'മച്ചാനെ ഒരു പടം ചെയ്യണ്ടേ എന്ന് റഹ്മാൻ, ആ ചെയ്യാന്ന് ഞാനും': ഷൈൻ ടോം ചാക്കോ

'മച്ചാനെ ഒരു പടം ചെയ്യണ്ടേ എന്ന് റഹ്മാൻ, 
ആ ചെയ്യാന്ന് ഞാനും': ഷൈൻ ടോം ചാക്കോ
Published on

ചെറിയ സ്പേസിൽ നിന്നുകൊണ്ട് 'ലവ്' പോലത്തെ സിനിമ ഉണ്ടായത് മേക്കേഴ്സിന്റെ ബ്രില്യൻhttps://www.youtube.com/watch?v=aSs6jgcY8K8സ് കൊണ്ടാണെന്ന് നടൻ ഷൈൻ ടോം ചാക്കോ. ലോക്‌ഡൗൺ സമയത്തായിരുന്നു സിനിമ ചെയ്യാമോ എന്ന് ചോദിച്ചു കൊണ്ട് സംവിധായകൻ ഖാലിദ് റഹ്മാൻ വിളിക്കുന്നത്. ചെയ്യാമെന്ന് ഞാനും മറുപടി നൽകി. ഒരു ഫ്‌ളാറ്റിലായിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നത്. സിനിമയുടെ തുടക്കം മുതൽ അവസാനംവരെയുള്ള എല്ലാ രംഗങ്ങളിലും ഉള്ളത് കൊണ്ട് എന്നെ ജഡ്ജ് ചെയ്യുവാൻ സാധിച്ചിരുന്നില്ല. അവിടെയാണ് ഖാലിദ് റഹ്‌മാനെപ്പോലുള്ള നല്ല മേക്കേഴ്സിന്റെ മികച്ച ഇടപെടലുകൾ ഉണ്ടായതെന്നും ഷൈൻ ടോം ചാക്കോ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ

അഞ്ച് പേർ കൂടുതൽ ആയാൽത്തന്നെ ആളുകൾ ടെൻഷൻ ആകുന്ന സമയത്താണ് മുപ്പത് ആളുകൾ ചേർന്ന് ഒരു ഫ്ലാറ്റിൽ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ലിമിറ്റഡ് സ്പേസ് ആയിട്ട് പോലും ആ സമയത്ത് അത്തരമൊരു സ്പേസ് കിട്ടിയത് തന്നെ വലിയ കാര്യമായിരുന്നു. ലോക്‌ഡൗൺ സമയത്ത് വീട്ടിൽ ഇരിക്കുമ്പോഴായിരുന്നു സംവിധായകനായ ഖാലിദ് റഹ്‌മാൻ വിളിക്കുന്നത്. മച്ചാനെ ഒരു പടം ചെയ്താലോ എന്നായിരുന്നു ചോദിച്ചത്. ലോക്‌ഡൗൺ കഴിഞ്ഞിട്ട് സിനിമ ചെയ്യാമെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഇപ്പോൾ തന്നെ സിനിമ ചെയ്യാനായിരുന്നു ഖാലിദിന്റെ പ്ലാൻ. ആ സമയത്ത് ഞാൻ തൃശൂർ ആയിരുന്നു. പാസൊക്കെ ഒപ്പിച്ച്‌ ഞാൻ കൊച്ചിയിൽ ഷൂട്ടിങ് ലോക്കേഷനിൽ എത്തി. ഷൂട്ടിങ് നടക്കുന്ന ഫ്ലാറ്റിൽ ആയിരുന്നു നമ്മളെല്ലാം താമസിച്ചത്.

സിനിമയുടെ തുടക്കം മുതൽ അവസാന രംഗം വരെ ഞാൻ ഫ്രെയിമിൽ ഉണ്ടായിരുന്നു. എപ്പോഴും പ്രേക്ഷകർ കണ്ടാൽ അത് ശരിയാകുമോ എന്ന് സംശയമുണ്ടായിരുന്നു. ഒരു ആക്ടർ എന്ന നിലയിൽ എന്നെ ജഡ്ജ് ചെയ്യുവാനും സാധിച്ചില്ല. ഇതെല്ലം ഒരു ആക്ടറിന്റെ കോംപ്ലെക്സ് ആണ്. അവിടെയാണ് ഖാലിദ് റഹ്‌മാനെപ്പോലെയുള്ള നല്ല ഫിലിം മേക്കേഴ്‌സ് മികവ് തെളിയിച്ചത്. നമ്മളെ വളരെ പ്ലെയിൻ ആയി കാണുന്ന കാര്യങ്ങൾ അവർ വ്യത്യസ്തമായ ആംഗിളിലൂടെ കാണുന്നു. അതുകൊണ്ടാണ് ക്രിയേറ്റിവ് ആയ ഒരു സിനിമ ഉണ്ടാകുന്നതും.

Related Stories

No stories found.
logo
The Cue
www.thecue.in