ഹലാല്‍ ലൗ സ്റ്റോറി മോദി പൂര്‍വ്വ ചരിത്ര സിനിമ; 'ഹലാല്‍ സിനിമ'കളെ കുറിച്ച് എന്‍.എസ്. മാധവന്‍

ഹലാല്‍ ലൗ സ്റ്റോറി മോദി പൂര്‍വ്വ ചരിത്ര സിനിമ; 'ഹലാല്‍ സിനിമ'കളെ കുറിച്ച്  എന്‍.എസ്. മാധവന്‍
Published on

കഴിഞ്ഞ ദിവസമാണ് സക്കരിയ സംവിധാനം ചെയ്ത ഹലാല്‍ ലൗ സ്‌റ്റോറി എന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്തത്. സിനിമ പറയുന്ന കാലഘട്ടത്തെ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനായ എന്‍.എസ്. മാധവന്‍. ഒരു കാലത്ത് മലബാര്‍ മേഖലകളില്‍ നിന്ന് പുറത്തിറങ്ങിയിട്ടുള്ള 'ഹലാല്‍ സിനിമ'കളെയും, ഇത്തരം ചിത്രങ്ങള്‍ ചെയ്തിരുന്ന സലാം കൊടിയത്തൂര്‍ എന്ന സംവിധായകനെയും ഓര്‍ത്തെടുത്തായിരുന്നു കുറിപ്പ്. അദ്ദേഹത്തിന്റെ പരേതന്‍ തിരിച്ചുവരുന്നു എന്ന സിനിമയുടെ പോസ്റ്ററും എന്‍.എസ്. മാധവന്‍ പങ്കുവെച്ചിട്ടുണ്ട്.

'ഹലാല്‍ ലവ് സ്റ്റോറി ഒരു മോദി പൂര്‍വ്വ ചരിത്ര സിനിമയാണ്. അംബാസിഡര്‍ കാറുകള്‍, ജോര്‍ജ് ബുഷ്, പ്ലാച്ചിമടയിലെ കൊക്കോക്കോള വിരുദ്ധ സമരം, പഴയ ഷൂട്ടിംഗ് ഉപകരണങ്ങള്‍, തീവ്രവല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത ശുദ്ധ യാഥാസ്ഥിതികത...' ഹലാല്‍ ലവ് സ്റ്റോറി പറയുന്ന കാലഘട്ടത്തെ കുറിച്ച് എന്‍.എസ്. മാധവന്‍ കുറിച്ചു.

വടക്കന്‍ മലബാറില്‍ സമ്പന്നമായ ഹോം സിനിമ മേഖല തന്നെയുണ്ടായിരുന്നു. അക്കാലത്ത് ഒരുപാട് ഹോം സിനിമകള്‍ മുളച്ചുപൊന്തിയിരുന്നു. സമുദായങ്ങളില്‍ നിന്ന് തന്നെയായിരുന്നു അഭിനേതാക്കള്‍.

വീഡിയോ കാസറ്റ് കടകളില്‍ നിന്ന് വാടകയ്ക്കെടുത്തിരുന്ന പല സിനിമകളും കുടുംബപ്രേക്ഷകരെ അസ്വസ്ഥരാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് ആളുകള്‍ കുടുംബത്തോടെ കാണാവുന്ന ഈ സിനിമകള്‍ വന്നത്. ചില മുസ്ലിം മേഖലകളില്‍ ഈ സിനിമകള്‍ ഹലാല്‍ സിനിമകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in