തീരുമാനം നിർഭാഗ്യകരം, 118 എ-യിൽ എതിർപ്പ് അറിയിച്ച് പാർവതി തിരുവോത്തും

തീരുമാനം നിർഭാഗ്യകരം, 118 എ-യിൽ എതിർപ്പ് അറിയിച്ച് പാർവതി തിരുവോത്തും
Published on

പൊലീസ് നിയമഭേദഗതിക്കെതിരെ നടി പാർവതി തിരുവോത്ത്. ഭേദഗതി കൊണ്ടുവന്ന സർക്കാർ തീരുമാനം നിർഭാഗ്യകരമാണെന്നും 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിനുളള വിലങ്ങുതടിയാണെന്നും ചൂണ്ടിക്കാണിച്ച് മാധ്യമപ്രവർത്തകൻ ശശികുമാർ പങ്കുവെച്ച ട്വീറ്റിനെ പിന്തുണച്ചുകൊണ്ടാണ് വിഷയത്തിൽ പാർവതി തന്റെ നിലപാട് അറിയിച്ചത്.

സ്ത്രീകൾക്കെതിരെ സോഷ്യൽമീഡിയിൽ ഉയരുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ 118 എ കൊണ്ടുവന്നത്. എന്നാൽ പലപ്പോഴായി സൈബർ ബുള്ളിയിങ്ങിന് ഇരയായിട്ടുളള പാർവതി തന്നെ ഭേദ​ഗതിയ്ക്കെതിരെ രംഗത്തെത്തിയത് ചർച്ചയാകുന്നുണ്ട്.

തീരുമാനം നിർഭാഗ്യകരം, 118 എ-യിൽ എതിർപ്പ് അറിയിച്ച് പാർവതി തിരുവോത്തും
'അമ്മ' വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള നടി ആയിരുന്നു പാർവ്വതി, ബാബുരാജ്

എന്നാൽ വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഭേദ​ഗതി താൽക്കാലികമായി പിൻവലിക്കാനാണ് സർക്കാർ തീരുമാനം. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് ഈ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Summary

Parvathy against police amendment act

Related Stories

No stories found.
logo
The Cue
www.thecue.in