'വിവാദമുണ്ടാക്കാനായി സിനിമ ചെയ്യണ്ടെന്ന് തീരുമാനിച്ചിരുന്നു' ; ഭഗവാൻ രാമന്റെ രാമരാജ്യത്തെക്കുറിച്ച് റഷീദ് പറമ്പിലും ഫെബിൻ സിദ്ധാർഥും

'വിവാദമുണ്ടാക്കാനായി സിനിമ ചെയ്യണ്ടെന്ന് തീരുമാനിച്ചിരുന്നു' ; ഭഗവാൻ രാമന്റെ രാമരാജ്യത്തെക്കുറിച്ച് റഷീദ് പറമ്പിലും ഫെബിൻ സിദ്ധാർഥും
Published on

ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത് ടി.ജി രവിയും അക്ഷയ് രാധാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഭഗവാന്‍ ദാസന്റെ രാമരാജ്യം'. ചിത്രത്തിനായി രാമരാജ്യം എന്ന പേരാണ് ആദ്യം ആലോചിച്ചത് പക്ഷെ അതൊരു വിവാദമാകുമോ എന്നൊരു പേടിയുണ്ടായിരുന്നു. അങ്ങനെയാണ് രാമരാജ്യം എന്നുള്ളത് വലുതാക്കിയതെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഫെബിൻ സിദ്ധാർഥ്. വിവാദമുണ്ടാകാനായി ഒരു സിനിമ ചെയ്യേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ചിലപ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടായി സിനിമ ശ്രദ്ധിക്കപ്പെടാതെ പോകുകയും ബാക്കിയുള്ള കാര്യങ്ങൾ ചർച്ചയാകുന്നത് സിനിമയ്ക്ക് ഗുണമാകില്ലെന്നും ഫെബിൻ ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഒരു പൊളിറ്റിക്കൽ സറ്റയർ സിനിമയാണ് 'ഭഗവാൻ ദാസൻെറ രാമരാജ്യം'. എന്റെ ഷോർട്ട് ഫിലിമായ 'ചില സാങ്കേതിക കാരണങ്ങളാൽ' സംസാരിച്ച ഒരു പൊളിറ്റിക്സ് ഈ സിനിമയിലും ഉണ്ടാകുമെന്നും സംവിധായകൻ റഷീദ് പറമ്പിൽ പറഞ്ഞു. ബാലെ അവതരിപ്പിക്കുന്ന ടീമും അവർ നേരിടുന്ന പ്രശ്നങ്ങളും ഒക്കെയാണ് സിനിമ സംസാരിക്കുന്നത്. ഓച്ചിറ സദാശിവന്റെ എന്ന് തുടങ്ങുന്ന തരത്തിലാണ് ബാലെ ട്രൂപ്പുകളുടെ പേര് വരുന്നത് അതുകൊണ്ടാണ് ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന പേര് സിനിമക്കിട്ടതെന്നും റഷീദ് പറമ്പിൽ കൂട്ടിച്ചേർത്തു.

റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയിലാണ് ചിത്രം നിർമിക്കുന്നത്. നന്ദന രാജൻ, ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി , നിയാസ് ബക്കര്‍, മാസ്റ്റര്‍ വസിഷ്ഠ്, പ്രശാന്ത് മുരളി, വരുണ്‍ ധാര, ശ്രീജിത്ത് രവി, അനൂപ് കൃഷ്ണ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളുമാണ് കഥയുടെ ഇതിവൃത്തമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ചിത്രം ജൂലൈ 21ന് തിയറ്ററുകളില്‍ എത്തും.

Related Stories

No stories found.
logo
The Cue
www.thecue.in