വേദിയില്‍ നൃത്തം ചെയ്യുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ എന്ത് ചെയ്യും, ശോഭനയുടെ മറുപടിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

വേദിയില്‍ നൃത്തം ചെയ്യുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ എന്ത് ചെയ്യും, ശോഭനയുടെ മറുപടിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ
Published on

ആരാധകരുമായി ഫെയ്‌സ്ബുക്ക് ലൈവില്‍ സംവദിച്ച് നടി ശോഭന. സിനിമ ജീവിതത്തെ കുറിച്ചും, നൃത്തത്തെ കുറിച്ചും ധാരാളം സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നു.

വേദിയില്‍ നൃത്തം ചെയ്ത്‌കൊണ്ടിരിക്കുമ്പോള്‍ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ എന്ത് ചോദിക്കും എന്നായിരുന്നു ഇതിനിടെ ഒരാളുടെ ചോദ്യം. അതികം ആലോചിക്കാതെ തന്നെ ശോഭനയുടെ മറുപടിയും എത്തി. 'ദയവായി മുന്നില്‍ നിന്നും മാറി നില്‍ക്കണം, എന്റെ കാഴ്ചക്കാരെ ബുദ്ധിമുട്ടിക്കരുത് എന്ന് പറയും', ഇതായിരുന്നു നടി നല്‍കിയ മറുപടി. ആരും പ്രതീക്ഷിക്കാത്ത ശോഭനയുടെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

താന്‍ കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നതിനുള്ള കാരണവും ശോഭന ലൈവിനിടെ പങ്കുവെച്ചു. 'സിനിമ ഒരു പാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്, ഒരുപാട് ആരാധകരും അവരുടെ സ്‌നേഹവും എല്ലാം ചേര്‍ന്ന് ഒരുപാട് കംഫര്‍ട്ട് സിനിമ നല്‍കും. അത്രയും കംഫര്‍ട്ട് ആയാല്‍ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ് സിനിമ വിട്ടു നിന്നത്', ശോഭന പറഞ്ഞു.

മോഹന്‍ലാലിനൊപ്പമുള്ള അടുത്ത സിനിമ എന്നാണ് എന്ന ചോദ്യത്തിന്, താന്‍ എന്നേ ഒരുക്കമാണ്, അത് തീരുമാനിക്കേണ്ടത് മോഹന്‍ലാല്‍ ആണെന്നായിരുന്നു നടി പറഞ്ഞ മറുപടി. ആരാധകര്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞതായി ഫോണില്‍ വിളിച്ച് അറിയിക്കാമെന്നും ശോഭന പറഞ്ഞു. മോഹന്‍ലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും, മമ്മൂട്ടി വളരെ ജനുവിനായ ഒരാളാണെന്നും, എപ്പോഴും സീനിയര്‍ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും ശോഭന പറഞ്ഞു.

ഏപ്രില്‍ 18, മണിച്ചിത്രത്താഴ്, തേന്‍മാവിന്‍ കൊമ്പത്ത്, ഇന്നലെ തുടങ്ങി അഭിനയിച്ച എല്ലാ സിനിമകളും ഇഷ്ടമാണ്. തേന്‍മാവിന്‍ കൊമ്പത്താണ് ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രം. മണിച്ചിത്രത്താഴ് വളരെയധികം മാനസികമായി ഏറെ വെല്ലുവിളി ഉയര്‍ത്തിയ ചിത്രവും കഥാപാത്രവുമായിരുന്നുവെന്നും ശോഭന പറഞ്ഞു. ഒട്ടും മെലോഡ്രാമയില്ലാതെ കൂളായി അഭിനയിച്ച സിനിമയാണ് വരനെ ആവശ്യമുണ്ട് എന്ന് താരം പറഞ്ഞു. ഡിജിറ്റലിലേക്കുള്ള മാറ്റവുമായി ആദ്യം പൊരുത്തപ്പെടാന്‍ അല്‍പം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് വളരെ ആസ്വദിച്ചാണ് ചിത്രം ചെയ്തതെന്നും ശോഭന ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in