'ഒന്നേമുക്കാല്‍ ലക്ഷത്തിന് സിബിഐ പടം വാങ്ങി, ഓടിയത് ഒരു കൊല്ലം'; തിരുപ്പൂര്‍ സുബ്രഹ്മണ്യം പറഞ്ഞത്

'ഒന്നേമുക്കാല്‍ ലക്ഷത്തിന് സിബിഐ പടം വാങ്ങി, ഓടിയത് ഒരു കൊല്ലം'; തിരുപ്പൂര്‍ സുബ്രഹ്മണ്യം പറഞ്ഞത്
Published on

തമിഴ്‌നാട്ടില്‍ മലയാള സിനിമകള്‍ക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാതിരുന്ന സമയത്ത് മമ്മൂട്ടിയുടെ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' വലിയ വിജയമായതിനെ കുറിച്ച് പറഞ്ഞ് ഡിസ്ട്രിബ്യൂട്ടര്‍ തിരുപ്പൂര്‍ സുബ്രഹ്മണ്യം. ഒന്നേമുക്കാല്‍ ലക്ഷം രൂപയ്ക്ക് വിതരണത്തിനെടുത്ത പടത്തിന് കോയമ്പത്തൂരിലെ കെജി തിയറ്ററില്‍ നിന്ന് മാത്രം 3 ലക്ഷം രൂപ ലഭിച്ചെന്നാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

സിനിമ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ നാല് ഷോകളും ഫുള്‍ ആയിരുന്നു. സിബിഐ ഡയറിക്കുറിപ്പിന്റെ നിര്‍മ്മാതാവിന്റെ തന്നെ ആഗസ്റ്റ് ഒന്നാണ് അടുത്തതായി പ്രദര്‍ശനത്തിനെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിരുപ്പൂര്‍ സുബ്രഹ്മണ്യത്തിന്റെ വാക്കുകള്‍;

'മലയാളം പടം ആദ്യം വിതരണത്തിനെടുത്തത്. സിബിഐ ഡയറക്കുറിപ്പാണ്. തമിഴ്നാട്ടില്‍ അന്ന് മലയാളം സിനിമയൊന്നും കാര്യമായി ഓടില്ല. ഒരു സുഹൃത്ത് കോയമ്പത്തൂരില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന് സിബിഐ വിതരണത്തിനെടുത്തു. അവിടെ കെ.ജി തിയറ്റര്‍ റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍.

കെ.ജി തിയറ്ററില്‍ മാത്രം മൂന്ന് ലക്ഷം ഷെയര്‍ വന്നു. ആ പടം വാങ്ങി. മദ്രാസ് സഫയര്‍ തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ഒരു കൊല്ലമാണ് ഓടിച്ചത്.'

Related Stories

No stories found.
logo
The Cue
www.thecue.in