ചങ്ക്‌സിന് ശേഷം ബാലുവിന്റെ പ്രതിഫലം ഇരട്ടിയായി; ട്രോളിന്‌ മറുപടിയുമായി ഒമർ ലുലു

ചങ്ക്‌സിന് ശേഷം ബാലുവിന്റെ പ്രതിഫലം ഇരട്ടിയായി; ട്രോളിന്‌ മറുപടിയുമായി ഒമർ ലുലു
Published on

ചങ്ക്‌സ് സിനിമയെക്കുറിച്ചുള്ള ട്രോളുകൾക്ക് മറുപടി നൽകി സംവിധായകന്‍ ഒമര്‍ ലുലു. സിനിമയിലെ നായകൻ ബാലു വർഗീസിനെ മുൻനിർത്തിയായിരുന്നു ചങ്ക്‌സിനെ ട്രോളിയിരിക്കുന്നത് . ബാലു അഭിനയിച്ച ചങ്ക്‌സ്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളെ ട്രോളിൽ താരതമ്യം ചെയ്യുന്നുണ്ട്. കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ല സ്ഥാനം നേടാന്‍ കഴിവുള്ള നടനാണ് ബാലു വര്‍ഗീസ് എന്നതായിരുന്നു പരാമര്‍ശം.

എന്നാൽ  ചങ്ക്സ് സിനിമയിലൂടെ നിര്‍മാതാവിന് ലാഭം കിട്ടിയെന്നും റോള്‍ മോഡല്‍സ് എന്ന സിനിമ ചെയ്ത നഷ്ടം ചങ്ക്‌സിലൂടെയാണ് വൈശാഖ സിനിമാസ് നികത്തിയതെന്നും ഒമർ ലുലു പ്രതികരിച്ചു. ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം. സിനിമയ്ക്ക് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി എന്നും ഒമർ ലുലു പറഞ്ഞു.

ഒമർ ലുലുവിന്റെ പ്രതികരണം

ഒമര്‍ ലുലുവിന്റെ വാക്കുകൾ:‘ഒരു ഇന്‍ഡസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തിയറ്ററില്‍ പരാജയപ്പെടുന്നു. ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല, പക്ഷേ നിർമാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നില നില്‍ക്കണമെങ്കില്‍ കലക്‌ഷന്‍ വേണം എന്നാലേ ബാലന്‍സ് ചെയ്ത് പോവൂ.’

റോള്‍ മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.’

2017 ലാണ് ചങ്ക്‌സ് തിയേറ്ററുകളിലേക്കെത്തുന്നത്. ബാലു വര്‍ഗീസിന് പുറമേ ഹണി റോസായിരുന്നു ചിത്രത്തില്‍  പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ലാല്‍, സിദ്ദീഖ്, മെറീന മൈക്കിള്‍, ധര്‍മജന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in