വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും ശ്രീനിവാസന്റെയും ഡയലോഗുകൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് വിനീത് ശ്രീനിവാസൻ. ചില ഡയലോഗുകൾ കയ്യടിക്ക് വേണ്ടിയല്ല വളരെ പേഴ്സണലായി ഫീൽ ചെയ്യുന്ന സ്ഥലത്ത് തങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് വിനീത് പറയുന്നു. വളരെ ഇംപോർട്ടന്റായ ഒരു പോയിന്റിൽ അവർ പറഞ്ഞിട്ടുള്ള ഒരു കാര്യം ധ്യാനിന്റെയും പ്രണവിന്റെയും കഥാപാത്രം പറയുന്നുണ്ട്. പക്ഷേ അതൊന്നും ഒരു മാസ്സ് കയ്യടിക്ക് വേണ്ടിയിട്ട് ചെയ്തതല്ല. വളരെ ഇമോഷണലായ ഒരു സ്ഥലത്താണ് അത് നമ്മൾ റിപ്പീറ്റ് ചെയ്തിട്ടുള്ളത്. സിനിമുടെ ട്രെയ്ലർ രണ്ട് പേരും കണ്ടിരുന്നു എന്നും ലാൽ അങ്കിൽ മനോഹരം എന്നാണ് ട്രെയ്ലർ കണ്ടിട്ട് പറഞ്ഞതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു.
വിനീത് പറഞ്ഞത്:
ചില ഡയലോഗുകൾ നമ്മൾ കയ്യടിക്ക് വേണ്ടിയിട്ടല്ല, വളരെ പേഴ്സണലായി ഫീൽ ചെയ്യുന്ന സ്ഥലത്ത് ചില ഡയലോഗുകൾ നമ്മൾ ആ സിറ്റുവേഷനിൽ കറക്ടായിട്ട് അച്ഛനും ലാൽ അങ്കിളും പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇതിൽ വന്നിട്ടുണ്ട്. ട്രെയ്ലറിൽ കാണുന്ന ആ വെള്ളം ചേർക്കട്ടെ എന്ന ഡയലോഗ് അത് വെള്ളം ചേർക്കേണ്ട സ്ഥലത്താണ് പറയുന്നത്. ആ സിറ്റുവേഷനിൽ അത് കറക്ടായിട്ട് തോന്നി. അങ്ങനെ രണ്ട് മൂന്ന് സ്ഥലത്ത്, പ്രത്യേകിച്ച് വളരെ ഇംപോർട്ടന്റായ ഒരു പോയിന്റിൽ അവർ പറഞ്ഞിട്ടുള്ള ഒരു സാധനം ഇവർ പറയുന്നുണ്ട്. പക്ഷേ അതൊന്നും ഒരു മാസ്സ് കയ്യടിക്ക് വേണ്ടിയിട്ടല്ല. വളരെ ഇമോഷണലായ ഒരു സ്ഥലത്താണ് അത് നമ്മൾ റിപ്പീറ്റ് ചെയ്തിട്ടുള്ളത്. രണ്ട് പേരും ട്രെയ്ലർ കണ്ടിരുന്നു. ഞാൻ അമ്മയുടെ അടുത്ത് ചോദിച്ചപ്പോൾ അച്ഛന് ട്രെയ്ലർ ഇഷ്ടമായി എന്ന് പറഞ്ഞു. ലാൽ അങ്കിൾ മെസേജ് അയച്ചു. ബ്യൂട്ടിഫുൾ എന്ന്.
ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്കു ശേഷം' . കോടമ്പാക്കത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സിനിമാമോഹിയായ ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമാണം നിർവഹിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ നിവിൻ പോളി അവതരിപ്പിച്ച നിതിൻ മോളി എന്ന് പേരുള്ള സൂപ്പർ സ്റ്റാർ കഥാപാത്രത്തെ പ്രകീർത്തിച്ചുള്ള ട്വീറ്റുകളാണ് എക്സ് പ്ലാറ്റ്ഫോമിൽ നിറയെ. സിനിമക്ക് പിന്നാലെ ട്രെൻഡിംഗ് ഹാഷ് ടാഗുമാണ് നിവിൻ പോളി.