കേരളത്തിലെ സിനിമാ തൊഴിലാളികള്‍ മുഴുപട്ടിണിയിൽ, പൃഥ്വിരാജിന്റെ സിനിമ അന്യ സംസ്ഥാനത്ത് വെച്ച് ചിത്രീകരിക്കുന്നതായി ഷിബു ജി. സുശീലൻ

 കേരളത്തിലെ സിനിമാ തൊഴിലാളികള്‍ മുഴുപട്ടിണിയിൽ, പൃഥ്വിരാജിന്റെ സിനിമ അന്യ സംസ്ഥാനത്ത് വെച്ച് ചിത്രീകരിക്കുന്നതായി ഷിബു ജി. സുശീലൻ
Published on

കേരളത്തിലെ സിനിമ തൊഴിലാളികള്‍ മുഴുപട്ടിണിലാണെന്ന് നിർമ്മാതാവ് ഷിബു ജി സുശീലൻ. കേരളത്തിൽ സർക്കാർ ഷൂട്ടിങ്ങിനുള്ള അനുമതി നൽകാത്തത് കൊണ്ട് പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ അന്യ സംസ്ഥാനത്ത് വെച്ച് ചിത്രീകരിക്കുവാൻ പോവുകയാണെന്ന് ഷിബു ജി സുശീലൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കേരളത്തിൽ സർക്കാർ ഷൂട്ടിങ്ങിനുള്ള അനുമതി നൽകുകയാണെങ്കിൽ തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് ജോലികിട്ടുമെന്നും സിനിമാ മന്ത്രിയും മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയുംപ്പെട്ടെന്ന് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

ഷിബു ജി. സുശീലന്റെ കുറിപ്പ്

കേരളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയുടെ സിനിമ ഷൂട്ടിംഗ് കേരളത്തില്‍ നിന്ന് പുറത്തേക്ക്..കേരളത്തില്‍ സിനിമ ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതുകൊണ്ട് പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയല്‍ സ്റ്റേറ്റുകളിലേക്ക് പോകുന്നു...ഇന്ന് രാവിലെ തീര്‍പ്പ് സിനിമ ഡബ്ബിന് വന്നപ്പോള്‍ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്....95ശതമാനം ഇന്‍ഡോര്‍ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടിൽ ആരംഭിക്കുന്നത്..കേരളത്തിലെ സിനിമ തൊഴിലാളികള്‍ മുഴുപട്ടിണിലാണ്.. ഈ സിനിമകള്‍ക്ക് കേരളത്തില്‍ ചിത്രീകരണ അനുമതി നല്‍കിയാല്‍ ഈ തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് ജോലികിട്ടും..മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ അതിനുള്ള സാധ്യത കുറയുകയാണ്..സിനിമ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയുംപ്പെട്ടെന്ന് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു... സിനിമ തൊഴിലാളികള്‍ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ്??

Related Stories

No stories found.
logo
The Cue
www.thecue.in