സര്‍ക്കാസമാണ് എന്റെ രീതി, ബഹളമുണ്ടാക്കി ഇറങ്ങിപ്പോയാല്‍ മാധ്യമങ്ങള്‍ അതിനെയും ഹൈലൈറ്റ് ചെയ്യും: നിഖില വിമല്‍

സര്‍ക്കാസമാണ് എന്റെ രീതി, ബഹളമുണ്ടാക്കി ഇറങ്ങിപ്പോയാല്‍ മാധ്യമങ്ങള്‍ അതിനെയും ഹൈലൈറ്റ് ചെയ്യും: നിഖില വിമല്‍
Published on

മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നര്‍മ്മം നിറഞ്ഞ മറുപടി നല്‍കുന്നതിനെക്കുറിച്ച് നടി നിഖില വിമല്‍. നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന തരത്തിലുള്ള മീഡിയയുടെ ചോദ്യങ്ങള്‍ തനിക്കിഷ്ടമുള്ള കാര്യമല്ല. ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ വരുമ്പോള്‍ സര്‍ക്കാസമാണ് തന്റെ പ്രതികരണ രീതി. ബഹളം വെച്ച് പ്രതികരിച്ചാല്‍ മാധ്യമങ്ങള്‍ അതും ഹൈലൈറ്റ് ആക്കും. തങ്ങളുടെ വ്യക്തിജീവിതം ഇതാണെന്ന് പറഞ്ഞ് മാധ്യമങ്ങളോട് അപേക്ഷിക്കേണ്ട അവസ്ഥയുണ്ട്. സ്വകാര്യതയാണ് എന്ന് പറയുന്ന ഒരിടത്തേക്ക് മാധ്യമങ്ങള്‍ക്കെങ്ങനെയാണ് ക്യാമറയും കൊണ്ട് കടന്നുവരാന്‍ കഴിയുന്നതെന്നും ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ നിഖില വിമല്‍ ചോദിച്ചു.

നിഖില വിമല്‍ പറഞ്ഞത്:

എന്റെ കല്യാണം സംഭവിക്കാത്തത് എന്തുകൊണ്ടാണ്, നിങ്ങള്‍ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നുള്ള തരത്തിലുള്ള ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചോദിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. രണ്ട് രീതിയില്‍ നമുക്കിതിനോട് പ്രതികരിക്കാം. ഒന്ന് അവിടെ നിന്ന് ബഹളം വെച്ച് പുറത്തുപോകുക എന്നുള്ളതാണ്. അങ്ങനെ ചെയ്താല്‍ അതും മീഡിയക്ക് കോണ്‍ടെന്റ് ആകും. അത് മാത്രം ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒക്കെ ഇട്ട് മീഡിയ ഹൈലൈറ്റ് ആക്കും. എന്റെ രീതിയിലുള്ള പ്രതികരണം സര്‍ക്കാസമാണ്. എനിക്ക് പറയാനുള്ളത് ഞാന്‍ പറയുകയും ചെയ്യും എതിരെ നില്‍ക്കുന്ന ആളെ വലിയ രീതിയില്‍ അത് വിഷമിപ്പിക്കില്ല എന്നുള്ളതാണ്. ഓണ്‍ലൈന്‍ മീഡിയയിലുള്ള ചിലര്‍ അതുകൊണ്ട് എന്റെ വീഡിയോ എടുക്കാറില്ല.

എന്റെ സ്വകാര്യതയെ മാനിക്കുന്ന മാധ്യമങ്ങളും ഉണ്ട്. ഓണ്‍ലൈന്‍ മീഡിയ എന്ന ടാഗോടെ വരുന്ന എല്ലാവരുടെയും പേര് വിവരങ്ങള്‍ എനിക്കറിയില്ല. അവരുടെ പേജ് ഏതാണെന്ന് നമുക്കറിയില്ല. ഇവര്‍ കാമറ വെക്കുന്ന ആംഗിള്‍ ഏതാണെന്നും അറിയില്ല. മീഡിയ സ്വകാര്യതയില്‍ ഇടപെടുന്നത് എനിക്കത്രയും പ്രശ്‌നമുള്ള കാര്യമാണ്. ആളുകളുടെ സ്വകാര്യ ജീവിതത്തെ മാധ്യമങ്ങള്‍ വെറുതെ വിടണം. മാധ്യമങ്ങള്‍ക്ക് വേണ്ടിയുള്ള ഇടങ്ങള്‍ വേറെയുണ്ട്. മാധ്യമങ്ങള്‍ അവരുടെ ലിമിറ്റ് മനസ്സിലാക്കണം. കുടുംബത്ത് നിന്ന് കിട്ടുന്ന സ്വാതന്ത്ര്യം പോലും ഇല്ലാതെയാകുന്നത് മാധ്യമങ്ങളുടെ മുന്‍പിലാണ്. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അത്. ഞങ്ങളുടെ വ്യക്തിജീവിതം ഇതാണെന്ന് പറഞ്ഞ് മാധ്യമങ്ങളോട് അപേക്ഷിക്കേണ്ട അവസ്ഥയുണ്ട്. ഞങ്ങളുടെ സ്വകാര്യതയാണ് എന്ന് പറയുന്ന ഒരിടത്തേക്ക് നിങ്ങള്‍ക്കെങ്ങനെയാണ് ക്യാമറയും കൊണ്ട് കടന്നുവരാന്‍ കഴിയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in