എന്തുകൊണ്ട് ബറോസ് വൈകുന്നു, സന്തോഷ് ശിവന്റെ മറുപടി

എന്തുകൊണ്ട് ബറോസ് വൈകുന്നു, സന്തോഷ് ശിവന്റെ മറുപടി
Published on

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ 'ബറോസ്' ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. എന്തുകൊണ്ടാണ് ബറോസ് വൈകുന്നതെന്ന് വ്യക്തമാക്കുകയാണ് സിനിമയുടെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍.

'100ല്‍ അധികം ആളുകളെ വെച്ചാണ് ഇനി ബറോസിലെ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. വിദേശ രാജ്യങ്ങളില്‍ നിന്നും അഭിനേതാക്കള്‍ എത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കുറച്ച് മാസങ്ങള്‍ കൂടി ചിത്രം നീണ്ടേക്കും', ഒടിടിപ്ലേ-ക്ക് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് ശിവന്‍ പറഞ്ഞു.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in