'നമ്മള്‍ സംസാരിക്കുന്നത് അനീതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ്';ഓസ്‌കര്‍ വേദിയില്‍ മാനവികതയുടെ ശബ്ദമുയര്‍ത്തി വാക്വീന്‍ ഫീനികസ്

'നമ്മള്‍ സംസാരിക്കുന്നത് അനീതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ്';ഓസ്‌കര്‍ വേദിയില്‍ മാനവികതയുടെ ശബ്ദമുയര്‍ത്തി വാക്വീന്‍ ഫീനികസ്
Published on

92-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഏവരും ഉറപ്പിച്ച അവാര്‍ഡായിരുന്നു മികച്ച നടന്റേത്. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ജോക്കറിലെ നായകനും വില്ലനുമായ ജോക്കറായ വാക്വീന്‍ ഫിനിക്‌സിന്റേത്. അരികുവത്കരിക്കപ്പെട്ടവന്റെ അപകര്‍ഷതാ ബോധത്തിലൂന്നി ജീവിക്കേണ്ടി വരുന്ന ഏകാകിയായ ആര്‍തര്‍ ഫ്‌ലെക്കിനെ അവതരിപ്പിച്ച വാക്വീന്‍ ഫീനികസ് മികച്ച നടനായപ്പോള്‍ ഓസ്‌കര്‍ വേദിയില്‍ ശബ്ദമുയര്‍ത്തിയതും സമൂഹത്തിലെ അസമത്വങ്ങള്‍ക്കും, വിവേചനങ്ങള്‍ക്കും കൈകടത്തിലിനുമെല്ലാമെതിരെയാണ്.

ജോക്കറിലൂടെ മികച്ച നടനുള്ള ആദ്യ ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയ വാക്വീന്‍ ഫീനിക്‌സ് നടത്തിയ പ്രസംഗത്തില്‍ നിന്ന്.

'നമ്മള്‍ സംസാരിക്കുന്നത് അനീതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ്';ഓസ്‌കര്‍ വേദിയില്‍ മാനവികതയുടെ ശബ്ദമുയര്‍ത്തി വാക്വീന്‍ ഫീനികസ്
ജോക്കര്‍, ദൈവത്തിന്റെ സ്വന്തം ഏകാകിയായ മനുഷ്യന്‍ 
എനിക്കൊപ്പമുണ്ടായിരുന്ന മറ്റ് നോമിനികളുടെയോ, അല്ലെങ്കില്‍ ഇവിടെയിരിക്കുന്ന മറ്റാരുടെയോ മുകളിലാണ് ഞാനെന്ന് എനിക്ക് തോന്നുന്നില്ല, കാരണം നമ്മളെല്ലാവരും ഒരേ പ്രണയമാണ് പങ്കുവെയ്ക്കുന്നത്. അത് സിനിമയുടെ പ്രണയമാണ്. ആവിഷ്‌കാരത്തിന്റെ ഈ രൂപം എനിക്ക് ഏറ്റവും മികച്ച ജീവിതം നല്‍കി. ഇതില്ലെങ്കില്‍ ഞാന്‍ എവിടെയായിരിക്കുമെന്ന് എനിക്ക് അറിയില്ല.

പക്ഷേ അത് എനിക്കും ഇന്‍ഡസ്ട്രിയിലുള്ള ഒരുപാട് പേര്‍ക്കും നല്‍കിയ ഏറ്റവും വലിയ കാര്യമെന്തെന്നാല്‍, ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ഞങ്ങളുടെ ശബ്ദം ഉയര്‍ത്താനുള്ള അവസരമാണ്. നമ്മളെല്ലാവരും നേരിട്ടുകൊണ്ടിരിക്കുന്ന അസഹ്യമായ ചില പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.

നമ്മള്‍ സംസാരിക്കുന്നത് ലിംഗ അസമത്വത്തെക്കുറിച്ചോ,വംശീയതയെക്കുറിച്ചോ, ക്വീര്‍ അവകാശങ്ങളെക്കുറിച്ചോ, മൃഗങ്ങളുടെ അവകാശത്തെക്കുറിച്ചോ ആകട്ടെ, നമ്മള്‍ സംസാരിക്കുന്നത് അനീതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ്. ഒരു രാജ്യത്തിനും, ഒരു ജനതയ്ക്കും, ഒരു വര്‍ഗത്തിനും ഒരു ജെന്‍ഡറിനും മറ്റൊന്നിന് മേല്‍ ശിക്ഷയില്ലാതെ ആധിപത്യം സ്ഥാപിക്കാനും ഉപയോഗിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന വിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടങ്ങളെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.

