'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി
Published on

ഇന്ത്യ മുഴുവൻ ഇന്ന് മലയാള സിനിമയെ ഫോളോ ചെയ്യുകയാണ്. എങ്ങനെയാണ് മലയാളം സിനിമ ഇത്തരം സിനിമകൾ ചെയ്യുന്നതെന്ന് മറ്റു ഇൻഡസ്ട്രികൾ അത്ഭുതപ്പെടുകയാണെന്ന് നടൻ രാജ് ബി ഷെട്ടി. പരസ്പരമുള്ള സഹകരണം കൊണ്ടാണ് മലയാളത്തിൽ അങ്ങനെ സംഭവിക്കുന്നത്. ടാലെന്റ്സ് തമ്മിലുള്ള ഈ സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം. സാധരണ ഒരു വലിയ താരത്തെ കാസ്റ്റ് ചെയ്‌താൽ ക്ലാഷ് ഉണ്ടാകുമോയെന്ന് ഭയന്ന് മറ്റൊരു താരത്തെ കൂടി കാസ്റ്റ് ചെയ്യാൻ പല ഇൻഡസ്ട്രികളും മടിക്കും. ഈഗോ ഇല്ലാതെ കൊളാബൊറേഷൻസ് ഉണ്ടാകുമ്പോഴാണ് അത് ഒരു ഇൻഡസ്ട്രിക്ക് ബെനഫിറ്റ് ഉണ്ടാക്കുന്നതെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ രാജ് ബി ഷെട്ടി പറഞ്ഞു.

രാജ് ബി ഷെട്ടിയുടെ വാക്കുകൾ :

ഇന്ത്യ മുഴുവൻ ഇന്ന് മലയാള സിനിമയെ ഫോളോ ചെയ്യുകയാണ്. എങ്ങനെയാണ് മലയാളം സിനിമ ഇത്തരം സിനിമകൾ ചെയ്യുന്നതെന്ന് മറ്റു ഇൻഡസ്ട്രികൾ അത്ഭുതപ്പെടുകയാണ്. മലയാള സിനിമയെ കണ്ട് പഠിക്കൂ എന്ന് പറഞ്ഞ് മറ്റു ഭാഷയിലെ ഫിലിംമേക്കേഴ്സിന് അവിടത്തെ പ്രേക്ഷകരിൽ നിന്ന് തെറി കിട്ടുകയാണ്. പരസ്പരമുള്ള സഹകരണം കൊണ്ടാണ് മലയാളത്തിൽ അങ്ങനെ സംഭവിക്കുന്നത്. അൻവർ റഷീദ് ഫഹദുമായി ഒന്നിക്കുന്നു, രോമാഞ്ചം ഒരുക്കിയ ജിത്തു മാധവൻ അത് സംവിധാനം ചെയ്യുന്നു. അതിനാൽ സിനിമകൾ ഒരാളിൽ മാത്രം ഒതുങ്ങുന്നില്ല. മഞ്ഞുമ്മൽ ബോയ്‌സിൽ ഒരു നല്ല ആർട്ട് ഡയറക്ടർ ഉണ്ട്, ഒരുപാട് അഭിനേതാക്കൾ ഉണ്ട് ഒപ്പം മ്യൂസിക് സുഷിന്റെയുമാണ്. ഇതെല്ലാം ഒരുമിക്കുമ്പോഴാണ് ഒരു നല്ല സിനിമയുണ്ടാകുന്നത്. പ്രേമലു ഒരു ചെറിയ സിനിമ ആയിരുന്നെങ്കിലും അത് നിർമിച്ചത് ഭാവന സ്റ്റുഡിയോസ് ആണ്. അതൊരു വലിയ കാര്യമാണ്. ഭ്രമയുഗമൊരു മമ്മൂട്ടി സിനിമയാണെങ്കിലും അത് സംവിധാനം ചെയ്തത് ഭൂതകാലം ഒരുക്കിയ സംവിധായകനാണ്. ടാലെന്റ്സ് തമ്മിലുള്ള ഈ സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം. സാധരണ ഒരു വലിയ താരത്തെ കാസ്റ്റ് ചെയ്‌താൽ ക്ലാഷ് ഉണ്ടാകുമോയെന്ന് ഭയന്ന് മറ്റൊരു താരത്തെ കൂടി കാസ്റ്റ് ചെയ്യാൻ പല ഇൻഡസ്ട്രികളും മടിക്കും. ഈഗോ ഇല്ലാതെ കൊളാബൊറേഷൻസ് ഉണ്ടാകുമ്പോഴാണ് അത് ഒരു ഇൻഡസ്ട്രിക്ക് ബെനഫിറ്റ് ഉണ്ടാക്കുന്നത്.

രാജ് ബി ഷെട്ടി വില്ലൻ വേഷത്തിലെത്തുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. മമ്മൂട്ടി നായകനാകുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് മിഥുൻ മാനുൽ തോമസ് ആണ്. ഒരു ആക്ഷൻ മാസ്സ് എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം മെയ് 23 ന് തിയറ്ററിലെത്തും. ചിത്രത്തിൽ വെട്രിവേൽ ഷൺമുഖ സുന്ദരം എന്ന കഥാപാത്രത്തെയാണ് രാജ് ബി ഷെട്ടി അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in