നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും, വാരിയംകുന്നന്‍ പിന്‍മാറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത് റമീസ്

നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും, വാരിയംകുന്നന്‍ പിന്‍മാറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത് റമീസ്
Published on
Summary

അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. ഞാന്‍ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തില്‍ ബോധിപ്പിക്കുകയും ചെയ്യും

ആഷിഖ് അബു പ്രഖ്യാപിച്ച വാരിയംകുന്നന്‍ സിനിമയുടെ തിരക്കഥാരചനയിലേക്ക് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം തിരിച്ചുവരുമെന്ന് റമീസ്. എട്ട് വര്‍ഷം മുമ്പ് റമീസ് ഫേസ്ബുക്ക് പോസ്റ്റിലും ഗ്രൂപ്പിലുമായി എഴുതിയ സ്ത്രീവിരുദ്ധ പോസ്റ്റുകളും മതമൗലികവാദത്തെ പിന്തുണക്കുന്ന നിലപാടുകളും ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു പ്രൊജക്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ റമീസിനോട് ആവശ്യപ്പെട്ടത്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന വാരിയംകുന്നന്‍ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ഒരു വിവാദം സഹരചയിതാവ് റമീസിന്റെ രാഷ്ട്രീയ നിലപാടുകളായിരുന്നു. റമീസിനെതിരെ ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ അടക്കം പരസ്യമായി രംഗത്ത് വന്നിരുന്നു. ലക്ഷ്മി റായിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തെ റമീസ് ന്യായീകരിച്ചെന്നും, താലിബാനെ പിന്തുണച്ചെന്നും കാട്ടിയുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചായിരുന്നു റമീസിനെതിരെ പ്രതികരണങ്ങളുണ്ടായത്. ഉണ്ടയുടെ തിരക്കഥാകൃത്ത് ഹര്‍ഷാദും റമീസും ചേര്‍ന്നാണ് വാരിയംകുന്നന്‍ എഴുതുന്നത്. നേരത്തെ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന പ്രൊജക്ടാണ് വാരിയംകുന്നന്‍.

നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും, വാരിയംകുന്നന്‍ പിന്‍മാറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത് റമീസ്
നിര്‍മ്മാതാവിന്റേതാണ് സിനിമ, ഇത് നാര്‍സിസ്റ്റുകള്‍ക്ക് പറ്റിയ സ്ഥലമല്ല; ലിജോക്കെതിരെ ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ്

ആരോപണങ്ങളില്‍ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തില്‍ ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. ഞാന്‍ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തില്‍ ബോധിപ്പിക്കുകയും ചെയ്യും. റമീസ് ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു

റമീസിന്റെ പ്രതികരണം.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍, ഇപ്പോള്‍ വാരിയംകുന്നന്‍ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതില്‍ പ്രധാനം എനിക്ക് എതിരില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളില്‍ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തില്‍ ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. ഞാന്‍ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തില്‍ ബോധിപ്പിക്കുകയും ചെയ്യും.

എന്നാല്‍, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തില്‍ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാല്‍, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും ഞാന്‍ താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവര്‍ത്തനങ്ങളിലേക്ക് ഞാന്‍ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.

ഈ വിവരങ്ങള്‍ 'വാരിയംകുന്നന്‍' എന്ന സിനിമയുടെ നിര്‍മ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും, വാരിയംകുന്നന്‍ പിന്‍മാറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത് റമീസ്
വാരിയംകുന്നന്‍ തിരക്കഥയില്‍ നിന്ന് റമീസ് മാറി, രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ലെന്ന് ആഷിഖ് അബു
നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും, വാരിയംകുന്നന്‍ പിന്‍മാറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത് റമീസ്
വാരിയംകുന്നന്‍ മലപ്പുറം ചെഗുവേര, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായുള്ള മഹത്തായ മാപ്പിള കലാപം
നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും, വാരിയംകുന്നന്‍ പിന്‍മാറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത് റമീസ്
ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹം ഹിന്ദു വിരുദ്ധനോ ? 

Related Stories

No stories found.
logo
The Cue
www.thecue.in