2019ല്‍ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ശക്തമായ രാഷ്ട്രീയനിലപാട് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഖാലിദ റഹ്മാന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഉണ്ട. ഛത്തിസ്ഗഡിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഘ്പരിവാറിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിയും ദളിതര്‍ക്കും ആദിവാസികള്‍ക്കും അവരുടെ ഭൂമിക്കും നേരെ ഉയരുന്ന ആക്രമണങ്ങളുമെല്ലാം ചര്‍ച്ച ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് ഹര്‍ഷാദ് ആയിരുന്നു. ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിവിധ തരത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും നടന്നുവെങ്കിലും അതില്‍ പറഞ്ഞിരുന്ന തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ച് അധികം ചര്‍ച്ച ചെയ്തില്ലെന്ന് തിരക്കഥാകൃത്ത് ഹര്‍ഷാദ് പറഞ്ഞു. ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ മൂവി സ്ട്രീറ്റിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വീകരിക്കവെയായിരുന്നു ഹര്‍ഷാദിന്റെ പ്രതികരണം.
അല്ലയോ ഭാരത പൗരന്മാരെ, സമീപഭാവിയില്‍ പൗരത്വം നഷ്ടപ്പെടാന്‍ സാധ്യതയുള്ളവരെ, ഒരിക്കലും പൗരത്വം നഷ്ടപ്പെടില്ല എന്ന് വിശ്വസിക്കുന്നവരെ നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം, അഥവാ അസലാമുഅലൈക്കും, ഫേസ്ബുക്കിലെ സിനിമ ഗ്രൂപ്പുകളിലൊന്നും അധികം അംഗമല്ലത്ത വ്യക്തിയാണ്, പല തരത്തിലുള്ള ചര്‍ച്ചകള്‍ ചിത്രത്തെക്കുറിച്ച് നടക്കുന്നത് പലരും ലിങ്കുകളും മറ്റും അയച്ചു തന്നപ്പോള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് തോന്നുന്നത് ഈ സിനിമ പറയാനുദ്ദേശിച്ച ഒരു കാര്യം അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നാണ്, അത് സംഘ്പരിവാര്‍ ഔദ്യോഗികമായി ഇന്ത്യ ഭരിക്കാന്‍ ഇടയാക്കിയ 2014ലെ തെരഞ്ഞെടുപ്പാണ്, അതാണ് ഈ സിനിമയുടെ പശ്ചാത്തലം. ആ തെരഞ്ഞെടുപ്പിലെ ഒരു ക്രൈമാണ് ഈ സിനിമയുടെ മുഖ്യ കഥാപരിസരം. നടക്കുകകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തെളിയക്കപ്പെടുകയും ചെയ്ത ക്രൈം, അതാണ് ഇവിഎം ടാംപറിങ്ങ് അഥവാ വോട്ടിങ്ങ് മെഷീനിലെ തിരിമറി എന്ന് പറയുന്നത്. അത് പിന്നീട് തെളിയിക്കപ്പെട്ടതാണ്. അതാണ് ഈ സിനിമയില്‍ മുഖ്യമായും നമ്മള്‍ എടുത്ത് പറഞ്ഞ പ്രധാനപ്പെട്ട സംഭവം. അങ്ങനെ ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം വോട്ടിങ്ങില്‍ തിരിമറി നടക്കുകകയും സംഘ്പരിവാര്‍ ഔദ്യോഗികമായി ഇന്ത്യയില്‍ അധികാരത്തിലേറുകയും ഇന്ന് ഇന്ത്യയിലെ പൗരന്മാരെ രണ്ട് തട്ടിലാക്കി, സിഎഎ, എന്‍പിആര്‍ എന്നെല്ലാം പറഞ്ഞ് മനുഷ്യരില്‍ വിഭാഗീയത ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ഈ സിനിമയുടെ രാഷ്ട്രീയം പറഞ്ഞ് അവാര്‍ഡ് തരുമ്പോള്‍ ഇത്രയും പറയണമെന്ന് തോന്നുന്നു.
ഹര്‍ഷാദ്
മുന്‍പ് ചിത്രത്തിന്റെ ഐഎഫ്എഫ്‌കെയിലെ പ്രദര്‍ശനത്തിനൊപ്പവും അണിയറപ്രവര്‍ത്തകര്‍ പൗരത്വനിയമത്തിനും പൗരത്വരജിസ്റ്ററിനുമെതിരായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സംവിധായകന്‍ ഖാലിദ് റഹ്മാന്‍, ഹര്‍ഷാദ്, അഭിനേതാവ് ഗോകുലന്‍ തുടങ്ങിയവര്‍ പ്ലക്കാര്‍ഡുമായി വേദിയിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം