റഹ്‌മാനെ നായകനാക്കി നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സമാറ. കഴിഞ്ഞ ദിവസം തിയറ്ററുകളെത്തിയ ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നത് രാഹുൽ മാധവാണ്. റഹ്മാനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായിരുന്നുവെന്നും ചിത്രം എല്ലാം കൊണ്ടും ഒരു ലേണിംഗ് എക്സ്പീരിയൻസായിരുന്നെന്നും രാഹുൽ മാധവ് പറയുന്നു. താൻ അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ സിജിഐ വർക്കുകളുള്ള ചിത്രം കൂടിയാണ് സമാറയെന്നും താരം ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഞാന്‍ ഇത്രയും സിജിഐ വര്‍ക്കുള്ള മറ്റൊരു പടത്തിലും അഭിനയിച്ചിട്ടില്ല. പിന്നെ റഹ്മാന്‍ സാര്‍, അദ്ദേഹത്തെക്കുറിച്ച് എന്താ പറയേണ്ടത്. ഒരാഴ്ചയില്‍ നാലും അഞ്ചും സിനിമകളാണ് പല ഭാഷകളിലായി അദ്ദേഹത്തിന്റേതായി റിലീസ് ആകുന്നത്. അത്തരത്തില്‍ പടങ്ങള്‍ ഒക്കെ ചെയ്യുന്ന, അത്രയും വലിയ ഡയറക്ടേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്തിരുന്ന ഇപ്പോഴും ഇന്ത്യയിലെ തന്നെ മികച്ച ഡയറക്ടേഴ്‌സിനൊപ്പം വര്‍ക്ക് ചെയ്യുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഭാഗ്യം. എല്ലാം കൂടി ചേര്‍ത്ത് നല്ലൊരു ലേണിങ്ങ് എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു സമാറ.
രാഹുൽ മാധവ്
സയന്‍സ് ഫിക്ഷന്‍ ഴോണര്‍ ഇഷ്ടമായതുകൊണ്ട് തന്നെ തനിക്ക് ഇഷ്ടപ്പെട്ട, കാണാനാഗ്രഹിക്കുന്ന സിനിമ എങ്ങനെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലേക്ക് മാറ്റാമെന്നതിന്റെ ഔട്ട്പുട്ടാണ് സമാറയെന്ന് സംവിധായകന്‍ ചാള്‍സ് ജോസഫ് ക്യു സ്റ്റുഡിയോക്ക്പ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചാള്‍സ് ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ റഹ്‌മാന്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് സമാറ. പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍,അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവരാണ് നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ വിവിയാ ശാന്താണ് റഹ്‌മാന്റെ നായിക. ഭരത്,പ്രശസ്ത ബോളിവുഡ് താരം മീര്‍സര്‍വാര്‍, രാഹുല്‍ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോംസ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം പുതിയ മുഖങ്ങളും ഒട്ടനവധി വിദേശ താരങ്ങളും സമാറയില്‍ അണിനിരക്കുന്നു. സിനു സിദ്ധാര്‍ഥ് ഛായഗ്രഹണവും ദീപക് വാര്യര്‍ സംഗീത സംവിധാനവും. ഗോപീ സുന്ദര്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.ദിനേശ് കാശിയാണ് സംഘട്ടന സംവിധായകന്‍.
ഹിന്ദിയില്‍ 'ബജ്രംഗി ബൈജാന്‍', ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, തമിഴ് നടന്‍ ഭരത്, മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
കുളു- മണാലി, ധര്‍മ്മശാല, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ് ,പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍,മ്യൂസിക് ഡയറക്ടര്‍ :ദീപക് വാരിയര്‍,എഡിറ്റര്‍ :ആര്‍ ജെ പപ്പന്‍, സൗണ്ട് ഡിസൈന്‍ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു .ഇവരുടെ ആദ്യ സിനിമാ സംരംഭം കൂടിയാണ് 'സമാറ'.
കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേമന്‍ പെരുമ്പാവൂര്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനര്‍ മാമിജോ, സ്റ്റില്‍സ് സിബി ചീരന്‍. മാര്‍ക്കറ്റിംഗ് ബിനു ബ്രിങ് ഫോര്‍ത്ത്. ഡിജിറ്റല്‍ പ്രൊമോഷന്‍ ഒബ്‌സ്‌ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്.