'കുറി' സിനിമയ്ക്ക് ആദ്യ ആഴ്ച്ച ടിക്കറ്റ് നിരക്കില്‍ ഇളവ്; ആ നഷ്ടം സിനിമ മേഖലയ്ക്ക് വേണ്ടിയുള്ള ത്യാഗമെന്ന് സിയാദ് കോക്കര്‍

'കുറി' സിനിമയ്ക്ക് ആദ്യ ആഴ്ച്ച ടിക്കറ്റ് നിരക്കില്‍ ഇളവ്; ആ നഷ്ടം സിനിമ മേഖലയ്ക്ക് വേണ്ടിയുള്ള ത്യാഗമെന്ന് സിയാദ് കോക്കര്‍
Published on

കുറി സിനിമയ്ക്ക ആദ്യ ആഴ്ച്ചയില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് നിര്‍മ്മാതാവ് സിയാദ് കോക്കര്‍. ഓപ്പണിംഗ് ദിവസം മുതല്‍ ഒരാഴ്ച്ചയോളം മള്‍ട്ടിപ്ലക്‌സ് ഒഴികെയുള്ള തിയേറ്ററുകളില്‍ നേരിട്ടെത്തി മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ക്കുള്ള ടിക്കറ്റ് എടുത്താല്‍ 50 ശതമാനം ഇളവ് ലഭിക്കുമെന്നാണ് പ്രഖ്യാപനം. കുറി സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്തസമ്മേളനത്തില്‍ വെച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒരു തിയേറ്ററില്‍ ഫുള്‍ ഹൗസില്‍ വരുന്ന കളക്ഷന്റെ 50 ശതമാനമാണ് കൗണ്ട് ചെയ്യുന്നത്. കുറി സാമ്പത്തികമായി തിയേറ്ററില്‍ വിജയിക്കുകയാണെങ്കില്‍ ആദ്യത്തെ ആഴ്ച്ചയില്‍ തനിക്കുണ്ടാകുന്ന 50 ശതമാനം നഷ്ടം സിനിമ മേഖലയ്ക്ക് വേണ്ടി ത്യാഗം ചെയ്യുമെന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു.

സിയാദ് കോക്കര്‍ പറഞ്ഞത്

കുറി എന്ന സിനിമ ഓപ്പണിംഗ് ഡേ തൊട്ട്, ഒരാഴ്ച്ചത്തോളം മള്‍ട്ടിപ്ലക്‌സ് ഒഴികെയുള്ള തിയേറ്ററുകളില്‍ നേരിട്ടെത്തി മൂന്ന് പേര്‍ കൂടുതല്‍ ടിക്കറ്റ് എടുത്താല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഇത് ഓണ്‍ലൈന്‍ ബുക്കിംഗില്‍ ബാധകമല്ല, കാരണം ചില തിയേറ്ററുകാര്‍ക്ക് ബുക്ക് മൈ ഷോയുമായി എഗ്രിമെന്റ് ഉണ്ട്. അതുകൊണ്ട് അതില്‍ നിന്ന് വ്യതിചലിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. അപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി നമ്മള്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് വാങ്ങിച്ചാല്‍, നാല് പേരാണ് പോകുന്നതെങ്കില്‍, ഉദാഹരണത്തിന് ടിക്കറ്റ് വില 100 രൂപയാണ് എങ്കില്‍ 400 രൂപയ്ക്ക് പകരം 200 രൂപ കൊടുത്താല്‍ സിനിമ കാണാന്‍ സാധിക്കും.

എന്റെ ഒരു കാഴ്ച്ചപ്പാട് എന്ന് വെച്ചാല്‍ തിയേറ്ററില്‍ ആളില്ലെന്ന് പറയുന്നു, അതേ സമയം ഈ കാലിയായി കൊണ്ടിരിക്കുന്ന സീറ്റുകളില്‍ എന്തുകൊണ്ട് നമുക്ക് ഇങ്ങനെയൊരു ആള്‍ക്കൂട്ടത്തെ ക്ഷണിച്ച് വരുത്തിയിട്ട് സിനിമ കാണിച്ചു കൂടാ എന്ന് ചിന്തിച്ചു. ഒരു സിനിമ കണ്ട് കഴിഞ്ഞാല്‍ അല്ലെ അതിന്റെ നല്ല വശങ്ങളെ കുറിച്ച് പ്രേക്ഷകര്‍ സംസാരിക്കുകയുള്ളു. മൗത്ത് പബ്ലിസിറ്റിയാണ് ഞാന്‍ വിശ്വസിക്കുന്ന ഏറ്റവും വലിയ പബ്ലിസിറ്റി. അതുണ്ടാകണമെങ്കില്‍ ജനം കാണണം സിനിമ.

ഒരു തിയേറ്ററില്‍ ഫുള്‍ ഹൗസില്‍ വരുന്ന കളക്ഷന്റെ 50 ശതമാനമാണ് കൗണ്ട് ചെയ്യുന്നത്. ഇനി കുറി സാമ്പത്തികമായി തിയേറ്ററില്‍ വിജയിക്കുകയാണെങ്കില്‍ ആദ്യത്തെ ആഴ്ച്ചയില്‍ എനിക്കുണ്ടാകുന്ന 50 ശതമാനം നഷ്ടം ഞാന്‍ സിനിമ മേഖലയ്ക്ക് വേണ്ടി ത്യാഗം ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in