജക്ടിലേക്ക് അല്‍ഫോണ്‍സോ ക്യുറോണിനെ എത്തിച്ചത്. ക്യുറോണിന്റെ റോമ എന്ന സിനിമയുടെ ഡയറക്ഷന്‍ ടീമിലും ചൈതന്യ തമാന്നേ ഉണ്ടായിരുന്നു.

The Disciple (2020) |
The Disciple (2020) | Zoo Entertainment

27ാം വയസിലാണ് ചൈതന്യാ തമാന്നേ കോര്‍ട്ട് എന്ന മറാത്തി ചിത്രം സംവിധാനം ചെയ്തത്. നിയമസംവിധാനത്തിലെ കാലഹരണപ്പെട്ടതും ജനാധിപത്യവിരുദ്ധവുമായ ഇടങ്ങളെ പരസ്യവിചാരണ ചെയ്യുന്ന കോര്‍ട്ട് അതിഗംഭീര അവതരണത്തിലൂടെയും ശ്രദ്ധേയമായിരുന്നു. റിയലിസ്റ്റിക്ക് ശൈലിയിലും അവതരണസാമര്‍ത്ഥ്യം കൊണ്ടും രാഷ്ട്രീയതീവ്രത കൊണ്ടും മികച്ച അനുഭവവുമായിരുന്നു കോര്‍ട്ട് എന്ന സിനിമ.

റോമാ ഷൂട്ടിനിടെ അല്‍ഫോണ്‍സോ ക്യുറോണിനൊപ്പം ചൈതന്യ
റോമാ ഷൂട്ടിനിടെ അല്‍ഫോണ്‍സോ ക്യുറോണിനൊപ്പം ചൈതന്യ

2001ല്‍ മീരാ നായര്‍ സംവിധാനം ചെയ്ത മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന ചിത്രം ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു. മണ്‍സൂണ്‍ വെഡ്ഡിംഗിന് ശേഷം വെനിസ് ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലെത്തിയ ഇന്ത്യന്‍ ചിത്രവുമാണ് ദ ഡിസൈപ്പിള്‍.

അല്‍ഫോണ്‍സ് ക്യുറോണ്‍ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായി എത്തിയത് ആദരമായി കാണുന്നുവെന്ന് ചൈതന്യ തമാന്നേ. 127 മിനുട്ടാണ് ദ ഡിസൈപ്പിളിന്റെ ദൈര്‍ഘ്യം. ആദിത്യ മൊദാക്, അരുണ്‍ ദ്രാവിഡ്, സുമിത്ര ഭാവേ എന്നിവരാണ് അഭിനേതാക്കള്‍. 2014ല്‍ മികച്ച ചിത്രത്തിന് വെനീസ് ചലച്ചിത്രമേളയില്‍ നിന്നുള്ള ഒറിസോണ്ടി അവാര്‍ഡ് ഉള്‍പ്പെടെ കോര്‍ട്ട് സ്വന്തമാക്കിയിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് ചൈതന്യ തമാന്നേ രണ്ടാം ചിത്രവുമായി എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in