'നമ്മള്‍ സംസാരിക്കുന്നത് അനീതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ്';ഓസ്‌കര്‍ വേദിയില്‍ മാനവികതയുടെ ശബ്ദമുയര്‍ത്തി വാക്വീന്‍ ഫീനികസ്
OSCAR 2020 : ചരിത്രമെഴുതി പാരസൈറ്റ് : മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ,അന്യഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും  

സ്വാഭാവികമായ ലോകത്തോട് നാം അകന്നിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.നമ്മളില്‍ പലരും നാം ലോകത്തിന്റെ കേന്ദ്രമാണെന്ന് വിശ്വസിക്കുന്നു. സ്വാഭാവികമായ ലോകത്തേക്ക് നാം പോവുകയും അതിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു. ഒരു പശുവിനെ കൃത്രിമ ബീജസങ്കലനം നടത്താനും അതിന്റെ വേദന സഹിക്കാന്‍ കഴിയാത്തതാണെങ്കിലും ആ കുട്ടിയെ തട്ടിയെടുക്കാന്‍ അധികാരമുണ്ടെന്നും നാം കരുതുന്നു. പിന്നീട് അതിന്റെ കുട്ടിയ്ക്ക് അവകാശപ്പെട്ട പാല്‍ കവര്‍ന്ന് നാം നമ്മുടെ ചായയ്ക്കായി ഉപയോഗിക്കുന്നു.

വ്യക്തിപരമായ മാറ്റങ്ങളെ നാം ഭയക്കുന്നു, കാരണം എന്തെങ്കിലും ഉപേക്ഷിക്കണമെങ്കില്‍ എന്തെങ്കിലും പരിത്യജിക്കേണ്ടി വരുമെന്ന് നാം കരുതുന്നു. പക്ഷേ മനുഷ്യര്‍ സര്‍ഗാത്മകതയുള്ളവരും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ കഴിയുന്നവരുമാണ്. എല്ലാ ജീവിജാലങ്ങള്‍ക്കും പ്രകൃതിയ്ക്കും ഗുണവത്താകുന്ന മാറ്റങ്ങള്‍ നമുക്ക് കണ്ടെത്തുകയും വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യാം.

'നമ്മള്‍ സംസാരിക്കുന്നത് അനീതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ്';ഓസ്‌കര്‍ വേദിയില്‍ മാനവികതയുടെ ശബ്ദമുയര്‍ത്തി വാക്വീന്‍ ഫീനികസ്
റൊമീറോ മുതല്‍ ഫീനിക്‌സ് വരെ; സൈക്കോ സൂപ്പര്‍ വില്ലനെ മാസാക്കിയത് ഇവര്‍

എന്റെ ജീവിതമാകെ ഞാന്‍ ഒരു തെമ്മാടിയായിരുന്നു. ഞാന്‍ സ്വാര്‍ത്ഥനായിരുന്നു, ക്രൂരനായിരുന്നു, എിക്കൊപ്പം ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങലുണ്ടായിരുന്നു. നിങ്ങളില്‍ പലരും എനിക്ക് രണ്ടാമത് ഒരു അവസരം നല്‍കിയെന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. എനിക്ക് തോന്നുന്നു, അതാണ് നമ്മളെ മികച്ചതാകുന്നത്, എപ്പോഴാണോ നാം പരസ്പരം പിന്തുണയ്ക്കുന്നത്, തെറ്റുകളുടെ പേരില്‍ പരസ്പരം വേണ്ടെന്ന് വെയ്ക്കുമ്പോഴല്ല, മറിച്ച് പരസ്പരം സഹായിക്കുമ്പോള്‍, പരസ്പരം അറിവ് പങ്കുവെയ്ക്കുമ്പോള്‍, വീണ്ടെടുപ്പിലേക്ക് പരസ്പരം വഴികാട്ടുമ്പോള്‍.

വാക്വീന്‍ ഫീനിക്‌സ്

പതിനേഴാം വയസില്‍ എന്റെ അനുജന്‍ ഈ വരി എഴുതി, സ്‌നേഹത്തോടെ രക്ഷയ്ക്കായി ഓടിയെത്തു, സമാധാനം പിന്തുടരും

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in