'കമന്റ് വായിച്ചപ്പോള്‍ സങ്കടമായി, ഇനി കഥ നോക്കി സിനിമ ചെയ്താല്‍ മതി'; സൗബിനോട് ആരാധകന്‍

'കമന്റ് വായിച്ചപ്പോള്‍ സങ്കടമായി, ഇനി കഥ നോക്കി സിനിമ ചെയ്താല്‍ മതി'; സൗബിനോട് ആരാധകന്‍
Published on

സിബിഐ 5 , ജാക്ക് ആന്‍ഡ് ജില്‍ എന്നീ സിനിമകള്‍ക്ക് ശേഷം നടന്‍ സൗബിന്‍ ഷാഹിറിനെതിരെ നിരവധി ട്രോളുകളാണ് സമൂഹമാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. രണ്ട് ചിത്രങ്ങളിലെയും സൗബിന്റെ കഥാപാത്രവും പ്രകടനവും മോശമാണെന്ന രീതിയിലാണ് ട്രോളുകള്‍. ഈ ചര്‍ച്ചകളെ കുറിച്ച് സൗബിന്‍ ദ ക്യു അഭിമുഖത്തില്‍ പ്രതികരിച്ചു.

ഈ അടുത്ത് തന്റെ വീട്ടില്‍ വന്ന് ഒരു ആരാധകന്‍ ഇനി ഇതുപോലെയുള്ള സിനിമകള്‍ ചെയ്യരുതെന്ന് പറഞ്ഞു. കഥ നോക്കി സിനിമകള്‍ തിരഞ്ഞെടുക്കണമെന്നും ആരാധകന്‍ തന്നോട് പറയുകയായിരുന്നു എന്ന് സൗബിന്‍. ആരാധകര്‍ ഇങ്ങനെ പറയുന്നത് ഇഷ്ടംകൊണ്ടാണെന്നും ദേഷ്യം കൊണ്ടല്ലെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു.

'എല്ലാവരും വിളിച്ചു പറയുമ്പോള്‍ പറയുന്നത് ഇനി ഇങ്ങനെയുള്ള സിനിമകള്‍ വേണ്ട, ഇനി സെലെക്ടിവ് ആയി സിനിമ ചെയ്യണം എന്നാണ്. മുന്‍പ് എനിക്ക് എല്ലാ റോളുകളും ചെയ്യണമായിരുന്നു. ഇനി എനിക്ക് സെലെക്ടിവ് ആയി, എനിക്ക് ഇഷ്ടമുള്ളത് ചെയ്യാം. ഈ അടുത്ത് വീട്ടില്‍ വന്ന ഒരാള്‍ പറഞ്ഞു, ഇറങ്ങിയ സിനിമകളുടെ കമന്റ്സ് വായിച്ചപ്പോള്‍ സങ്കടമായി. ഇനി കഥ നോക്കി ചെയ്താല്‍ മതി എന്ന് എന്നോട് പറഞ്ഞു. എല്ലാവരും പറയുന്നത് ഇഷ്ടംകൊണ്ടാണ് ആരും ദേഷ്യപ്പെട്ട് പറയാറില്ല. എനിക്കും അത് ഒരു മോട്ടിവേഷനും ഒരു പുതിയ ഒരു പാഠവും ആണ്. മോശമാണെങ്കിലും നല്ലതാണെങ്കിലും എല്ലാവരും ലേര്‍ണിംഗ് ആയിട്ടേ ഇടുക്കുന്നുള്ളു, എന്നാണ് സൗബിന്‍ പറഞ്ഞത്.

ഷാഹി കബീര്‍ സംവിധാനം ചെയ്ത 'ഇല വീഴാ പൂഞ്ചിറ'യാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന സൗബിന്റെ സിനിമ. ജൂലൈ 15നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in