അഫ്ഗാന്‍ ഹാസ്യനടന്‍ ഖ്വാഷയെ താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളത്തിലെ സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുകയാണെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
അതിക്രൂരമായ കൊലപാതകത്തില്‍ ലോകം മുഴുവന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍, ഈ അരുംകൊലയില്‍ പ്രതിഷേധിക്കുമെന്ന് നാം കരുതിയിരുന്ന നമ്മുടെ സാംസ്‌കാരിക നായകന്‍ന്മാരാരും ഇതിനിയും കണ്ട മട്ടില്ലെന്നും ആലപ്പി അഷ്‌റഫ്. എന്താണ് ഇവര്‍ക്ക് ഇനിയും മിണ്ടാട്ടമില്ലാത്തത്....?. ഫേസ്ബുക്കിലാണ് പ്രതികരണം.
ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഭിനയത്തിലൂടെ ചിരിപ്പിച്ചതിന് വധശിക്ഷ.
പ്രമുഖ അഫ്‌ഗാനിസ്ഥാൻ ഹാസ്യനടൻ നാസർ മുഹമ്മദ് ജിയുടെ അതിക്രൂരമായ കൊലപാതകത്തിൽലോകം മുഴുവൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ,
ഈ അരുംകൊലയിൽ പ്രതിഷേധിക്കുമെന്ന് നാം കരുതിയിരുന്ന നമ്മുടെ സാംസ്കാരിക നായകൻന്മാരാരും ഇതിനിയും കണ്ട മട്ടില്ല.എന്താണ് ഇവർക്ക് ഇനിയും മിണ്ടാട്ടമില്ലാത്തത്....?
ശരിയാണ് മതമൗലികവാദികളെ ഭയന്ന് വായിൽ ഒരു പഴവും തിരുകി മാളത്തിൽ ഒളിച്ചുകളഞ്ഞതാകാം ഇക്കൂട്ടർ. ലജ്ജാകരം ... ആലപ്പി അഷറഫ്