'ഒരു ബെസ്റ്റ് ഇൻട്രോ കൊടുക്കണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഇൻട്രോ സീനിനെക്കുറിച്ച് രാഹുൽ സദാശിവൻ

'ഒരു ബെസ്റ്റ് ഇൻട്രോ കൊടുക്കണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഇൻട്രോ സീനിനെക്കുറിച്ച് രാഹുൽ സദാശിവൻ
Published on

ഭ്രമയുഗത്തിലെ മമ്മൂക്കയുടെ ഇൻട്രോ സീനിനെക്കുറിച്ച് തനിക്ക് നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു. ഇങ്ങനത്തെ ഒരു കഥക്ക് അദ്ദേഹത്തിന് ഒരു ബെസ്റ്റ് ഇൻട്രോ കൊടുക്കണമെന്ന് തനിക്ക് നിർബന്ധം ഉണ്ടായിരുന്നെന്നും സംവിധായകൻ രാഹുൽ സദാശിവൻ. മൂന്ന് കഥാപാത്രങ്ങളും അവർക്കിടയിലെ സംഭാഷണങ്ങളും വച്ചാണ് ആ സീൻ ബിൽഡ് ചെയ്തിരിക്കുന്നത്. 'ആരാ' എന്ന സൗണ്ടിലാണ് മമ്മൂക്കയുടെ എൻട്രി. സ്കോറും സൗണ്ട് ഡിസൈനും അതിന്റെ ഷോട്ട് ഡിവിഷനൊക്കെ കറക്റ്റ് ആയി വന്നാലേ നമുക്ക് ആ യൂഫോറിയ അനുഭവപ്പെടുകയുള്ളുവെന്നും രാഹുൽ സദാശിവൻ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാഹുൽ സദാശിവൻ പറഞ്ഞത് :

ഇൻട്രോ സീനിനെക്കുറിച്ച് എനിക്ക് നല്ല ക്ലാരിറ്റി ഉണ്ടായിരുന്നു മാത്രമല്ല എനിക്ക് അങ്ങനെ തന്നെ ആ ബിൽഡ് അപ്പ് കൊടുക്കണമെന്ന് ഉണ്ടായിരുന്നു. മൂന്ന് കഥാപാത്രങ്ങളും അവർക്കിടയിലെ സംഭാഷണങ്ങളും വച്ചാണ് ആ സീൻ ബിൽഡ് ചെയ്തിരിക്കുന്നത്. 'ആരാ' എന്ന സൗണ്ടിലാണ് മമ്മൂക്കയുടെ എൻട്രി. സ്കോറും സൗണ്ട് ഡിസൈനും അതിന്റെ ഷോട്ട് ഡിവിഷനൊക്കെ അങ്ങനെ വന്നാലേ നമുക്ക് ആ യൂഫോറിയ അനുഭവപ്പെടുകയുള്ളു. അത് എനിക്ക് വേണമെന്ന് നിർബന്ധമായിരുന്നു. ഇങ്ങനത്തെ ഒരു കഥക്ക് അദ്ദേഹത്തിന് ഒരു ബെസ്റ്റ് ഇൻട്രോ കൊടുക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നു. ഇതെല്ലം നമ്മൾ കാണുന്നത് തേവന്റെ പേഴ്‌സ്പെക്ടീവിലൂടെയാണ്. പ്രേക്ഷകരാണ് ആ തേവൻ. നേരെ നോക്കാം എന്ന് അനുവാദം കൊടുക്കുമ്പോൾ മാത്രമാണ് പ്രേക്ഷകരും ആരാണ് മുമ്പിൽ ഇരിക്കുന്നതെന്ന് കാണുന്നത്.

റിലീസ് ചെയ്ത് നാല് ദിവസം കഴിയുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 31 കോടിയോളം വാരിക്കൂട്ടിയെന്ന് ഫിലിം ട്രാക്കേഴ്സ്. കേരളത്തിൽ നിന്നുമാത്രം ചിത്രം 12 കോടിയോളം നേടി. ശനിയും ഞായറും ഗംഭീര കളക്ഷൻ ആണ് കേരളത്തിൽ സിനിമയ്ക്ക് ലഭിച്ചത്. തമിഴ്നാട്ടിൽ ചുരുക്കം ചില തിയറ്ററുകളിലാണ് റിലീസ് ചെയ്തതെങ്കിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.ചിത്രത്തിലെ മമ്മൂട്ടിയുടെ മാന്ത്രികനായ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനും അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും പ്രകടനങ്ങളെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ്. ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത് ടി ഡി രാമകൃഷ്ണനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in