'എന്നെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്'; എആര്‍ റഹ്മാന് പിന്നാലെ വെളിപ്പെടുത്തലുമായി റസൂല്‍ പൂക്കുട്ടി

'എന്നെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ട്'; എആര്‍ റഹ്മാന് പിന്നാലെ വെളിപ്പെടുത്തലുമായി റസൂല്‍ പൂക്കുട്ടി
Published on

എആര്‍ റഹ്മാന് പിന്നാലെ ബോളിവുഡില്‍ നിന്ന് നേരിടേണ്ടി വന്ന വിവേചനം തുറന്നുപറഞ്ഞ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. റഹ്മാന് പിന്തുണയറിച്ചുള്ള ശേഖര്‍ കപൂറിന്റെ ട്വീറ്റ് പങ്കുവെച്ചു കൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ വെളിപ്പെടുത്തല്‍. ബോളിവുഡില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു എആര്‍ റഹ്മാന്‍ നേരത്തെ വെളിപ്പെടുത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഓസ്‌കാര്‍ ലഭിച്ചതിന് ശേഷം ഹിന്ദി സിനിമയില്‍ തനിക്ക് ആരും അവസരം നല്‍കിയിരുന്നില്ലെന്നും താന്‍ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നെന്നും റസൂല്‍ പൂക്കുട്ടി ട്വീറ്റില്‍ പറയുന്നു. 'ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകള്‍ ഉണ്ടായിട്ടണ്ട്. ആ ഘട്ടത്തില്‍ പ്രദേശിക ചിത്രങ്ങള്‍ എന്നെ ചേര്‍ത്ത് പിടിച്ചു. പക്ഷെ എന്റെ മേഖലയെ ഞാന്‍ ഇപ്പോഴും സ്‌നേഹിക്കുന്നു', ട്വീറ്റില്‍ പറയുന്നു.

ഈ വിഷയം തന്റെ അക്കാദമി അംഗങ്ങളുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ തന്നോട് ഓസ്‌കാര്‍ ശാപത്തെക്കുറിച്ചു പറഞ്ഞു. ഇത് എല്ലാവരും അഭിമുഖീകരിക്കുന്നുണ്ട്, നിങ്ങള്‍ ലോകത്തിന്റെ ഉയരത്തിലായിരിക്കുമ്പോള്‍ ആളുകള്‍ നിങ്ങളെ നിരസിക്കുന്നുവെന്ന് അറിയുമ്പോള്‍, ആ ഘട്ടത്തിലൂടെ കടന്നുപോകുന്നത് ഞാന്‍ ആസ്വദിച്ചു, ഇത് ഏറ്റവും വലിയ റിയാലിറ്റി പരിശോധനയാണ്. തന്നെ പരിഗണിക്കാത്തതിന്റെ പേരില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ട്വീറ്റില്‍ റസൂല്‍ പൂക്കുട്ടി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in