ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും സിനിമയിലുണ്ട്; കൃത്യമായ രാഷ്ട്രീയമുള്ള സിനിമയാണ് പഞ്ചവത്സര പദ്ധതിയെന്ന് പി.പി കുഞ്ഞികൃഷ്ണൻ

ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും സിനിമയിലുണ്ട്; കൃത്യമായ രാഷ്ട്രീയമുള്ള സിനിമയാണ് പഞ്ചവത്സര പദ്ധതിയെന്ന് പി.പി കുഞ്ഞികൃഷ്ണൻ
Published on

പി.ജി.പ്രേംലാൽ സംവിധാനം ചെയ്ത് സിജു വിൽസൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. കൃത്യമായ രാഷ്ട്രീയം പറയുന്ന സിനിമയാണ് പഞ്ചവത്സര പദ്ധതിയെന്ന് നടൻ പി.പി കുഞ്ഞികൃഷ്ണൻ പറയുന്നു. രാഷ്ട്രീയം എന്ന് പറയുമ്പോൾ കക്ഷിരാഷ്ട്രീയം എന്ന അർത്ഥത്തിലല്ല അത് എന്നും ഇന്ന് ഇന്ത്യ രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയും അതുപോല തന്നെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഒക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത് എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പി.പി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പി.പി കുഞ്ഞികൃഷ്ണൻ പറഞ്ഞത്:

പ‍ഞ്ചവത്സര പദ്ധതി എന്ന് പറയുന്നത് തന്നെ വലിയൊരു പ്രൊജക്ടാണ്. അതിന് ഒരു ലക്ഷ്യമുണ്ടായിരിക്കും അത് പൂർത്തികരിക്കണം അഞ്ച് വർഷത്തിനുള്ളിൽ. അതുപോലെ ഈ സിനിമയ്ക്കും ഒരു ലക്ഷ്യമുണ്ട്. കേരളത്തിൽ ഇലക്ഷൻ നടക്കുന്ന ഇരുപത്തിയാറിന് തന്നെ ഈ സിനിമ ഇറങ്ങുന്നത് യാദർശ്ചികമായി സംഭവിച്ചതാണ്. ഫെബ്രുവരിയിലായിരുന്നു മുമ്പ് റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീടാണ് ഈ ഡേറ്റിലേക്ക് വരുന്നത്. കൃത്യമായ ഒരു പൊളിറ്റിക്സ് സിനിമയ്ക്കുണ്ട്. പൊളിറ്റിക്സ് എന്നാൽ കക്ഷിരാഷ്ട്രീയം എന്ന അർത്ഥത്തിലല്ല. ഇന്ന് ഇന്ത്യ എന്ന രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയും അതുപോല തന്നെ രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളും ഒക്കെ ചർച്ച ചെയ്യുന്ന ഒരു സിനിമയാണ് ഇത്.

സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമയുടെ ഇതിവൃത്തമെന്ന് മുമ്പ് നടൻ സിജു വിൽസണും സൂചിപ്പിച്ചിരുന്നു. കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമിക്കുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സജീവ് പാഴൂർ ആണ്.ഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോനാണ് നായികയായി എത്തുന്നത്. ചിത്രം ഏപ്രിൽ 26 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in