'ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്'; വ്യാജവാര്‍ത്ത ബാധിച്ചതിനെക്കുറിച്ച് മംമ്ത മോഹന്‍ദാസ്

'ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്'; വ്യാജവാര്‍ത്ത ബാധിച്ചതിനെക്കുറിച്ച് മംമ്ത  മോഹന്‍ദാസ്
Published on

തന്റെ കരിയറിന്റെ ആദ്യ കാലത്ത് ചെയ്ത ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി സിനിമയുടെ പ്രവര്‍ത്തകര്‍ തന്നെ ഒരു വ്യാജ വാര്‍ത്ത സൃഷ്ടിച്ചിരുന്നുവെന്ന് നടി മംമ്ത മോഹന്‍ദാസ്. അത് ആറ് മാസത്തോളം തന്നെയും കുടുംബത്തെയും ബാധിച്ചിരുന്നു. ഇനി ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് തന്റെ അമ്മയോട് പല ബന്ധുക്കളും ആ സമയത്ത് പറഞ്ഞിട്ടുണ്ടെന്നും മംമ്ത ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോള്‍ വ്യാജവാര്‍ത്തകള്‍ അറ്റന്‍ഷന്‍ സ്പാന്‍ കുറവാണ്. ഒരു വാര്‍ത്തയ്ക്ക് പിന്നാലെ അടുത്ത വാര്‍ത്തയിലേക്ക് പോകും. പണ്ട് പ്രേക്ഷകരുടെ ശ്രദ്ധ കിട്ടാന്‍ അത്ര എളുപ്പമല്ലായിരുന്നു. അന്ന് വാര്‍ത്ത പ്രചരിക്കുമ്പോള്‍ ആറ് മാസത്തോളം വീട്ടിലെ സമാധാനം തന്നെ തകര്‍ന്നിരുന്നു. അമ്മയോട് ഇനി നിങ്ങള്‍ ആത്മഹത്യ ചെയ്താല്‍ മതിയെന്ന് പറഞ്ഞ ബന്ധുക്കളുണ്ട്, മംമ്ത .

വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ മംമ്ത മോഹന്‍ദാസ്, പ്രിയ പ്രകാശ് വാര്യര്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ലൈവ്'. എസ്. സുരേഷ്ബാബു തിരക്കഥ രചിക്കുന്ന ചിത്രം വ്യാജവാര്‍ത്തകള്‍ വ്യക്തി ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചാണ്.

ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ്. പ്രവീണാണ്. ചിത്രസംയോജകന്‍ സുനില്‍ എസ്. പിള്ള, സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ എന്നിവരും ചിത്രത്തിന്റെ ശക്തമായ ഭാഗമാണ്.

ട്രെന്‍ഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചത് അജിത് എ. ജോര്‍ജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പന്‍കോട് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. ലിജു പ്രഭാകര്‍ ആണ് കളറിസ്റ്റ്. സ്റ്റോറീസ് സോഷ്യല്‍സിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in