ഈ ചില്ല് കൂട്ടില്‍ സവര്‍ണ പലഹാരങ്ങളാണോ?, ഷെഫീക്കിന്റെ സന്തോഷങ്ങളുമായി ഉണ്ണി മുകുന്ദന്‍,ഗുലുമാല്‍ അനൂപ് സംവിധാനം

ഈ ചില്ല് കൂട്ടില്‍ സവര്‍ണ പലഹാരങ്ങളാണോ?, ഷെഫീക്കിന്റെ സന്തോഷങ്ങളുമായി ഉണ്ണി മുകുന്ദന്‍,ഗുലുമാല്‍ അനൂപ് സംവിധാനം
Published on

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമ സംവിധാനം ചെയ്യുന്നത് ഗുലുമാല്‍ എന്ന ടീവി അവതാരകനായിരുന്ന അനുപ് ആണ്. നിര്‍മിക്കുന്നത് ഉണ്ണി മുകുന്ദന്‍ ഫിലിംസും ബാദുഷയും. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.

റിയലിസ്റ്റിക് ഫണ്‍ മൂവിയാണ് ചിത്രമെന്ന് സംഗീതം ഷാന്‍ റഹ്‌മാന്‍. ഹാരിസ് ദേശം ലൈന്‍ പ്രൊഡ്യൂസര്‍. എല്‍ദോ ഐസക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവില്‍. കോസ്റ്റും ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റീല്‍സ് ബിജിത് ധര്‍മ്മടം, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍.

ഈ ചില്ല് കൂട്ടില്‍ സവര്‍ണ പലഹാരങ്ങളാണോ?, ഷെഫീക്കിന്റെ സന്തോഷങ്ങളുമായി ഉണ്ണി മുകുന്ദന്‍,ഗുലുമാല്‍ അനൂപ് സംവിധാനം
താലിബാന്‍, മനുഷ്യത്വവിരുദ്ധമായ വെള്ളപൂശലുകള്‍

മോഹന്‍ലാലിനൊപ്പം ബ്രോ ഡാഡി, 12വേ മാന്‍ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ മൂന്നാം വാരം ഉണ്ണി ഷെഫീക്കിന്റെ സന്തോഷത്തില്‍ ജോയിന്‍ ചെയ്യും.

Summary

ദ ക്യു ഉണ്ണി മുകുന്ദന്‍ അഭിമുഖം കാണാം

ഒരു അഭിനേതാവിന്റെ ശരീരം കണ്ടിട്ട് അയാള്‍ക്ക് അഭിനയിക്കാന്‍ അറിയുമോ ഇല്ലയോ എന്ന് പറയുന്നത് ഒരു തരത്തില്‍ ബോഡി ഷെയ്മിങ്ങിന്റെ ഭാഗം തന്നെയാണെന്ന് ഉണ്ണി മുകുന്ദന്‍. ഇന്നും ഇടിക്കുന്ന സീനീണേല്‍ അബു സലിമിനെ വിളിച്ചോയെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അത് ശരിയല്ല, കൂടുതല്‍ ചിന്തിച്ചാല്‍ അതും കാസ്റ്റിങ്ങിലെ ബോഡി ഷെയ്മിങ്ങായിട്ട് വരും. ശരീരം കണ്ടിട്ട് ഒരു ആക്ടര്‍ക്ക് അഭിനയിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് പറയുന്നത് വ്യക്തിയോട് കാണിക്കുന്ന അനീതിയുടെ ഭാഗമാണ്. ദ ക്യൂ ഷോടൈമില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു

എന്റെ പേര്‍ണസല്‍ ലൈഫില്‍ ഞാന്‍ എക്‌സര്‍സൈസ് ചെയ്യുമെന്നത് കൊണ്ട് അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ മോശമാണെന്ന് പറയരുത്. അത് എന്റെ കാര്യത്തില്‍ മാത്രമല്ല, മലയാള സിനിമയുടെ ചരിത്രം എടുത്തു നോക്കി കഴിഞ്ഞാല്‍ അത്യാവശ്യം പൊക്കവും ഭാരവുമെല്ലാമുള്ള ഒരാള്‍ ഒന്നുകില്‍ ഗുണ്ടയായിരിക്കും അല്ലെങ്കില്‍ മണ്ടനായ കഥാപാത്രമായിരിക്കും, എന്തായാലും നായകനാവില്ല. ആക്ഷന്‍ ഹീറോ എന്ന പേരില്‍ ഫിസിക്കല്‍ പവര്‍ ഉള്ളത് വിഷ്വലി തോന്നിപ്പിക്കുന്നത് ജയന്‍ മാത്രമേയുള്ളൂ, ബാക്കി എല്ലാവരും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു, അബു സലിം ചേട്ടനെ ആരും ഇമോഷണലി ചാലഞ്ചിങ്ങ് ആയ റോള്‍ എന്ത് കൊണ്ട്, അദ്ദേഹം മോശം നടനല്ല, അങ്ങനെ ആക്കി പറയുകയാണ്.

ഉണ്ണി മുകുന്ദന്‍

Related Stories

No stories found.
logo
The Cue
www.thecue.in