ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഫാലിമി. ചിത്രത്തിന്റെ തിരക്കഥയെഴുത്തിൽ ഏറ്റവും പ്രയാസമേറിയത് ക്ലൈമാക്സ് ആയിരുന്നെന്ന് സംവിധായകൻ നിതീഷ് സഹദേവ്. ഒരുപാട് ട്രാവൽ മൂവീസ് ഉണ്ടിവിടെ അതുകൊണ്ട് തന്നെ എന്താ സംഭവിക്കുമെന്നും നമുക്കറിയാം. അപ്പോൾ എന്തെങ്കിലും ഒരു എലമെന്റ് എൻഡിൽ ഫ്രഷ് ആയി, കണ്ട് ശീലിക്കാത്ത കേട്ട് ശീലിക്കാത്ത കാര്യം വന്നാലേ ഈ സിനിമ നിൽക്കു എന്ന ചിന്ത ഉണ്ടായിരുന്നു. ബേസിൽ അവതരിപ്പിച്ച മൂത്ത മകൻ ആദ്യം ഇത്രയും ഹ്യൂമർ ഉള്ള കഥാപാത്രമായിരുന്നില്ല. ബേസിൽ വന്നപ്പോൾ സ്ക്രിപ്റ്റ് റീറൈറ്റ് ചെയ്‌തെന്നും നിതീഷ് സഹദേവ് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിതീഷ് സഹദേവ് പറഞ്ഞത് :
തിരക്കഥ രചനയിൽ ഏറ്റവും ടഫ് ആയിരുന്നത് ക്ലൈമാക്സ് ആയിരുന്നു. ഒരുപാട് ട്രാവൽ മൂവീസ് ഉണ്ടിവിടെ അതുകൊണ്ട് തന്നെ എന്താ സംഭവിക്കുമെന്നും നമുക്കറിയാം. അപ്പോൾ എന്തെങ്കിലും ഒരു എലമെന്റ് എൻഡിൽ ഫ്രഷ് ആയി, കണ്ട് ശീലിക്കാത്ത കേട്ട് ശീലിക്കാത്ത കാര്യം വന്നാലേ ഈ സിനിമ നിൽക്കു എന്ന ചിന്ത ഉണ്ടായിരുന്നു. ഈ ഴോണറിൽ പടം ചെയ്യാൻ പോകുമ്പോൾ നമ്മളെന്തായാലും മറ്റു പടങ്ങൾ കാണും, നമ്മളതിൽ ഇൻസ്പയേർഡ് ആകും. അങ്ങനെയൊരു ചലഞ്ച് ഉണ്ടായിരുന്നു. അങ്ങനെ കുറെ വേർഷൻസ് എഴുതിയിട്ടാണ് ഇപ്പോഴത്തെ ക്ലൈമാക്സിലേക്ക് എത്തിയത്. ബേസിൽ അവതരിപ്പിച്ച മൂത്ത മകൻ ആദ്യം ഇത്രയും ഹ്യൂമർ ഉള്ള കഥാപാത്രമായിരുന്നില്ല. ബേസിൽ വന്നപ്പോൾ അത് മാറിയതാണ്. ബേസിൽ ഇൻ ആയപ്പോൾ ഞാൻ സ്ക്രിപ്റ്റ് റീറൈറ്റ് ചെയ്തു കാരണം കുറച്ചുകൂടെ ആളുകൾക്ക് ഇഷ്ട്ടമാണല്ലോ ബേസിലിനെ കണ്ടുകൊണ്ടിരിക്കാൻ.
ജാന്‍എമന്‍, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിയേര്‍സ് എന്റര്‍ടൈന്മെന്റും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഫാലിമി. മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ്. അമല്‍ പോള്‍സന്‍ സഹനിര്‍മാതാവാണ്. ജോണ്‍ പി എബ്രഹാം, റംഷി അഹ്‌മദ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്, ഡി ഒ പി - ബബ്ലു അജു, എഡിറ്റര്‍ - നിതിന്‍ രാജ് ആറോള്‍, മ്യൂസിക് - അങ്കിത് മേനോന്‍.