സിനിമയെ ആര്‍ക്കാണ് പേടി? ചരിത്രം ഇല്ലാത്തവര്‍ക്കോ; പിന്തുണയുമായി മിഥുന്‍ മാനുവല്‍ തോമസ്

സിനിമയെ ആര്‍ക്കാണ് പേടി? ചരിത്രം ഇല്ലാത്തവര്‍ക്കോ; പിന്തുണയുമായി മിഥുന്‍ മാനുവല്‍ തോമസ്
Published on

പൃഥ്വിരാജ് സുകുമാരനെ നായനാക്കി ആഷിക് അബു വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയും സംഘപരിവാറും ഉള്‍പ്പെടെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഖിലാഫത്ത് സമരനായകനും സ്വാതന്ത്ര്യ സമരസേനാനിയുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രമാണ് വാരിയംകുന്നന്‍. പൃഥ്വിരാജ് സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യത്തിന് പിന്നാലെ പൃഥ്വിക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. വിവാദം പ്രതീക്ഷിച്ചതാണെന്നും ചരിത്രത്തോട് നീതി പുലര്‍ത്തുന്ന സിനിമയായിരിക്കും ഒരുക്കുന്നതെന്നുമാണ് ആഷിക് അബുവിന്റെ പ്രതികരണം. പൃഥ്വിരാജ് സുകുമാരനും ആഷിക് അബുവിനും പിന്തുണയുമായി മിഥുന്‍ മാനുവല്‍ തോമസ് ഉള്‍പ്പെടെ രംഗത്തെത്തി.

മിഥുന്‍ മാനുവല്‍ തോമസിന്റെ പ്രതികരണം

സിനിമയെ ആർക്കാണ് പേടി?? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ അതോ ധൈര്യം ഇല്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌.. !!

പൃഥ്വിരാജ് സുകുമാരന്‍ സിനിമയെക്കുറിച്ച്

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in