‘എന്താണ് ഈ സേഫ് സോണ്‍ ആക്ടര്‍ എന്ന് മനസിലായിട്ടില്ല’, നിവിന്‍ പോളി അഭിമുഖം
സേഫ് സോണ്‍ ബ്രേക്ക് ചെയ്യാതെ സിനിമ ചെയ്യുന്നുവെന്ന് പറയുന്നത് എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് നിവിന്‍ പോളി. ഓരോ സിനിമ ചെയ്യുമ്പോഴും പഠിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും നിവിന്‍ പോളി. ദ ക്യു ഷോ ടൈം അഭിമുഖത്തിലാണ് നിവിന്‍ പോളി ഇക്കാര്യം പറഞ്ഞത്. നിവിന്‍ പോളിയുടെ അമ്പരപ്പിക്കുന്ന അഭിനയമെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ട മൂത്തോന്‍ സിനിമയെ മുന്‍നിര്‍ത്തി സംസാരിക്കുമ്പോഴാണ് സേഫ് സോണ്‍ ആക്ടര്‍ എന്ന ടാഗില്‍ വിശേഷിപ്പിക്കുന്നത് അത്ര സുഖകരമായ ഒന്നല്ലെന്നും കണ്‍വിന്‍സിംഗ് അല്ലെന്നും നിവിന്‍ വ്യക്തമാക്കുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എന്താണ് സേഫ് സോണ്‍ എന്നും,അതിന്റെ ഡെഫിനിഷനെന്നും എനിക്കിപ്പോഴും മനസിലായിട്ടില്ല. ഓരോ ആക്ടേഴ്‌സും അവര്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളാണ് ചെയ്യുന്നത്. ഇടയ്ക്ക് ചിലപ്പോള്‍ നമ്മള്‍ അതുവരെ ചെയ്തതില്‍ നിന്ന് മാറി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ എല്ലാവരും സേഫ് സോണ്‍ ആക്ടേഴ്‌സ് ആണല്ലോ. എല്ലാം മാറി മറിഞ്ഞ് ചെയ്യുന്ന ആരുമില്ലല്ലോ. സേഫ് സോണ്‍ ടാഗ് അത്ര കണ്‍വിന്‍സിംഗ് ആയ ടാഗ് എന്ന് തോന്നിയിട്ടില്ല. ഇതൊരു പ്രോസസ് ആണ്. സിനിമയിലെത്തിയിട്ട് ഒമ്പത് വര്‍ഷമായി. ഓരോ സിനിമയും ചെയ്യുമ്പോള്‍ പഠിച്ച് പഠിച്ച് മുന്നോട്ട് പോവുകയാണ്.
എന്താണ് സേഫ് സോണ്‍ എന്നും,അതിന്റെ ഡെഫിനിഷനെന്നും എനിക്കിപ്പോഴും മനസിലായിട്ടില്ല. ഓരോ ആക്ടേഴ്‌സും അവര്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളാണ് ചെയ്യുന്നത്. ഇടയ്ക്ക് ചിലപ്പോള്‍ നമ്മള്‍ അതുവരെ ചെയ്തതില്‍ നിന്ന് മാറി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ എല്ലാവരും സേഫ് സോണ്‍ ആക്ടേഴ്‌സ് ആണല്ലോ.
നിവിന്‍ പോളി
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തിയറ്ററുകളിലെത്തും മുമ്പ് തന്നെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മാമി ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയെയും നിവിന്‍ പോളിയുടെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡില്‍ നിന്ന് ശ്രീറാം രാഘവന്‍, ഇംതിയാസ് അലി, നടന്‍മാരായ വിക്കി കൗശല്‍, രാജ്മകുമാര്‍ റാവു എന്നിവര്‍ രംഗത്ത് വന്നിരുന്നു. രണ്ട് ഭാഗങ്ങളിലായുള്ള നിവിന്‍ പോളി അഭിമുഖം ദ ക്യു യൂട്യൂബ് ചാനലില്‍ കാണാം.