'പറവയിലെ ഇമോഷണൽ സീൻ പ്ലാൻ ചെയ്ത് ചെയ്തതല്ല'; ഷൂട്ടിം​ഗ് സെറ്റിലെ സെെലൻസും ആംമ്പിയൻസും അഭിനയത്തെ സ്വാധീനിക്കുെമന്ന് ഷെയ്ൻ നി​ഗം

'പറവയിലെ ഇമോഷണൽ സീൻ പ്ലാൻ ചെയ്ത് ചെയ്തതല്ല'; ഷൂട്ടിം​ഗ് സെറ്റിലെ സെെലൻസും ആംമ്പിയൻസും അഭിനയത്തെ സ്വാധീനിക്കുെമന്ന് ഷെയ്ൻ നി​ഗം
Published on

'പറവ' എന്ന് ചിത്രത്തിൽ ദുൽഖർ സൽമാന്റെ കഥാപാത്രം മരിച്ചു കഴിഞ്ഞുള്ള സീനിലെ പെർഫോമൻസ് ആരും പറഞ്ഞു തന്നതോ പ്ലാൻ ചെയ്ത ചെയ്തതോ ആയിരുന്നില്ലെന്ന് നടൻ ഷെയ്ൻ‌ നി​ഗം. ഷോട്ട് എടുക്കുന്ന സമയത്ത് ഷൂട്ട് ചെയ്യുന്ന സ്ഥലത്തെ സെെലൻസും അതിന് യോജിച്ച ആംമ്പിയൻസുമുണ്ടെങ്കിൽ ഇമോഷണൽ സീനുകൾ കുറച്ചുകൂടി ഈസിയായി ചെയ്യാൻ സാധിക്കുമെന്നും ശരിക്കും ആ സീനിൽ അതൊരു മരണ വീട് പോലെ തോന്നിച്ചു എന്നും ഷെയ്ൻ പറയുന്നു. ആക്ഷൻ പറഞ്ഞ സമയത്ത് എന്റെ ഉള്ളിൽ നിന്ന് അങ്ങനെ അങ്ങ് വന്നതാണ്. എനിക്ക് തോന്നുന്നു, നാളെ ഒരു ദിവസം സൗബിക്കയോടൊ, അതിന്റെ ക്യാമറമാനോടൊ സംസാരിക്കുന്ന സമയത്ത് അവരോട് ചോദിച്ചാലും അറിയാൻ പറ്റും. അങ്ങനെ ഒരു പ്ലാനിൽ ചെയ്തതല്ല ആ സീൻ. രാവിലെ മുതൽ ആരോടും മിണ്ടാതെ ആ സീനിന്റെ പെയിൻ എന്നിലേക്ക് പതിയെ സന്നിവേശിപ്പിച്ച് കൊണ്ടു വരുകയായിരുന്നു എന്നും ഇങ്ങനെയായിരിക്കും ആ സീനിൽ പെർഫോം ചെയ്യാൻ പോകുന്നതെന്ന് തനിക്കും അറിയില്ലായിരുന്നു എന്ന് ഷെയ്ൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷെയ്ൻ നി​ഗം പറഞ്ഞത്:

ഷോട്ടിന് പോകുന്ന സമയത്ത് അവിടെ ഒരു ആംമ്പിയൻസും ഒരു സെെലെൻസും ഉണ്ടെങ്കിൽ നമുക്ക് ഇമോഷൻ കുറച്ചു കൂടി ഈസിയായി ചെയ്യാൻ കഴിയും. അല്ലാതെ ബഹളത്തിനിടയിൽ ലെെറ്റ് പോകുന്നു, കരയൂ എന്നൊക്കെ പറഞ്ഞാൽ അതിൽ നിന്നുകൊണ്ട് അഭിനയിക്കാനേ പറ്റില്ല, ആംമ്പിയൻസ് വലിയൊരു ഫാക്ടറാണ്. അത് ഏറ്റവും വലിയ ഫാക്ടറാണെന്ന് പറയാൻ കാരണം, പറവയിൽ ഒരു സീനുണ്ട്, എനിക്ക് ഇന്നും ഓർമ്മയിൽ നിൽക്കുന്ന ഒരു സീനാണ് അത്. ദുൽഖറിന്റെ ഇമ്രാൻ എന്ന കഥാപാത്രം മരിച്ചു കഴിഞ്ഞതിന് ശേഷമുള്ള ഒരു എപ്പിസോഡ്. ശരിക്കും എനിക്ക് ആ വീട് ഒരു മരണ വീടായിട്ട് തോന്നി. അതെങ്ങനെ തോന്നി എന്നുള്ളത് എനിക്ക് അറിയില്ല, എന്റെ മെെന്റിൽ ഞാൻ അങ്ങനെ ചിന്തിച്ചതുകൊണ്ടാണോ എന്ന് അറിയില്ല, അവർ സെറ്റ് ചെയ്തിരിക്കുന്ന ആംമ്പിയൻസിനും, പിന്നെ ഞാൻ രാവിലെ തൊട്ട് കുറേ നേരം മിണ്ടാതെ ഇരുന്ന്, ആ പെയിൻ ഞാൻ തന്നെ ഇങ്ങനെ പതുക്കെ പതുക്കെ കൊണ്ടു വന്ന് എനിക്കും അറിയില്ലായിരുന്നു ഞാൻ ഇങ്ങനെ ചെയ്യാനാണ് പോകുന്നത് എന്ന്. ഈ പറഞ്ഞപോലെ അവിടെ പോയിട്ട് ഈ ക്രിക്കറ്റ് ബാറ്റ് എടുത്ത് അവിടെ അടിക്കുക, നിലവിളിക്കുക ഇതൊന്നും സത്യം പറഞ്ഞാൽ എന്റെ പ്ലാനിലുള്ളതോ എനിക്ക് പറഞ്ഞു തന്നിട്ടുള്ളതോ അല്ല, ആക്ഷൻ പറഞ്ഞ സമയത്ത് എന്റെ ഉള്ളിൽ നിന്ന് അങ്ങനെ അങ്ങ് വന്നതാണ്. എനിക്ക് തോന്നുന്നു നാളെ ഒരു ദിവസം സൗബിക്കയോടൊ, അതിന്റെ ക്യാമറ മാനോടൊ സംസാരിക്കുന്ന സമയത്ത് അവരോട് ചോദിച്ചാലും അറിയാൻ പറ്റും. അങ്ങനെ ഒരു പ്ലാനിൽ ചെയ്തതല്ല ആ സീൻ. പക്ഷേ അവർ അത് ഭങ്കര മനോഹരമായിട്ട് ഷൂട്ട് ചെയ്തു , ഞാൻ ചെയ്ത എല്ലാ ആക്ടിവിറ്റീസിനെയും ഒരിക്കലും അവർ ഒരു കൺസ്ട്രെയ്ൻ ചെയ്യാതെ, ഇന്ന മാർക്കിൽ വന്ന് അഭിനയിക്കാൻ പറയാതെ എന്നെ ഫ്രീയായിട്ട് വിട്ടു. അതുകൊണ്ടാണ് അങ്ങനെ ഒരു സീൻ അന്ന് സംഭവിച്ചത്.

2017ൽ അൻവർ റഷീദ്​ നിർമിച്ച്​ സൗബിൻ ഷാഹിർ സംവിധാനം ചെയ്​ത ചിത്രമായിരുന്നു പറവ. ചിത്രത്തിൽ ദുൽഖർ സൽമാൻ, ഷൈൻ നിഗം, സിദ്ധിഖ്​, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ശ്രിന്ദ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in