യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ അഭിനയിക്കാന്‍ പോയ സിനിമയാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ലാലേട്ടന്‍ എന്ത് പറയുന്നുവോ അത് അനുസരിക്കുക. ഒരു വിധത്തില്‍ പറഞ്ഞാല്‍ സറണ്ടര്‍ ചെയ്യാനായി ആലോചിച്ചാണ് പോയത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ഒട്ടും ടെന്‍ഷനില്ലാതെ അഭിനയിച്ച സിനിമയാണ് ബറോസ് എന്നും പൃഥ്വിരാജ് പറഞ്ഞു
പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞത്
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നു. ജിജോ സാര്‍ എഴുതുന്നു. സന്തോഷേട്ടന്‍ ഷൂട്ട് ചെയ്യുന്നു. പിന്നെ എന്തിന് ടെന്‍ഷനടിക്കണം. എന്ത് പറയുന്നോ അത് കേള്‍ക്കുക, അതുപോലങ്ങ് ചെയ്യുക, അങ്ങനെ സറണ്ടര്‍ ചെയ്യാനാണ് പ്ലാന്‍. അങ്ങനെ ഒരു സ്വാതന്ത്ര്യം അഭിനേതാക്കള്‍ക്ക് വല്ലപ്പോഴുമൊരിക്കലാണ് കിട്ടുന്നത്. അതാണ് ബറോസിലഭിനയിക്കുമ്പോഴുള്ള എന്റെ ത്രില്ലും.
സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ പത്തിരട്ടി ആവേശം സിനിമ കാണുവാൻ താത്പര്യം ഉണ്ട്. സിനിമയുടെ ചിത്രീകരണം ഒട്ടും എളുപ്പമായിരുന്നില്ല. സിനിമയിൽ ഞാൻ അഭിനയിക്കുമെന്ന് ലാലേട്ടൻ എന്നെ വിളിച്ചപ്പോൾ തന്നെ അദ്ദേഹത്തിന് ഉറപ്പു കൊടുത്തിരുന്നു. ഇടയ്ക്ക് വെച്ച് ഡേറ്റുകളൊക്കെ മാറിപ്പോയിട്ടുണ്ട്.
പെട്ടന്നായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങുവാൻ തീരുമാനിച്ചത്. അപ്പോൾ ലാലേട്ടൻ എന്നെ വിളിച്ചു. ഈ സിനിമയിലുണ്ടാകുമെന്ന വാക്ക് ഞാൻ ആവര്‍ത്തിച്ചു. എന്നെ സിനിമയിൽ ഉൾപ്പെടുത്തതാന് ഉൾപ്പെടുത്താൻ വേണ്ടി ലാലേട്ടനും കുറെ അഡ്ജസ്റ്മെന്റുകൾ ചെയ്തിട്ടുണ്ട്.
മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചെങ്കിലും കൊറോണയുടെ രണ്ടാം തരംഗത്തെ തുടർന്ന് താത്കാലികമായി ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്.