പുഷ്പ 2 വിൽ അവധി പറഞ്ഞാണ് പീറ്റർ ഹെയ്ൻ മാസ്റ്റർ ഇടിയൻ ചന്തുവിലെത്തിയത് എന്ന് നടനും നിർമ്മാതാവുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. അദ്ദേഹം ഒരുപാട് സിനിമകളുടെ തിരക്കിലായിരുന്നു എന്നും കഥ കേട്ടപ്പോൾ സിനിമ ഏറ്റെടുക്കുകയായിരുന്നു എന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇന്ത്യൻ 2 , പുഷ്പ 2 എന്നീ ചിത്രങ്ങൾക്കിടയിലാണ് മാസ്റ്റർ തങ്ങൾക്ക് ഡേറ്റ് തന്നതെന്ന് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇന്ന് റിലീസിനെത്തുന്ന ചിത്രം ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളും പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ചിത്രം ഒരു ആക്ഷൻ പാക്ക്ഡ് എൻറർടെയ്നറാണ്.
വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്:
സിനിമയുടെ പേര് തന്നെ ഇടിയൻ ചന്തു എന്നാണ്. ചിത്രത്തിൽ ഇടിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് ആ ഭാഗത്ത് ഒട്ടും വിട്ടുവീഴ്ച ചെയ്യരുതെന്ന് ആദ്യമേ ധാരണയുണ്ടായിരുന്നു. ഞങ്ങൾ വിളിക്കുമ്പോൾ ഒരുപാട് സിനിമകളുടെ തിരക്കിലായിരുന്നു പീറ്റർ ഹെയ്ൻ മാസ്റ്റർ. പക്ഷെ കഥ കേട്ടപ്പോൾ അദ്ദേഹത്തിന് അത് ഉൾക്കൊള്ളാൻ കഴിഞ്ഞു. അദ്ദേഹമത് ഏറ്റെടുത്തു എന്നുള്ളതാണ്. ഇന്ത്യൻ 2 , പുഷ്പ 2 എന്നീ ചിത്രങ്ങൾക്കിടയിലാണ് മാസ്റ്റർ ഞങ്ങൾക്ക് ഡേറ്റ് തന്നത്. പുഷ്പയുടെ ഡേറ്റ് നീക്കിവെച്ച് , അവിടെ അനുവാദം ചോദിച്ചാണ് മാസ്റ്റർ ചിത്രീകരണത്തിന് എത്തിയത്. അല്ലു അർജുൻ ഞങ്ങളെ തിരഞ്ഞു നടക്കുകയാണെന്ന് തമാശയായി ഞങ്ങൾ പറയുമായിരുന്നു.
പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫറായ പീറ്റർ ഹെയ്‌നാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സലിംകുമാറും മകൻ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. ലാലു അലക്സ്, ജോണി ആൻറണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
എഡിറ്റർ: വി . സാജൻ , ഛായാഗ്രഹണം: വിഘ്‌നേഷ് വാസു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിരൺ മഹാജൻ, പ്രൊജക്റ്റ് ഡിസൈനർ: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വർമ്മ, സന്തോഷ് വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ: ബിനു എ. എസ്, മേക്കപ്പ്: അർഷാദ് വർക്കല, സൗണ്ട് ഡിസൈൻ: ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ: അരുൺ വർമ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ് ഡയറക്ടർ: നിധിൻ നടുവത്തൂർ, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടർ: സലീഷ് കരിക്കൻ, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, വിതരണം : ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.