'അഭിനയത്തെ സീരിയസ് ആയി കണ്ടത് ബോയിങ് ബോയിങ്ങിന് ശേഷം' ; സിനിമ ജീവിതമാർഗമാകുമെന്ന പ്രതീക്ഷ ആദ്യം ഇല്ലായിരുന്നെന്ന് മുകേഷ്

'അഭിനയത്തെ സീരിയസ് ആയി കണ്ടത് ബോയിങ് ബോയിങ്ങിന് ശേഷം' ; സിനിമ ജീവിതമാർഗമാകുമെന്ന പ്രതീക്ഷ ആദ്യം ഇല്ലായിരുന്നെന്ന് മുകേഷ്
Published on

സിനിമ ജീവിതമാർഗമാകുമെന്നോ ഒരു ഫുൾ ലെങ്ത്ത് സിനിമ നടനാകാൻ പോവുകയാണെന്ന പ്രതീക്ഷയോ തുടക്കകാലത്ത് തനിക്കില്ലായിരുന്നുവെന്ന് നടൻ മുകേഷ്. മാക്സിമം ഒരു ഷൈനിങ്. കൊല്ലത്ത് കൂടെ പഠിച്ച കൂട്ടുകാരന്മാർക്കിടയിൽ നടനായി ഒന്നറിയപ്പെടുക ഒപ്പം ആ സമയത്ത് ഉണ്ടായിരുന്ന വലിയ നടന്മാരുടെ കൂടെ ഒന്ന് സഹവസിക്കുക എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ബോയിങ് ബോയിങ് ഇറങ്ങി മൂന്നാം ദിവസം എന്റെ കൂടെയുണ്ടായിരുന്ന ഷാജി എന്ന സുഹൃത്ത് എന്നെ വീട്ടിൽ ഫോൺ ചെയ്തിട്ട് ബോയിങ് ബോയിങ് കണ്ടു ദിസ് ഈസ് യുവർ ടേക്ക് ഓഫ് എന്ന് പറഞ്ഞു. ശരിക്കും അത് കഴിഞ്ഞാണ് സീരിയസ് ആയി അഭിനയമാണോ എന്റെ ജീവിതമാർഗം എന്ന് ചിന്തിക്കാൻ തുടങ്ങിയതെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ മുകേഷ് പറഞ്ഞു.

മുകേഷ് പറഞ്ഞത് :

സിനിമ എന്റെ ജീവിതമാർഗമാകും ഒരു ഫുൾ ലെങ്ത്ത് സിനിമ നടനാകാൻ പോവുകയാണെന്ന ഒരു പ്രതീക്ഷയും എനിക്കില്ലായിരുന്നു. മാക്സിമം ഒരു ഷൈനിങ്. കൊല്ലത്ത് കൂടെ പഠിച്ച കൂട്ടുകാരന്മാർക്കിടയിൽ നടനായി ഒന്നറിയപ്പെടുക എന്ന് മാത്രമല്ല ആ സമയത്ത് ഉണ്ടായിരുന്ന വലിയ വലിയ നടന്മാരുടെ കൂടെ ഒന്ന് സഹവസിക്കുക. ഒരു പരിധിവരെ ഇത് അവസാന സിനിമയായിരിക്കും ഇനിയിപ്പോൾ ആര് വിളിക്കാനാ എന്ന് കരുതിയിരുന്നു. ചാൻസ് ചോദിച്ചിട്ടുമില്ല. ചാൻസ് ചോദിക്കുന്നതൊരു ഡിസ്ക്വാളിഫിക്കേഷൻ ആയിരുന്നു അന്ന്. പക്ഷെ ഇന്ന് പുതുതലമുറയിലെ എല്ലാവരോടും ഞാൻ പറയുന്നത് അതൊരു ക്വാളിഫിക്കേഷൻ ആണെന്നാണ്. കാരണം അത്രമാത്രം മത്സരം ഉണ്ടിവിടെ. എനിക്ക് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട് എനിക്ക് പറ്റിയൊരു റോൾ വരുകയാണെങ്കിൽ പ്ലീസ് എന്നെ പരിഗണിക്കണം എന്ന് പറയുന്നത്കൊണ്ട് അവർക്കൊരു വിഷമമുമില്ല. പക്ഷെ പണ്ടൊക്കെ ചാൻസ് ചോദിച്ച് നടക്കുന്നവരെ ചാൻസലേഴ്സ് എന്നായിരുന്നു പറഞ്ഞിരുന്നത്. ബോയിങ് ബോയിങ് ഇറങ്ങി മൂന്നാം ദിവസം എന്റെ കൂടെയുണ്ടായിരുന്ന ഷാജി എന്ന സുഹൃത്ത് എന്നെ വീട്ടിൽ ഫോൺ ചെയ്തിട്ട് ബോയിങ് ബോയിങ് കണ്ടു ദിസ് ഈസ് യുവർ ടേക്ക് ഓഫ് എന്ന് പറഞ്ഞു. ശരിക്കും അത് കഴിഞ്ഞാണ് സീരിയസ് ആയി അഭിനയമാണോ എന്റെ ജീവിതമാർഗം എന്ന് ചിന്തിക്കാൻ തുടങ്ങിയത്.

മുകേഷ്, നോബിൾ ബാബു തോമസ്, ഇന്നസെന്റ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഫിലിപ്സ്. മാത്തുക്കുട്ടി സേവ്യർ, ആൽഫ്രഡ് കുര്യൻ ജോസഫ് എന്നിവർ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in