തിയറ്ററുകളിലെത്തിയ ആദ്യ മലയാള ചിത്രം വെള്ളത്തില്‍ മുരളി എന്ന റിയല്‍ ലൈഫ് കഥാപാത്രത്തെ അനുകരിക്കാന്‍ സിനിമയില്‍ ശ്രമിച്ചിട്ടില്ലെന്ന് ജയസൂര്യ. കഥാപാത്രത്തിന് വേണ്ടിയും കണ്ണൂര്‍ സ്ലാംഗ് കൊണ്ടുവരാനും ബോധപൂര്‍വം ഒന്നും ക്യാമറക്ക് മുന്നില്‍ ചെയ്തിട്ടില്ലെന്ന് ദ ക്യു അഭിമുഖത്തില്‍ ജയസൂര്യ.
കുറേ വര്‍ഷം മുഴുക്കുടിയനായി ജീവിച്ച മുരളി കുന്നുംപുറത്തിന്റെ ജീവിതത്തിലെ നാലിലൊന്നേ സിനിമയില്‍ ഉള്ളൂ എന്നും ജയസൂര്യ ദ ക്യുവിനോട്.
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയിലെ ജയസൂര്യയുടെ പെര്‍ഫോര്‍മന്‍സ് കരിയറിലെ മികച്ച പ്രകടനം എന്ന നിലക്കാണ് വിലയിരുത്തപ്പെടുന്നത്. സംയുക്താ മേനോനാണ് നായിക.
ദ ക്യു അഭിമുഖത്തില്‍ ജയസൂര്യ
'കഥാപാത്രങ്ങള്‍ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ എടുക്കാറില്ല. കാരണം ആ കഥാപാത്രം എന്നിലുണ്ട്. തീയറ്ററിനുള്ളിലെ ചിത്രീകരണ സമയത്ത് ഒരു സംഭവം ഉണ്ടായി. കുറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അവിടെ ഉണ്ടായിരുന്നു. ഞാന്‍ അവരോടൊക്കെ വെള്ളമടിച്ചയാളെപ്പോലെയാണ് സംസാരിച്ചത്. അപ്പോള്‍ തന്നെ ഞാന്‍ നല്ല വെള്ളമടിയാണല്ലോ എന്നൊക്കെ അവര്‍ തമ്മില്‍ പരസ്പരം പറയുവാന്‍ തുടങ്ങി. ഷൂട്ടിനിടയ്ക്ക് വെള്ളമടിച്ചൊരാള്‍ എത്തിയിരുന്നു. എന്റെ ഡ്രെസ്സിലൊക്കെ മദ്യം ഒഴിച്ചിരുന്നതിനാല്‍, അയാള്‍ കരുതി ഞാന്‍ നല്ല ഫിറ്റ് ആയിരിക്കുമെന്ന്. ഞാന്‍ ജയസൂര്യയുടെ ഡ്യൂപ്പാണെന്നു പറയുകയുകയും ചെയ്തു. വെള്ളമടിച്ച് ബോധമില്ലാതിരുന്നതിനാല്‍ ഞാന്‍ പറഞ്ഞതൊക്കെ അയാള്‍ വിശ്വസിച്ചു. ജയസൂര്യ ഭയങ്കര ജാഡയാണെന്നും ഞങ്ങളെപ്പോലെയുള്ള ഡ്യൂപ്പുകളുടെ വിധിയാണെന്നും അയാളോട് പറഞ്ഞു. അയാള്‍ അതൊക്കെ ശെരിവെച്ചു. എന്നെ കുറ്റം പറയുന്നത് ഞാന്‍ ആസ്വദിച്ച് കേട്ടു കൊണ്ടിരുന്നു. ഇത്തരം ഓഫ്സ്‌ക്രീന്‍ അനുഭവങ്ങള്‍ മിക്ക സിനിമകളുടെ ചിത്രീകരണ സമയത്തും ഉണ്ടാകും', ദ ക്യു അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.
വെള്ളം ഷൂട്ടിനിടെ മദ്യപിച്ച് ഫിറ്റായി എത്തിയ ഒരാളെ മദ്യപിച്ച് കുഴഞ്ഞിരിക്കുകയാണെന്ന മട്ടില്‍ താന്‍ പറ്റിച്ചതിനെക്കുറിച്ച് ജയസൂര്യ ദ ക്യു അഭിമുഖത്തില്‍ പറയുന്നു.
ജയസൂര്യ പറയുന്നു
ഒരു തിയറ്ററില്‍ ഷൂട്ട് ചെയ്യുകയാണ്, കുറച്ച് ജൂനിയര്‍ ആക്ടേഴ്‌സ് വന്നു. അവിടെ കുറച്ച് പേരുടെ അടുത്ത് ഞാന്‍ മുരളി എന്ന കാരക്ടറിന്റെ പോലെ വെള്ളമടിച്ച രീതിയില്‍ തന്നെയാണ് സംസാരിച്ചത്. ജയസൂര്യ കഴിക്കും, നല്ല മണമൊക്കെയുണ്ടല്ലോ എന്ന് എന്റെ കൂടെയുള്ളവരോട് അവര്‍ ചോദിച്ചു.