അടുത്ത അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍ ഒ.ടി.ടിയില്‍: ആന്റണി പെരുമ്പാവൂര്‍

അടുത്ത അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍ ഒ.ടി.ടിയില്‍: ആന്റണി പെരുമ്പാവൂര്‍
Published on

മരക്കാറിന് പിന്നാലെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് ചിത്രം എന്നിവ ഒടിടി റിലീസായിരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍. ഒരു കോടി രൂപക്ക് മുകളില്‍ തിയറ്ററുകളില്‍ നിന്ന് ഇനിയും പിരിച്ചുകിട്ടാനുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ ഒടിടി റിലീസായിരിക്കുമെന്ന് പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനക്കെതിരെ ആന്റണി തുറന്നടിച്ചു.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജും നായക വേഷത്തിലുണ്ട്. ''ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാന്‍ തിയറ്ററുകാര്‍ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. തിയറ്ററുകാര്‍ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കയ്യില്‍ വച്ചത് തിയറ്ററില്‍ കളിക്കാമെന്ന വിചാരത്തില്‍ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്‌ക്രീനുകള്‍ കിട്ടേണ്ട. നഷ്ടം വന്നാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണിത്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. ജീവിതപ്രശ്‌നമാണ്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പെരുമ്പാവൂര്‍.

തിയറ്റര്‍ റിലീസ് ചെയ്യണമെന്നതിനാലാണ് മരക്കാര്‍ ഇതുവരെ ഒടിടിക്ക് നല്‍കാതിരുന്നതെന്നും ആന്റണി.

Related Stories

No stories found.
logo
The Cue
www.thecue.in