ഗാന്ധിജിയുടെ ആശയപ്രചരണം സിനിമ വഴി, തെന്നിന്ത്യന്‍ താരങ്ങളെ ഒഴിവാക്കി മോഡിയുടെ ചര്‍ച്ച; പ്രതിഷേധം
മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ സിനിമ വഴി ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ചയില്‍ നിന്ന് തെന്നിന്ത്യന്‍ താരങ്ങളെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം. ശനിയാഴ്ച നടത്തിയ ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ബോണി കപൂര്‍ കങ്കണ റണാവത് തുടങ്ങിയവരെ ക്ഷണിച്ചിരുന്നുവെങ്കിലും ദക്ഷിണേന്ത്യയില്‍ നിന്ന് ആരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ തെലുങ്ക് അഭിനേതാവ് രാം ചരണിന്റെ ഭാര്യയും എന്‍ട്രപ്രെണറുമായ ഉപാസന കാമിനേനി രംഗത്തെത്തി.
വിശിഷ്ട വ്യക്തിത്വങ്ങളായും സാസ്‌കാരിക ചിഹ്നങ്ങളായുമുള്ള പ്രാതിനിധ്യം ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമാണെന്നും ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയെ അവഗണിക്കുകയാണെന്നും ഉപാസന ട്വീറ്റ് ചെയ്തു. നിരവധി പേരാണ് ഉപാസനയ്ക്ക് പിന്തുണയുമായി എത്തുന്നത്. ദക്ഷഇണേന്ത്യന്‍ ചിത്രങ്ങള്‍ രാജ്യത്തിന് പുറത്ത് അഭിമാനമാകുമ്പോള്‍ രാജ്യത്തിനകത്ത് തന്നെ തഴയപ്പെടുന്നുവെന്നാണ് പലരുടെയും കമന്റുകള്‍.
‘ദ ചേഞ്ച് വിത്തിന്‍’ എന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസം മോഡി ബോളിവുഡ് താരങ്ങളുമായി ചര്‍ച്ച നടത്തിയത്. ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് സിനിമ-ടെലിവിഷന്‍ മേഖലകള്‍ വഴി ആശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടത്തിയത്. ഏക്ത കപൂര്‍, സോനം കപൂര്‍, രാജ്കുമാര്‍ ഹിരാനി, ആനന്ദ് എല്‍ റായ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരുമൊത്തുള്ള ചിത്രങ്ങളും മോഡി പങ്കു വെച്ചിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം