മാധ്യമങ്ങള്‍ക്ക് മുന്നില്‍ മണ്ടന്‍ ഇമേജില്‍ നില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് നിഖില വിമല്‍. ഒരു സിനിമയുടെ പ്രൊമോഷനുമായി വന്നിരിക്കുമ്പോള്‍ അതിനെക്കുറിച്ചു സംസാരിക്കാനാണ് തനിക്ക് താത്പര്യം. മീഡിയക്ക് കോണ്‍ടെന്റ് ആണ് ആവശ്യം. അതുകൊണ്ട് ആ രീതിയിലുള്ള ചോദ്യങ്ങളാണ് അവര്‍ ചോദിക്കാറുള്ളത്. ഓണ്‍ലൈന്‍ മീഡിയ സിനിമയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് താന്‍ കണ്ടിട്ടില്ല. റാപ്പിഡ് ഫയറുകളോ മണ്ടത്തരങ്ങളോ ആണ് ഇന്നത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടത്. അത് ഇഷ്ടമുള്ള കാര്യമല്ലെന്നും ക്യൂട്ട്‌നെസ്സുള്ള ഒരാളായി നിന്നുകൊടുക്കാന്‍ താല്പര്യമില്ലന്നും നിഖില വിമല്‍ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'കഥ ഇന്നുവരെ' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു നടി.
നിഖില വിമല്‍ പറഞ്ഞത്:
മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിനാണ് ഞാന്‍ ഉത്തരം പറയുന്നത്. എന്നാല്‍ അവര്‍ അവരുടെ കൊണ്‍ടെന്റിനു വേണ്ടിയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. അവര്‍ക്ക് ആവശ്യം കോണ്‍ടെന്റ് ആണ്. അതുകൊണ്ടാണ് അവര്‍ അതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതും. വളരെ ഫണ്‍ ആയിട്ടുള്ള ആള്‍ തന്നെയാണ് ഞാന്‍. പക്ഷെ ഒരു സിനിമയുടെ പ്രൊമോഷനുമായി വന്നിരിക്കുമ്പോള്‍ അതിനെക്കുറിച്ചു സംസാരിക്കാനാണ് എനിക്ക് താല്പര്യം. ഒരു ഓണ്‍ലൈന്‍ മീഡിയ ആളുകളും സിനിമയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവര്‍ക്ക് ആവശ്യം എന്തെങ്കിലും റാപ്പിഡ് ഫയര്‍ റൗണ്ടുകളോ അല്ലെങ്കില്‍ നമ്മള്‍ എന്തെങ്കിലും മണ്ടത്തരം പറയുന്നതോ ആണ്. എനിക്ക് അതിന് നിന്നുകൊടുക്കാന്‍ തോന്നാറില്ല. അതെനിക്ക് ഇഷ്ടമുള്ള കാര്യമല്ല. ഒരു മണ്ടന്‍ ഇമേജ് പുറത്തുവരുന്നത് എനിക്കിഷ്ടമല്ല. ഭയങ്കര ക്യൂട്ട്‌നെസ് നല്‍കുന്ന ഒരാളായി നില്‍ക്കാന്‍ എനിക്ക് താല്പര്യമില്ല.
നിഖില വിമല്‍ പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രം 'വാഴൈ' പ്രേക്ഷക പ്രശംസ നേടിയിരുന്നു. 'കഥ ഇന്നുവരെ' യാണ് നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ബിജു മേനോനും മേതില്‍ ദേവികയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'കഥ ഇന്നുവരെ'. മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. നര്‍ത്തകിയായ മേതില്‍ ദേവികയുടെ ആദ്യ ചിത്രം കൂടിയാണ് കഥ ഇന്നുവരെ. നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.