'നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ കഥ കേട്ടപ്പോൾ കള്ളൻ പവിത്രൻ ഓർമ്മ വന്നു'; കനി കുസൃതി

'നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ കഥ കേട്ടപ്പോൾ കള്ളൻ പവിത്രൻ ഓർമ്മ വന്നു'; കനി കുസൃതി
Published on

നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ കഥ കേട്ടപ്പോൾ കള്ളൻ പവിത്രൻ എന്ന കഥയിലെ കാലഘട്ടമാണ് ഓർമ്മ വന്നത് എന്ന് നടി കനി കുസൃതി. സുരാജിനെ പ്രധാന കഥാപാത്രമാക്കി നിതിൻ രഞ്ജി പണിക്കർ രചനയും, സംവിധാനവും നിർമാണവും നിർവഹിക്കുന്ന വെബ് സീരിസാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്. ചിത്രത്തിൽ തങ്കം എന്ന കഥാപാത്രത്തെയാണ് കനി അവതരിപ്പിക്കുന്നത്. നാഗേന്ദ്രൻസ് ​ഹണിമൂൺസിന്റെ കഥ നിതിൻ പറഞ്ഞു തരുമ്പോൾ കള്ളൻ പവിത്രൻ എന്ന സിനിമയുടെ ഒരു പശ്ചാത്തലം എനിക്ക് ഓർ‌മ്മ വന്നു. ആ ഒരു സമയം, ആ ഒരു കാലഘട്ടം ഒക്കെ ഓർമ്മ വന്നു, ശരിക്കും കള്ളൻ പവിത്രൻ വായിക്കുന്ന സമയത്ത് ടെെം ട്രാവൽ ചെയ്യുന്ന ഒരു രസം അതിനുണ്ടായിരുന്നു. അതുപോല ഇതിന്റെ കഥ കേൾക്കുമ്പോഴും തോന്നി. ആ രീതിയിൽ കഥ കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു എന്നും സീരീസിൽ ​ഗ്രേസ് ആന്റണി ചെയ്യുന്ന കഥാപാത്രത്തെയാണ് കഥ കേട്ടപ്പോൾ ആദ്യം തന്നെ ഇഷ്ടമായത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകി അഭിമുഖത്തിൽ കനി പറഞ്ഞു.

കനി പറഞ്ഞത്:

പണ്ട് കള്ളൻ പവിത്രൻ നാടകം ഞങ്ങൾ ചെയ്തിരുന്നു. അതിന് ശേഷം അങ്ങനെയുള്ളൊരു കാലഘട്ടം, അങ്ങനെയുള്ള മനുഷ്യർ, അങ്ങനെയുള്ള പശ്ചാത്തലം ഒന്നും എനിക്ക് പിന്നീട് നാടകങ്ങളിലോ സിനിമയിലോ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. നിതിൻ ആദ്യം വിളിക്കുമ്പോൾ എന്താണ് കഥ എന്നൊന്നും എനിക്ക് അറിയുമായിരുന്നില്ല, മലയാളത്തിൽ നിന്നും ഒരാൾ വിളിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. നിതിൻ പെട്ടന്ന് കഥ പറഞ്ഞു തന്നപ്പോൾ എനിക്ക് പെട്ടന്ന് അതൊക്കെ ഓർമ്മ വന്നു, കള്ളൻ പവിത്രൻ എന്ന കഥ പോലെയാണ് ഇത് എന്നല്ല ഞാൻ പറയുന്നത്, ആ ഒരു പശ്ചാത്തലം ഓർ‌മ്മ വന്നു. ആ ഒരു സമയം ആ ഒരു കാലഘട്ടം ഒക്കെ ഓർമ്മ വന്നു, ശരിക്കും കള്ളൻ പവിത്രൻ വായിക്കുന്ന സമയത്ത് ടെെം ട്രാവൽ ചെയ്യുന്ന ഒരു രസം അതിനുണ്ടായിരുന്നു. അതുപോല ഇതിന്റെ കഥ കേൾക്കുമ്പോഴും ടെെം ട്രാവൽ ചെയ്യാൻ കഴിയുന്ന ഒരു നടി എന്ന് പറയുന്നത് അതൊരു നല്ല അവസരമായി തോന്നി. ആ രീതിൽ കഥ കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നിയിരുന്നു. അതിൽ എനിക്ക് ​ഗ്രേസ് ചെയ്യുന്ന കഥാപാത്രം വളരെ നന്നായി തോന്നിയി​രുന്നു. അത് ആരാണ് ചെയ്യുന്നത് എന്നും അന്ന് ഞാൻ നിതിനോട് ചോദിച്ചിരുന്നു. പിന്നീട് എനിക്ക് എന്റെ എപ്പിസോഡ് അയച്ചു തന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് എപ്പോഴും സന്തോഷം തോന്നുന്നതും ചെയ്യാൻ ആ​ഗ്രഹം തോന്നുന്നതും കൂടുതലും കോമഡിയോ അല്ലെങ്കിൽ കോമഡി പശ്ചാത്തലമായി വരുന്ന കഥകളോ ആകുമ്പോഴാണ്. നമ്മൾ കോമഡി ചെയ്യുന്നില്ലെങ്കിലും മൊത്തത്തിൽ ആ ചിത്രത്തിന് ഒരു ലാളിത്യമുണ്ടെങ്കിൽ അത് ഞാൻ ഒരുപാട് ആസ്വദിക്കാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in