പൗരത്വ നിയമഭേദഗതി പച്ചയ്ക്ക് ഉള്ള മുസ്ലിം വിരോധമെന്ന്  ശ്യാം പുഷ്‌കരന്‍

പൗരത്വ നിയമഭേദഗതി പച്ചയ്ക്ക് ഉള്ള മുസ്ലിം വിരോധമെന്ന് ശ്യാം പുഷ്‌കരന്‍

Published on

പൗരത്വ ഭേദഗതി നിയമം പച്ചക്കുള്ള മുസ്ലിം വിരോധമാണെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. നമ്മുടെ സഹോദരങ്ങള്‍ കൊല ചെയ്യപ്പെടുമ്പോള്‍ നമ്മുക്ക് മാറി നില്‍ക്കാനാകില്ല, നിഷ്പക്ഷതയും അവിടെ ചോദ്യം ചെയ്യപ്പെടുമെന്ന് ശ്യാം പുഷ്‌കരന്‍ ഒറ്റപ്പാലത്ത് പറഞ്ഞു. അഞ്ചാമത് ഡയലോഗ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു ശ്യാം പുഷ്‌കരന്‍.

എല്ലാവര്‍ക്കും അറിയാമല്ലോ, പച്ചക്കുള്ള മുസ്ലിം വിരോധമാണ് വേറൊന്നുമല്ല. ഇവര്‍ കുറേ നാളായിട്ട് അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. വേറെ ഒരു പാട് കാര്യങ്ങളൊന്നും പറയേണ്ടതില്ല, ഇവര്‍ക്ക് മുസ്ലിങ്ങളെ ഇഷ്ടമല്ല. അത് തന്നെയാണ് എനിക്ക് തോന്നുന്നത്

ശ്യാം പുഷ്‌കരന്‍

കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണെങ്കില്‍ സിനിമയും കൂടുതല്‍ ശക്തി പ്രാപിക്കേണ്ടിയിരിക്കുന്നുവെന്നും ശ്യാം പുഷ്‌കരന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ കലക്ടീവ് ഫേസ് വണ്‍ സംഘടിപ്പിച്ച ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി എന്ന പ്രതിഷേധ റാലിയിലും പീപ്പിള്‍സ് മാര്‍ച്ചിലും ശ്യാം പുഷ്‌കരന്‍ പങ്കെടുത്തിരുന്നു.

logo
The Cue
www.thecue.in