ക്രിസ്തുവിനെ വിറ്റ് ജീവിക്കുന്നവരെ ‘ട്രാന്‍സ് തുറന്നുകാണിക്കുന്നുവെന്ന് ബെന്യാമിന്‍

ക്രിസ്തുവിനെ വിറ്റ് ജീവിക്കുന്നവരെ ‘ട്രാന്‍സ് തുറന്നുകാണിക്കുന്നുവെന്ന് ബെന്യാമിന്‍

Published on

ക്രിസ്തുവിനെ വിറ്റ് ജീവിക്കുന്ന ടെലിവാഞ്ചലിസ്റ്റുകളെ നന്നായി തുറന്നുകാണിക്കുന്ന സിനിമയാണ് ട്രാന്‍സ് എന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് കൈകാര്യം ചെയ്യുന്നത് ആത്മീയതയുടെ പേരില്‍ രോഗശാന്തി ശുശ്രൂഷയും കപട അത്ഭുത പ്രവര്‍ത്തികളും നടത്തി കോര്‍പ്പറേറ്റുകള്‍ നടത്തുന്ന വിശ്വാസ ചൂഷണം ആണ്. വിന്‍സന്റ് വടക്കന്‍ ആണ് ട്രാന്‍സ് തിരക്കഥ. ഫഹദിന്റെ അവിസ്മരണീയ പ്രകടനം ആണെന്നും ബെന്യാമിന്‍.

ട്രാന്‍സ് സിനിമയെക്കുറിച്ച് ബെന്യാമിന്‍

ഏറെക്കാലമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന വിഷയമാണ് ന്യുജെന്‍ ചര്‍ച്ചുകള്‍ നടത്തുന്ന ആത്മീയ വ്യാപാരവും രോഗശാന്തി ശിശ്രുഷകളും. ശരീരശാസ്ത്രം എന്ന നോവലിലും അതായിരുന്നു പ്രധാന വിഷയം. ക്രിസ്തുവിനെ വിറ്റു ജീവിക്കുന്ന ടെലിവാഞ്ചലിസ്റ്റുകളെ നന്നായി തുറന്നു കാണിക്കുന്ന ഒരു നല്ല ചിത്രമാണ് 'ട്രാന്‍സ്'. ഇന്നത്തെ കാലം ആവശ്യപ്പെടുന്ന പ്രമേയം. ഫഹദിന്റെ മറ്റൊരു അവിസ്മരണീയ പ്രകടനം.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ഫഹദ് ഫാസിലിന്റെ മാസ്മരിക പ്രകടനത്തിന്റെ കാഴ്ചയായി ആഘോഷിക്കുകയാണ് സിനിമാ പ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാവില്‍ ഒരാള്‍ക്കൊപ്പമാണ് അഭിനയിച്ചതെന്ന് സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ പറഞ്ഞിരുന്നു. ഏതൊരു ഫിലിംമേക്കര്‍ക്കും സ്വപ്നം പോലൊരു പ്രകടനമാണ് ഫഹദ് ട്രാന്‍സില്‍ നടത്തിയതെന്ന് സംവിധായിക ഗീതു മോഹന്‍ദാസ് പറഞ്ഞിരുന്നു. ട്രാന്‍സ് എട്ട് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ്. അമല്‍ നീരദ് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു.

logo
The Cue
www.thecue.in